ബംഗാൾ ഉൾക്കടലിൽ 'മുറസു' ; കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് സ്വാധീനിക്കുന്നില്ല; പക്ഷേ ജാഗ്രത

ബംഗാൾ ഉൾക്കടലിൽ 'മുറസു' ചുഴലിക്കാറ്റ് രൂപപ്പെട്ടു . ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റ് ആണിത് . പേര് നിർദ്ദേശിച്ചത് ഇന്ത്യയാണ് .
നവംബർ 2-ന് അർധരാത്രി ( 11:30) മുതൽ നവംബർ 3-ന് പുലർച്ചെ 4:00 മണി വരെയുള്ള സമയത്ത് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തു നെല്ലൂരിനും നരസാപുരത്തിനും ഇടയിൽ ശക്തമായ ചുഴലിക്കാറ്റായി മണിക്കൂറിൽ 100–110 കിലോമീറ്റർ വേഗതയിൽ പരമാവധി മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗതയിയിലും കരയിൽ പ്രവേശിക്കാൻ സാധ്യത .
കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് സ്വാധീനിക്കുന്നില്ലെങ്കിലും അടുത്ത 2-3 ദിവസം പലയിടങ്ങളിലായി ഇടി ,മിന്നൽ ,കാറ്റ് മഴ സാധ്യത .വടക്കൻ ജില്ലകളിൽ കൂടുതൽ സാധ്യത ..ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചു ദുര്ബലമായതിനു ശേഷം കേരളത്തിൽ ഉച്ചക്ക് ശേഷമുള്ള സ്വാഭാവിക ഇടി മിന്നൽ ,കറ്റോട് കൂടിയ തുലാവർഷ മഴ വീണ്ടും ലഭിച്ചു തുടങ്ങും
https://www.facebook.com/Malayalivartha
























