Widgets Magazine 

31
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഈ നാളുകാർക്ക് ഇന്ന് കർമ്മരംഗത്ത് വലിയ ഉയർച്ചയും ഉന്നത അംഗീകാരങ്ങളും!


ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം...ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം


"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?


ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...

ചിലപ്പോൾ വരുന്ന വയറിളക്കം; കൊച്ചുകുട്ടികൾപോലും രവിക്ക് അസുഖംവന്നാൽ ചിരിക്കില്ല; കരയുകയുമില്ല; അവധിദിനത്തിൽ ചകിരിചെത്തി നാട്ടുകാരുമൊത്ത് കുളിപ്പിക്കൽ; കുളികഴിഞ്ഞാൽ എല്ലാവരെയും പിന്നിലാക്കി വീട്ടിലേക്കുള്ള അവന്റെ ഓട്ടം; 25 വർഷങ്ങൾക്കു ശേഷം ആ കുട്ടിക്കൊമ്പനെ കണ്ടെത്തി ഡോക്ടർ

14 SEPTEMBER 2020 02:22 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തലശേരി കൈതയ്ക്കൽ കെ ഡി ദേവസ്യ അന്തരിച്ചു

ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും... സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

അച്ഛന്റെ കൊലപാതകത്തിൽ മകൻ കുറ്റക്കാരന്ന് കോടതി കണ്ടെത്തി: ശിക്ഷ ഇന്ന്

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...

ചില ചില ബന്ധങ്ങൾ എത്ര പഴകിയാലും അതിന്റെ ആത്മാർത്ഥത പുതുമയുള്ളത്‌ തന്നെയായിരിക്കും.. വർഷങ്ങൾ പിന്നിട്ടാലും ചില ബന്ധങ്ങൾ നമ്മെ തേടിയെത്തും അത് അത്രത്തോളം സത്യസന്ധമായ ബന്ധമാണെങ്കിൽ. ഡോക്ടർ കുഞ്ഞിയമ്മയ്ക്കു ജീവിതത്തിൽ ഇപ്പോൾ അത്തരത്തിൽ ഒരു അനുഭവം ഉണ്ടായിരിക്കുകയാണ്.. 25 വർഷങ്ങൾക്കു ശേഷം താൻ തനിക്ക് പ്രിയപ്പെട്ട ഒന്നിനെ കണ്ടെത്തിയത്തിന്റെ സന്തോഷത്തിലാണ്..


