25 വിദ്യാർത്ഥികൾക്ക് സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്ത് സന്താരി റിസോർട്സും മുത്തൂറ്റ് ഫിനാൻസും

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സന്താരി റിസോർട്സും മുത്തൂറ്റ് ഫിനാൻസും സംയുക്തമായി വിദ്യാർത്ഥികൾക്ക് സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്തു. ആലപ്പുഴ കൈനകരി സെന്റ് മേരീസ് ഹൈസ്കൂളിലെ 25 വിദ്യാർത്ഥികൾക്കാണ് സി.എസ്.ആർ പദ്ധതിയുടെ ഭാഗമായി സ്വിമ്മിംഗ് കിറ്റുകൾ വിതരണം ചെയ്തത്. 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളിൽ നീന്തൽ പരിശീലനം പ്രോത്സാഹിപ്പിക്കുന്നതിനും ജലസുരക്ഷയെക്കുറിച്ച് അവബോധം വളർത്തുന്നതിനുമാണ് പദ്ധതി നടപ്പിലാക്കുന്നത്.
5 മുതൽ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. കുട്ടികളിലെ വെള്ളത്തോടുള്ള ഭയം മാറ്റി ആത്മവിശ്വാസം വളർത്താനും പ്രാഥമിക ജലസുരക്ഷാ രീതികൾ പരിശീലിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വേമ്പനാട്ടു കായലിന്റെയും ചെറുതോടുകളുടെയും സാമീപ്യമുള്ള കൈനകരി പോലുള്ള പ്രദേശങ്ങളിൽ നീന്തലറിയുന്നതും ജലസുരക്ഷാ പാഠങ്ങൾ ഉൾക്കൊള്ളുന്നതും പ്രധാനമാണ്.
കൈനകരി പോലുള്ള തീരദേശ മേഖലയിലെ കുട്ടികൾക്ക് നീന്തൽ അറിയുക എന്നത് ഒരു കായികക്ഷമത എന്നതിലുപരി അത്യന്താപേക്ഷിതമായ ജീവൻരക്ഷാ മാർഗം കൂടിയാണെന്ന് സന്താരി റിസോർട്ട്സ് ചീഫ് എക്സ്പീരിയൻസ് ഓഫീസർ അരവിന്ദ് ഗംഗാധരൻ പറഞ്ഞു. കുട്ടികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയുള്ള പദ്ധതികളിൽ പ്രദേശവാസികൾക്കൊപ്പം പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാനമായ സാമൂഹികക്ഷേമ പദ്ധതികളിലൂടെ കുട്ടികളുടെ സമഗ്ര വികസനത്തിനും സുരക്ഷയ്ക്കും ഊന്നൽ നൽകുന്ന പ്രവർത്തനങ്ങൾ നടത്തുന്നതിൽ സന്താരി റിസോർട്ട്സ്സും മുത്തൂറ്റ് ഫിനാൻസും പ്രതിജ്ഞാബദ്ധരാണ്.
https://www.facebook.com/Malayalivartha

























