മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകി ഇ-ചലാൻ ആംനസ്റ്റി പദ്ധതി

മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ് നൽകി ഇ-ചലാൻ ആംനസ്റ്റി പദ്ധതി. മാർച്ച് 31 വരെയുള്ള ഗതാഗത നിയമലംഘന പിഴകൾ പകുതി തുക അടച്ച് തീർപ്പാക്കാനായി അനുവദിക്കുന്ന പദ്ധതിയുടെ കാലാവധി ജനുവരി 31ന് അവസാനിക്കുന്നതാണ്.
മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ ഇ-ചലാൻ പിഴകൾക്ക് ഈ ആനുകൂല്യം ലഭിക്കും. കോടതി നടപടികളിലേക്ക് നീങ്ങാത്തതും മോട്ടോർ വാഹന നിയമത്തിലെ നിർദിഷ്ട വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തതുമായ കേസുകൾക്ക് മാത്രമാണ് ഇളവെന്ന് മോട്ടോർ വാഹനവകുപ്പ്
കുറിപ്പ്:
ഇ-ചെലാൻ ആംനസ്റ്റി പദ്ധതി
-----------------------------------------
മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴത്തുകയിൽ 50 ശതമാനം ഇളവ്
2026 മാർച്ച് 31 വരെയുള്ള ഗതാഗത നിയമലംഘന പിഴകൾ പകുതി തുക അടച്ച് തീർപ്പാക്കാം
മോട്ടോർ വാഹന വകുപ്പും പൊലീസും ചുമത്തിയ ഇ-ചെലാൻ പിഴകൾക്ക് ഈ ആനുകൂല്യം ലഭിക്കും.
കോടതി നടപടികളിലേക്ക് നീങ്ങാത്തതും മോട്ടോർ വാഹന നിയമത്തിലെ നിർദിഷ്ട വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്തതുമായ കേസുകൾക്ക് മാത്രമാണ് ഇളവ്.
2026 മാർച്ച് 31ന് ശേഷം ലഭിക്കുന്ന ചെലാനുകളിലെ പിഴകൾ കൃത്യസമയത്ത് ഈടാക്കാൻ കർശന നടപടി
അവസാന തീയതി: 2027 ജനുവരി 31.
ഇളവുകൾ ലഭ്യമാകാൻ താഴെപ്പറയുന്ന പോർട്ടൽ സന്ദർശിക്കുക
https://services.mvd.kerala.gov.in
"
https://www.facebook.com/Malayalivartha

























