കഴിഞ്ഞ അഞ്ചുമാസമായി സര്‍ക്കാര്‍ ജീവനക്കാരുടെ മാസത്തിലെ ആറുദിവസത്തെ ശമ്പളം പിടിച്ചിരുന്നത് തിരികെ നല്‍കാന്‍ മന്ത്രിസഭായോഗം... പിഎഫില്‍ ലയിപ്പിക്കാന്‍ തീരുമാനം, 9 ശതമാനം പലിശ! ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം ഏപ്രിലില്‍ ആ തുക പിന്‍വലിക്കാനാകും

കഴിഞ്ഞ അഞ്ചുമാസമായി സര്‍ക്കാര്‍ ജീവനക്കാരുടെ മാസത്തിലെ ആറുദിവസത്തെ ശമ്പളം പിടിച്ചിരുന്നത് തിരികെ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
അടുത്ത മാസം പിഎഫില്‍ ആ തുക ലയിപ്പിക്കാനാണ് തീരുമാനം. ഒമ്ബതു ശതമാനം പലിശയോടെയാകും തുക പിഎഫില്‍ നിക്ഷേപിക്കുക.
ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം ഏപ്രിലില്‍ ആ തുക പിന്‍വലിക്കാനാകും. പിടിക്കുന്ന ശമ്ബളം തിരികെ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ ഉറപ്പുനല്‍കിയിരുന്നു. 20 കൊല്ലമായിരുന്ന ശൂന്യവേതന അവധി അഞ്ചുകൊല്ലമായി കുറയ്ക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
നിലവില്‍ ദീര്‍ഘകാല അവധിയില്‍ പോയവര്‍ക്ക് തിരികെ വരാന്‍ സാവകാശം നല്‍കും. അവധി റദ്ദാക്കി വരാത്തവരെ രാജിവെച്ചതായി കണക്കാക്കും.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കിടപ്പുരോഗികള്‍ക്കും കോവിഡ് രോഗികള്‍ക്കും തപാല്‍ വോട്ടിന് അനുമതി നല്‍കാനും തീരുമാനിച്ചു. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി.
https://www.facebook.com/Malayalivartha


























