Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം


സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു


നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


സപ്തതിയുടെ നിറവിൽ നമ്മുടെ കേരളം ... എഴുപതാം പിറന്നാൾ ദിനത്തിൽ സംസ്ഥാനത്തുടനീളം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഘോഷം...


കടയ്ക്കലിൽ സ്കൂൾ അധ്യാപിക ഭർതൃവീട്ടിൽ മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പോലീസ്; അന്വേഷണം ഊർജ്ജിതമാക്കി...

സ്വർണക്കടത്ത് കേസിൽ സെക്രട്ടേറിയറ്റിലെ 40 ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുവാനൊരുങ്ങി കസ്റ്റംസ്; ക്യാമറകളുടെ വിന്യാസം സംബന്ധിച്ച രൂപരേഖ പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കും

14 SEPTEMBER 2020 02:11 PM IST
മലയാളി വാര്‍ത്ത

ക്യാമറക്കണ്ണുകൾക്ക് സത്യം മറച്ചു വെക്കാൻ സാധിക്കില്ല.. ക്യാമറക്കണ്ണുകൾ കള്ളം പറയുകയും ഇല്ല.... ഒടുവിൽ ആ നിർണായക തീരുമാനവുമായി കസ്റ്റംസ് വീണ്ടും. സ്വർണക്കടത്ത് കേസിൽ സെക്രട്ടേറിയറ്റിലെ 40 ക്യാമറ ദൃശ്യങ്ങൾ പരിശോധിക്കുവാനൊരുങ്ങുകയാണ് കസ്റ്റംസ്. സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലെ 40 സുരക്ഷാ ക്യാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ എൻ.ഐ.എ. പരിശോധിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന സെക്രട്ടേറിയറ്റ് പ്രധാന മന്ദിരത്തിലെയും കന്റോൺമെന്റ് ഗേറ്റ് ഭാഗത്തെയും ക്യാമറകളിലെ ദൃശ്യങ്ങളാകും കൂടുതൽ പ്രാധാന്യം നൽകി പരിശോധിക്കുക.ഈ ഭാഗങ്ങളിൽനിന്നുള്ള 40 ക്യാമറ ദൃശ്യങ്ങൾ പകർത്തിത്തുടങ്ങാനും എൻ.ഐ.എ. പൊതുഭരണ വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തു കഴിഞ്ഞു.

ക്യാമറകളുടെ വിന്യാസം സംബന്ധിച്ച രൂപരേഖ പരിശോധിച്ചശേഷമാണ് എൻ.ഐ.എ. ഉദ്യോഗസ്ഥർ ഇക്കാര്യം പൊതുഭരണ വകുപ്പിനെ അറിയിച്ചത്. സെക്രട്ടേറിയറ്റിലുള്ള 82 ക്യാമറകളിൽനിന്നുള്ള ഒരുവർഷത്തെ ദൃശ്യങ്ങൾ പകർത്തണമെങ്കിൽ 1.4 കോടി രൂപ ചെലവാകുമെന്നാണു കണ്ടെത്തിയത്. ഇതിന്റെ പകുതിയോളം ക്യാമറകളുടെ ദൃശ്യങ്ങൾ പകർത്താൻ 70 ലക്ഷം രൂപയോളം ചെലവുവരുമെന്നാണ് കണക്ക്. ക്യാമറ ദൃശ്യങ്ങൾ പകർത്താനുള്ള സംവിധാനങ്ങളൊരുക്കാൻ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗത്തോട് പൊതുഭരണവകുപ്പ് നിർദേശിക്കുകയും ചെയ്തു. . ദൃശ്യങ്ങൾ പകർത്താനുള്ള സംഭരണ സംവിധാനങ്ങൾ വാങ്ങാൻ ഉടൻ ടെൻഡർ വിളിക്കുകയും ചെയ്യും. ദൃശ്യങ്ങൾ പകർത്താൻ ഒരു മാസത്തിലധികം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.സെക്രട്ടേറിയറ്റ് അനക്സിലെ ക്യാമറ ദൃശ്യങ്ങളൊന്നും എൻ.ഐ.എ. ആവശ്യപ്പെട്ടിട്ടില്ല. കഴിഞ്ഞദിവസം ഇ.ഡി. ചോദ്യംചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസ് സെക്രട്ടേറിയറ്റിന്റെ ഒന്നാം അനക്സിലാണ് ഉള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാൻ കടുപ്പിക്കുന്നു... അമേരിക്കയ്ക്കും ഇസ്രയേലിനും ഇനി ഭൂമിശാസ്ത്രപരമായ അതിരുകളില്ലാത്ത തിരിച്ചടി? യുദ്ധം വീണ്ടും ആളിപ്പടരുമോ?  (18 minutes ago)

ജപ്പാനിൽ റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം  (30 minutes ago)

ടി20 പരമ്പരയില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് അവസാന മത്സരത്തിനിറങ്ങും  (56 minutes ago)

തൊഴിൽ വിജയവും സാമ്പത്തിക അഭിവൃദ്ധിയും  (1 hour ago)

കെ- ടെറ്റ് യോഗ്യതയില്ലാതെ 2025 സെപ്തംബർ ഒന്നു മുതൽ എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച്ച എല്ലാ അദ്ധ്യാപകരേയും പുറത്താക്കാൻ സർക്കാർ ഉത്തരവ്  (1 hour ago)

അഭിമാനകരമായ ഓവറോൾ കിരീടം സ്വന്തമാക്കി തിരുവനന്തപുരം... സംസ്ഥാന സ്കൂൾ കായികമേളയിൽ ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി... അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള കൊല്ലത്ത്  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ദിവസവും വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനം  (1 hour ago)

വടകര മൂരാട് റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി വ്യാപാരിക്ക് ദാരുണാന്ത്യം  (1 hour ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഞായറാഴ്ച നടക്കും, രാംലീല മൈതാനയില്‍ സുരക്ഷ ശക്തമാക്കി  (2 hours ago)

കേരള ഹൈക്കോടതിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഇന്ന്  (2 hours ago)

സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (2 hours ago)

നവംബർ രണ്ടിന് ആലപ്പുഴ ജില്ലയിലെ എല്ലാ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി  (2 hours ago)

സപ്തതിയുടെ നിറവിൽ നമ്മുടെ കേരളം ... എഴുപതാം പിറന്നാൾ ദിനത്തിൽ സംസ്ഥാനത്തുടനീളം വിവിധ സാംസ്‌കാരിക പരിപാടികളോടെ ആഘോഷം...  (2 hours ago)

28 കോടിയിലധികം രൂപ നിക്ഷേപം സമാഹരിച്ച് കെഎസ് യുഎം സ്റ്റാര്‍ട്ടപ്പായ വെന്റപ്പ്...  (15 hours ago)

സ്‌കിപ്പറിൻ്റെ രണ്ടാം പാദ അറ്റാദായത്തിൽ 56 ശതമാനം വർധന...  (15 hours ago)

Malayali Vartha Recommends