കാൽനൂറ്റാണ്ടു മുന്പത്തെ ഓർമകളുമായി ഡോ. കുഞ്ഞമ്മ ജോർജ് അവനെ അന്വേഷിക്കാമായിരുന്നു.. രവിക്കുട്ടൻ എന്ന കുറുമ്പൻക്കൊമ്പനെ. അന്വേഷണത്തിൽ അവർക്കൊപ്പം കവയിത്രി റോസ് മേരിയും നിരൂപക ശാരദക്കുട്ടിയും ചേർന്നു. ഒടുവിൽ അവർ കണ്ടെത്തി, എലിഫന്റ് ഓണേഴ്സ് അസോസിയേഷൻ സംസ്ഥാനപ്രസിഡന്റും സി.പി.ഐ. നേതാവുമായ ജി. കൃഷ്ണപ്രസാദിന്റെ കുളമാക്കിൽ ജയകൃഷ്ണനായി അവനുണ്ടെന്ന്.കോട്ടയം മെഡിക്കൽ കോളേജിൽനിന്ന് അനസ്തേഷ്യ വിഭാഗം മേധാവിയായി വിരമിച്ച ഡോ. കുഞ്ഞമ്മ ഇപ്പോൾ തൊടുപുഴ അൽ-അസർ ആശുപത്രിയിൽ അനസ്തേഷ്യവിഭാഗം മേധാവിയാണ്. അച്ഛൻ പാലാ പ്രവിത്താനം ഞള്ളിയിൽ (എടേത്ത്) വക്കച്ചനും കുഞ്ഞമ്മയുടെ സഹോദരങ്ങളും തടിക്കച്ചവടം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഒരു കൊമ്പനെ വാങ്ങാൻ കോടനാട് പോയതാണ്. 'അമ്മു' എന്ന അമ്മയെ ചുറ്റിനടക്കുന്ന കുട്ടിക്കൊമ്പനിൽ വക്കച്ചൻ എല്ലാം മറന്നു. അദ്ദേഹം അവനെ വാങ്ങി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 12-ന് ലോകഗജദിനത്തിൽ തന്റെ വീട്ടിൽവളർന്ന രവി എന്ന ഒന്നരവയസ്സുകാരൻ കുട്ടിക്കൊമ്പനെക്കുറിച്ചുള്ള ഓർമകൾ സാമൂഹികമാധ്യമത്തിൽ കുഞ്ഞമ്മ എഴുതി: '1966 ഫെബ്രുവരി ആറ്. ഒന്നരവയസ്സുള്ള അവന്റെ വീട്ടിലേക്കുള്ള വരവ്. കിണ്ടിയിൽനിന്നു പാൽ വായിലേക്ക് ഒഴിച്ചുകൊടുത്തത്. സുഖചികിത്സ, അപ്പോൾ കൊടുക്കുന്ന ചോറിൽ അങ്ങാടിമരുന്ന് അരച്ചുചേർത്ത കോഴിയോ താറാവോ ആട്ടിറച്ചിയോ ഒളിപ്പിച്ച് തല്ലിത്തീറ്റിച്ചത്. ചിലപ്പോൾ ഇതിനുശേഷം വരുന്ന വയറിളക്കം. കൊച്ചുകുട്ടികൾപോലും രവിക്ക് അസുഖംവന്നാൽ ചിരിക്കില്ല, കരയുകയുമില്ല. അവധിദിനത്തിൽ ചകിരിചെത്തി നാട്ടുകാരുമൊത്ത് കുളിപ്പിക്കൽ, കുളികഴിഞ്ഞാൽ എല്ലാവരെയും പിന്നിലാക്കി വീട്ടിലേക്കുള്ള അവന്റെ ഓട്ടം...'

ഇതുകണ്ടാണ് കവയിത്രി റോസ് മേരിയും നിരൂപക ശാരദക്കുട്ടി ഉൾപ്പെടെയുള്ള സുഹൃത്തുക്കളും കുഞ്ഞമ്മയെ വിളിച്ചത്. രവിക്കുട്ടൻ ഇപ്പോൾ എവിടെയാണെന്നു കണ്ടെത്താൻ അവർ സഹായിക്കാമെന്ന് ഉറപ്പുനൽകി. ആനപ്രേമിയായ സഹോദരന്റെ മകൻ ജോഷി മാത്യുവിനെ അതിനു ചുമതലപ്പെടുത്തി. 1993-ൽ വക്കച്ചൻ മരിച്ചപ്പോൾ രവിക്കുട്ടൻ വിഷാദവാനായി. 11 മക്കളുള്ള കുടുംബത്തിലെ പന്ത്രണ്ടാമനായിരുന്നു അവൻ. ഭക്ഷണംകഴിക്കാൻ മടികാണിച്ചു തുടങ്ങിയതോടെ രണ്ടുവർഷത്തിനുശേഷം അവനെ മറ്റൊരാൾക്ക് കൈമാറി. കൊല്ലത്തും വർക്കലയിലുമായി ഉടമസ്ഥർ മാറി അവസാനം കൃഷ്ണപ്രസാദിന്റെ വീട്ടിൽ 15 വർഷമായി ഉണ്ടെന്ന വിവരം ലഭിച്ചു. അങ്ങനെയാണ് കൃഷ്ണപ്രസാദിനെ വിളിച്ചത്. കോവിഡ് കാലം കഴിയുമ്പോൾ തങ്ങൾ രവിക്കുട്ടനരികിലെത്തുമെന്ന് ഡോക്ടർ അറിയിച്ചിരിക്കുകയാണ്. അങ്ങനെ 25 വർഷം പഴക്കമുള്ള ആ ബന്ധത്തിന് പുതിയ വഴിത്തിരിവ് സംഭവിച്ചിരിക്കുക യാണ്.. തന്റെ കുട്ടിക്കൊമ്പനെ കണ്ടെത്തിയ സന്തോഷത്തിൽ ഡോക്ടർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  നിർണായക നേട്ടം കൈവരിച്ച് നാവികസേന.... ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽ 'റഫാൽ മറൈൻ' യുദ്ധവിമാനം ആദ്യ ശ്രമത്തിൽ തന്നെ വിജയകരം  (9 minutes ago)

