ആലപ്പുഴ ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ.... മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല

ആലപ്പുഴ ജില്ലയിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. മണ്ണാറശാല ആയില്യവും പരുമല പള്ളി പെരുന്നാളും കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ നിശ്ചയിച്ച പരീക്ഷകൾ നടക്കും.
കേരളത്തിലെ പ്രധാന നാഗരാജ ക്ഷേത്രങ്ങളിൽ ഒന്നായ മണ്ണാറശാലയിൽ ആയില്യം എഴുന്നള്ളത്ത് ഇന്നാണ്. ഉച്ചയ്ക്ക് ഒരു മണിക്കാണ് എഴുന്നള്ളത്ത് ചടങ്ങുകൾ നടക്കുക. ക്ഷേത്രത്തിലെ വലിയമ്മ സാവിത്രി അന്തർജ്ജനത്തിന്റെ നേതൃത്വത്തിലാകും ചടങ്ങുകൾ നടക്കുക.
പതിനായിരക്കണക്കിന് ആളുകളാണ് ആയില്യം ഉത്സവത്തിന്റെ ഭാഗമാകാനായി എല്ലാവർഷവും മണ്ണാറശാലയിൽ എത്തുന്നത്. ആയില്യത്തിനു മുന്നോടിയായി ഇന്നലെ നടന്ന മകം തൊഴീൽ ചടങ്ങുകളിലും പതിനായിരങ്ങൾ പങ്കെടുക്കുകയും ചെയ്തു.
അതേസമയം പരുമല തിരുമേനിയുടെ (വിശുദ്ധ ഗീവർഗീസ് മാർ ഗ്രീഗോറിയോസ്) ഓർമ്മപ്പെരുന്നാളാണ് പരുമല പള്ളി പെരുന്നാൾ. എല്ലാ വർഷവും ഒക്ടോബർ 26 മുതൽ നവംബർ 2 വരെയാണ് പരുമല പള്ളി പെരുന്നാൾ. നവംബർ രണ്ടാണ് പ്രധാന ഓർമ്മപ്പെരുന്നാൾ ദിവസം. ആ ദിനത്തിൽ പ്രത്യേക പ്രാർത്ഥനകളും വലിയ പെരുന്നാൾ റാസയും നടക്കും.
"
https://www.facebook.com/Malayalivartha


























