മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് ഇന്ന് പരിഗണനയില്‍

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസ് ഇന്ന് പരിഗണിക്കും. കേസിലെ രണ്ടു പ്രതികള്‍ ഇന്ന് നേരിട്ട് ഹാജരാകുവാന്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി സമന്‍സ് അയച്ചിരുന്നു. യുവ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍, അപകടസമയത്ത് കാറില്‍ ശ്രീറാമിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് എന്നിവരാണ് കേസിലെ പ്രതികള്‍. ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസില്‍ ഒരുതരത്തിലുമുള്ള പ്രാഥമിക നടപടികളും ആരംഭിച്ചിട്ടില്ല.
2019 ആഗസ്ത് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫയും സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചു മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെടുന്നത്
https://www.facebook.com/Malayalivartha

