പ്രീമിയം സൂപ്പര്‍ ഫാസ്റ്റ്, ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റ് സര്‍വീസുകള്‍ നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി  (17 minutes ago)

കേരള സ്റ്റുഡന്റ്‌സ് യൂണിയന്റെ സ്ഥാപക നേതാവും കണ്ണൂരിലെ പ്രമുഖ കോൺഗ്രസ് നേതാവും അഭിഭാഷകനുമായ തലശേരി കൈതയ്ക്കൽ കെ ഡി ദേവസ്യ അന്തരിച്ചു  (31 minutes ago)

ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കും... സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്  (38 minutes ago)

അച്ഛന്റെ കൊലപാതകത്തിൽ മകൻ കുറ്റക്കാരന്ന് കോടതി കണ്ടെത്തി: ശിക്ഷ ഇന്ന്  (58 minutes ago)

പണമിടപാടുകളിലും വാഹന ഉപയോഗത്തിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

സെൻസസിന്റെ സമയക്രമങ്ങൾ പ്രസിദ്ധീകരിച്ച് രജിസ്ട്രാർ ജനറൽ... ജനുവരി 25 മുതൽ ഫെബ്രുവരി 28 വരെ വീടുതോറുമുള്ള കണക്കെടുപ്പ് നടക്കും, ജനുവരി 10 മുതൽ 24 വരെ ആളുകൾക്ക് സ്വയം വിവരങ്ങൾ നൽകാം  (1 hour ago)

ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒയുടെ ജിഎസ്എൽവി എഫ് 18 ദൗത്യം വിജയം...ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻ്ററിൽ നിന്ന് രാത്രി 11:51നായിരുന്നു വിക്ഷേപണം  (1 hour ago)

ആറു വർഷത്തെ ഇടവേളക്കുശേഷമുള്ള ചിത്രം; L368 അനൂപ് സത്യൻ - മോഹൻലാൽ ചിത്രം ആരംഭിച്ചു!!!  (13 hours ago)

സൈബർ സുരക്ഷ ബോധവൽക്കരണ പരിപാടിയുമായി ഗവൺമെൻറ് സൈബർ പാർക്കും വാട്ടിൽ കോർപ്പും...  (14 hours ago)

മലയാളി മങ്ക - കേരള ശ്രീമാന്‍ ഗ്രാന്‍ഡ് ഫിനാലെ ടെക്നോപാര്‍ക്കില്‍ നവംബര്‍ ഒന്നിന്: 25 ഫൈനലിസ്റ്റുകള്‍ മാറ്റുരയ്ക്കും...  (14 hours ago)

"അവൾ ചതിച്ചതാണേ സാറേ..!"സനോജിന്റെ മരണത്തിന് പിന്നിൽ കാമുകിയോ? 40,000-ത്തിന്റെ ഫോൺ എവിടെ?! ഷവർമ്മ വാങ്ങിപ്പിച്ച ശേഷം 21-കാരനെ കിണറ്റിൽ തള്ളി?  (14 hours ago)

ജഡ്ജിയുടെ മകന്റെ ജാമ്യം റദ്ദാക്കാനുള്ള ഹർജിയിൽ പ്രോസിക്യൂഷന് കോടതിയുടെ പൂട്ട്! വിവരങ്ങൾ ചോർന്നതിൽ രൂക്ഷവിമർശനം...  (14 hours ago)

കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: ഒന്നിച്ച് ജീവിക്കാൻ പിഞ്ചുകുഞ്ഞുങ്ങളെ ഒഴിവാക്കാൻ ആവശ്യപ്പെട്ടു; അമ്മയുടെ ആൺ സുഹൃത്ത് മാർട്ടിൻ പോലീസ് കസ്റ്റഡിയിൽ...  (14 hours ago)

കുടുംബവഴക്ക് ദുരന്തത്തിൽ കലാശിച്ചു; ഭാര്യയെ ആക്രമിച്ച ശേഷം ഇടുക്കി സ്വദേശിയായ ഭർത്താവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി...  (14 hours ago)

Malayali Vartha Recommends