Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

'കൂടെയുള്ളവനെ വളഞ്ഞിട്ടു പട്ടിയെ തല്ലുന്ന പോലെ തല്ലുന്നത് നോക്കി നിന്നില്ല! അത് മാത്രം മതി, 'അഭിമാനമാണെനിക്ക്' എന്നുറക്കെ പറയാൻ! സ്വന്തം കാര്യവും പണവും പദവിയും അന്തസ്സും മാത്രം നോക്കി രാഷ്ട്രീയത്തെ കുറ്റം പറഞ്ഞു സ്വന്തം പുറംതോടിലേക്ക് വലിയുന്നവർക്ക് സരിനെ മനസ്സിലായെന്നു വരില്ല...' കുറിപ്പുമായി സൗമ്യ

18 SEPTEMBER 2020 05:05 PM IST
മലയാളി വാര്‍ത്ത

മന്ത്രി കെ.ടി. ജലീലിന്‍റെ രാജിക്കാനായി സംസ്ഥാനത്ത് പലയിടങ്ങളിലായി വളരെ ഏറെ പ്രതിഷേധ പ്രകടനങ്ങളാണ് അരങ്ങേറിയത്. പ്രതിപക്ഷ എംഎൽഎമാരെയടക്കം തല്ലിച്ചതച്ചാണ് പൊലീസ് ഇത്തരത്തിൽ സമരത്തെ നേരിട്ടത് പോലും. ഇക്കൂട്ടത്തിൽ വി.ടി ബൽറാം എംഎൽഎയെയും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.സരിനെയും പൊലീസ് വളഞ്ഞിട്ട് മർദിക്കുന്ന ദൃശ്യങ്ങളും മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. എന്നാൽ സരിന് സാരമായ പരുക്കുണ്ടെന്ന് ചിത്രം സഹിതം പങ്കുവച്ച് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയായ ഡോക്ടർ സൗമ്യ.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ:

കുറച്ചു നേരമായി ഫോൺ നിർത്താതെ അടിച്ചുകൊണ്ടിരിക്കുകയാണ്.സരിനെയും എന്നെയും അറിയുന്നവർ വിളിച്ചുകൊണ്ടേയിരിക്കുന്നു. ‘സരിൻ എവിടെയാണ്?’ എന്ന് ചോദിക്കുന്നു. ‘പരിക്ക് സാരമാണോ?’ എന്നാവലാതിപ്പെടുന്നു. വളരെ കുറച്ചു പേർ ‘ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടായിരുന്നോ! കേരളത്തിന്റെ DAG ( Deputy Accountant General) ആയിരുന്നപ്പോൾ ഈ പോലീസിനെ കൊണ്ടു സല്യൂട് അടിപ്പിച്ചിരുന്ന ആളായിരുന്നില്ലേ! ഇപ്പൊ അവരുടെ തല്ല് കൊണ്ടു നടക്കുന്നു! കഷ്ടം!’ എന്നും പറഞ്ഞു. ഇപ്പറഞ്ഞതും സരിനോടുള്ള സ്നേഹം കൊണ്ടാണ്, അറിയാം.

സുഹൃത്തുക്കളെ, ഞാൻ ഇപ്പോഴും എന്റെ ജോലി ചെയ്ത് ആശുപത്രിയിലാണ്. സരിൻ വേറൊരു ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നു അറിഞ്ഞു. സംസാരിക്കാൻ കഴിഞ്ഞില്ല. പരിക്കുകൾ കാര്യമായുണ്ട്. പക്ഷെ അത് ശരീരത്തിന് മാത്രമാണെന്ന് എനിക്കറിയാം. മനസ്സ് പതിന്മടങ്ങ് ശക്തി ആർജ്ജിച്ചിട്ടുണ്ടാകുമെന്നും.

അഭിമാനമേയുള്ളു. അത് രാഷ്ട്രീയമായ കാരണങ്ങൾ കൊണ്ടല്ല. പകരം എന്റെ ഭർത്താവ് ഒരു മനുഷ്യനാണ് എന്നത് കൊണ്ട്! ചാനലുകളിലെ വീഡിയോ കണ്ടിരുന്നു. പോലീസ് ചുറ്റും നിന്നു അടിക്കുമ്പോൾ ഒരു പ്രകോപനവും കൂടാതെ നിന്നു കൊള്ളുന്നത് കണ്ടു. അതെസമയം കൂടെയുള്ളവനെ വളഞ്ഞിട്ടു പട്ടിയെ തല്ലുന്ന പോലെ തല്ലുന്നത് നോക്കി നിന്നില്ല! അത് മാത്രം മതി, 'അഭിമാനമാണെനിക്ക്' എന്നുറക്കെ പറയാൻ!
സ്വന്തം കാര്യവും പണവും പദവിയും അന്തസ്സും മാത്രം നോക്കി രാഷ്ട്രീയത്തെ കുറ്റം പറഞ്ഞു സ്വന്തം പുറംതോടിലേക്ക് വലിയുന്നവർക്ക് സരിനെ മനസ്സിലായെന്നു വരില്ല. പക്ഷെ സ്വന്തം താല്പര്യങ്ങൾ എന്നും രണ്ടാമതായി കണ്ട സരിനെ എനിക്ക് മനസ്സിലാവും. ‘മാറ്റം തുടങ്ങേണ്ടത് അവനവനിൽ നിന്നാണ്’എന്ന സരിന്റെ സിദ്ധാന്തവും.. അഭിമാനം!
ഡോ. സൗമ്യ സരിൻ

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (20 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (37 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (45 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (51 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

Malayali Vartha Recommends