Widgets Magazine 

01
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അടൂര്‍ പൊലീസ് സ്റ്റേഷനിലെ അക്രമം..ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ...പത്തനംതിട്ട എസ്‌പിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്..


ഈ ഐഎഎസ് -ഐപിഎസ് ദമ്പതികൾ ചില്ലറക്കാരല്ല..കുറഞ്ഞ വിലയിൽ തനിക്കും കുടുംബാംഗങ്ങൾക്കും വേണ്ടി 36 ലേറെ വില്ലകൾ സ്വന്തമാക്കി..ഒരു വില്ലയ്ക്ക് 15 ലക്ഷം..


18-ാം നിലയിൽ നിന്ന് ചാടി യുവതിയും ആറു വയസ്സുകാരനായ മകനും ദാരുണമായി മരിച്ചു.. ഭർത്താവ് വീണ്ടും വിവാഹം കഴിച്ച് ജീവിതം പുതിയ രീതിയിൽ കെട്ടിപ്പടുക്കണമെന്ന് ആത്മഹത്യ കുറിപ്പ്..


കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി


അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...

സംസ്ഥാനത്ത് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; തിരുവനന്തപുരത്ത് 926 കോവിഡ് കേസുകൾ; 2744 പേര്‍ രോഗമുക്തി നേടി; 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 മരണം

18 SEPTEMBER 2020 06:08 PM IST
മലയാളി വാര്‍ത്ത

More Stories...

മഹാരാജാസ് കോളേജിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവം; ചോദ്യം ചോദിക്കുക എന്നതിനപ്പുറം പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം; കാലടിയിലെ സമരത്തോടും യോജിപ്പില്ലെന്ന് മന്ത്രി റോജി.എം.ജോൺ

പൂട്ടിയിട്ട് പോയ വീട് തുറന്ന നിലയിൽ; വീട്ടമ്മ നെഞ്ചത്ത് കൈ വച്ച് അലറി വീട്ടിനുള്ളിൽ മൂത്രവും മലവും ; ഫ്രിഡ്ജിനുള്ളിൽ കണ്ടത് മറ്റൊന്ന്

അട്ടപ്പാടിയിലെ ശിശു മരണങ്ങൾ ഒഴിവാക്കണം ; ഇടപ്പെട്ട് ആരോഗ്യവകുപ്പ്; മന്ത്രി കെ. മുരളീധരൻ അട്ടപ്പാടിയിലെ സ്ഥിതി നേരിട്ട് കണ്ടറിഞ്ഞു; പോഷകാഹാരവും ശിശു പരിചരണവും ഉറപ്പാക്കുന്നതിനൊപ്പം മതിയായ ആരോഗ്യ സംവിധാനങ്ങൾ അടിയന്തരഘട്ടത്തിൽ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത

വീണാജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്ന് എസ്‌ഐടി

കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ എറണാകുളം തോപ്പില്‍ക്കാട് സ്വദേശിനി പാര്‍വതി (75), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രന്‍ (75), കൊല്ലം തങ്കശേരി സ്വദേശിനി മാര്‍ഗറ്റ് (68), തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ഔസേപ്പ് (87), തൂത്തുക്കുടി സ്വദേശിനി അഞ്ജല (55), തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജന്‍ (53), തിരുവനന്തപുരം പൂന്തുറ സ്വദേശിനി മേഴ്സ്ലി (72), പാലക്കാട് ചേമ്പ്ര സ്വദേശി സൈദാലി (58), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കാസര്‍ഗോഡ് പടന്ന സ്വദേശിനി സഫിയ (79), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ മലപ്പുറം പൂക്കയില്‍ സ്വദേശിനി സുഹറ (58) മലപ്പുറം കോക്കൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (85), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ മലപ്പുറം എടക്കര സ്വദേശി അബ്ദുറഹ്മാന്‍ (68) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 501 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 893, കോഴിക്കോട് 384, കൊല്ലം 342, എറണാകുളം 314, തൃശൂര്‍ 312, മലപ്പുറം, കണ്ണൂര്‍ 283 വീതം, ആലപ്പുഴ 259, പാലക്കാട് 228, കോട്ടയം 223, കാസര്‍ഗോഡ് 122, പത്തനംതിട്ട 75, ഇടുക്കി 70, വയനാട് 61 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

