കാറിടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരണത്തിന് കീഴടങ്ങി

കാറിടിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. ചാലിശ്ശേരി തേവർപറമ്പിൽ അബൂബക്കർ (62) ആണ് മരിച്ചത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
കൂറ്റനാട് - തണ്ണീർക്കോട് റോഡിൽ വട്ടേനാട് സ്കൂളിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു അപകടം നടന്നത്. റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അബൂബക്കറിനെ തണ്ണീർക്കോട് ഭാഗത്തു നിന്ന് വന്ന കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
രക്തം വാർന്ന് റോഡിൽ കിടന്ന അബൂബക്കറിനെ ആശുപത്രിയിലേക്ക് മാറ്റാനായി അതുവഴി വന്ന കാറുകളും മറ്റ് വാഹനങ്ങളും തയ്യാറായില്ല. നാട്ടുകാർ ഓടിക്കൂടി ആംബുലൻസ് വിളിച്ചെങ്കിലും എത്താനും വൈകിപ്പോയിരുന്നു.
"
https://www.facebook.com/Malayalivartha

























