അർണാബിന് പിന്നാലെ മുറസു.... ആന്ധ്രാ പ്രദേശിൽ അർണാബ് ചുഴലിക്കാറ്റ് നാശം വിതച്ച് ദിവസങ്ങൾ മാത്രമാകവേ ആഞ്ഞടിക്കാൻ മുറസു .... തീവ്ര ചുഴലിക്കാറ്റായി തെക്കൻ ആന്ധ്രയിൽ കരതൊടും, കനത്ത മഴയ്ക്ക് സാധ്യത, ചെന്നൈയിലും തിരുവള്ളൂരിലും സ്കൂളുകൾക്ക് അവധി

അർണാബ് ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശിൽ നാശം വിതച്ച് ദിവസങ്ങൾ മാത്രമാകവേ ബംഗാൾ ഉൾക്കടലിൽ മുറസു ചുഴലിക്കാറ്റ് രൂപപ്പെട്ടു. തീവ്ര ചുഴലിക്കാറ്റായി തെക്കൻ ആന്ധ്രയിൽ കരതൊടും. വടക്കൻ തമിഴ്നാട്ടിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയേറെയാണ്. ചെന്നൈയിലും തിരുവള്ളൂരിലും ഇന്ന് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.
ചെന്നൈയിലും തിരുവള്ളൂരിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാല് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ വരെ തമിഴ്നാട് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി. കടലിൽ പോയവർ ഉടൻ തിരിച്ചെത്തണമെന്നാണ് അറിയിപ്പ്. ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അറിയിപ്പുണ്ട്. മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചിലപ്പോൾ 120 കിലോമീറ്റർ വരെ വേഗതയിലുമുള്ള ശക്തമായ കാറ്റിന് സാധ്യതയേറെയാണ്.
ആന്ധ്രാപ്രദേശ് ദുരന്തനിവാരണ സേനയെ വിന്യസിക്കുകയും അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനായി ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ചയാണ് മുറസു ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ടത്. നവംബർ 2-ന് പുലർച്ചെയോടെ ഇത് ശക്തമായ ചുഴലിക്കാറ്റായി മാറി ആന്ധ്രാപ്രദേശ് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീരദേശ ആന്ധ്രയിൽ അതിതീവ്ര മഴ പെയ്യുമെന്ന പ്രവചനത്തെ തുടർന്ന് കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്.
ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു തയ്യാറെടുപ്പുകൾ വിലയിരുത്തുകയും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
"
https://www.facebook.com/Malayalivartha


