102 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 22, മലപ്പുറം 9, കൊല്ലം, തൃശൂര്‍, കാസര്‍ഗോഡ് 8 വീതം, പത്തനംതിട്ട 7, കോഴിക്കോട് 6, എറണാകുളം 5, ആലപ്പുഴ, പാലക്കാട് 1 വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 3 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2744 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 488, കൊല്ലം 345, പത്തനംതിട്ട 128, ആലപ്പുഴ 146, കോട്ടയം 112, ഇടുക്കി 73, എറണാകുളം 221, തൃശൂര്‍ 142, പാലക്കാട് 118, മലപ്പുറം 265, കോഴിക്കോട് 348, വയനാട് 79, കണ്ണൂര്‍ 169, കാസര്‍ഗോഡ് 110 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 35,724 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 90,089 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,16,262 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,91,628 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 24,634 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3282 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 47,723 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 23,36,217 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,94,451 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), ആറന്മുള (17), കോന്നി (സബ് വാര്‍ഡ് 16), ഏഴംകുളം (12), റാന്നി അങ്ങാടി (സബ് വാര്‍ഡ് 7), തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട (9), പാവറട്ടി (സബ് വാര്‍ഡ് 3), മുല്ലശേരി (സബ് വാര്‍ഡ് 15), കടുക്കുറ്റി (സബ് വാര്‍ഡ് 9), ആലപ്പുഴ ജില്ലയിലെ മാവേലിക്കര തെക്കേക്കര (സബ് വാര്‍ഡ് 7), അമ്പലപ്പുഴ നോര്‍ത്ത് (16), വീയപുരം (സബ് വാര്‍ഡ 1), ഇടുക്കി ജില്ലയിലെ കാഞ്ചിയാര്‍ (14), കടയത്തൂര്‍ (സബ് വാര്‍ഡ് 3, 4, 8), കോട്ടയം ജില്ലയിലെ ചിറക്കടവ് (11), മുളക്കുളം (8), വയനാട് ജില്ലയിലെ അമ്പലവയല്‍ (സബ് വാര്‍ഡ് 7), കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (10) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 614 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാരാജാസ് കോളേജിൽ നടന്നത് ദൗർഭാഗ്യകരമായ സംഭവം; ചോദ്യം ചോദിക്കുക എന്നതിനപ്പുറം പരിപാടിയിൽ പ്രശ്നമുണ്ടാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം; കാലടിയിലെ സമരത്തോടും യോജിപ്പില്ലെന്ന് മന്ത്രി റോജി.എം.ജോൺ  (2 minutes ago)

പൂട്ടിയിട്ട് പോയ വീട് തുറന്ന നിലയിൽ; വീട്ടമ്മ നെഞ്ചത്ത് കൈ വച്ച് അലറി വീട്ടിനുള്ളിൽ മൂത്രവും മലവും ; ഫ്രിഡ്ജിനുള്ളിൽ കണ്ടത് മറ്റൊന്ന്  (7 minutes ago)

അട്ടപ്പാടിയിലെ ശിശു മരണങ്ങൾ ഒഴിവാക്കണം ; ഇടപ്പെട്ട് ആരോഗ്യവകുപ്പ്; മന്ത്രി കെ. മുരളീധരൻ അട്ടപ്പാടിയിലെ സ്ഥിതി നേരിട്ട് കണ്ടറിഞ്ഞു; പോഷകാഹാരവും ശിശു പരിചരണവും ഉറപ്പാക്കുന്നതിനൊപ്പം മതിയായ ആരോഗ്യ സംവിധാ  (12 minutes ago)

ബംഗാൾ ഉൾക്കടലിൽ 'മുറസു' ; കേരളത്തിൽ ചുഴലിക്കാറ്റ് നേരിട്ട് സ്വാധീനിക്കുന്നില്ല; പക്ഷേ ജാഗ്രത  (16 minutes ago)

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത  (19 minutes ago)

വീണാജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്ന് എസ്‌ഐടി  (1 hour ago)

ADOOR POLICE STATION ഒത്താശ ചെയ്‌തോ എന്നും പരിശോധിക്കും;  (1 hour ago)

senior IAS officer അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ  (1 hour ago)

എഴുത്തച്ഛന്‍ പുരസ്‌കാരത്തില്‍ ആദ്യ പ്രതികരണവുമായി മേതില്‍  (1 hour ago)

PUNE ഭർത്താവിന് നൽകുന്നത് ഒരു ഉപദേശം മാത്രം  (1 hour ago)

ഗുരുഗ്രാമില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് അപകടം  (2 hours ago)

കടബാധ്യത മൂന്ന് ലക്ഷം മാത്രം? ഒരേ കുടുംബത്തിലെ 3 പേരുടെ ആത്മഹത്യയിൽ ദുരൂഹതയേറുന്നു; നിർണ്ണായകമായി ബന്ധുക്കളുടെ മൊഴി  (2 hours ago)

അർണബിന് പിന്നാലെ 'മുരാസു' പാഞ്ഞടുക്കുന്നു: തീരങ്ങളിൽ അതീവ ജാഗ്രത; നവംബർ 4 വരെ കേരളത്തിൽ ഇടിമിന്നലോട് കൂടിയ തീവ്ര മഴ...  (2 hours ago)

FACEBOOK POST ക്യാമറാമാനായി എത്തി കൂടെപ്പിറപ്പായി;  (3 hours ago)

ഊഞ്ഞാൽ ചങ്ങലയിലെ ദുരൂഹ മരണം: സോഷ്യൽ മീഡിയ വിചാരണകൾക്ക് പിന്നിലെ യാഥാർത്ഥ്യമെന്ത്? ഒടുവിൽ ആ പ്രതികരണം പുറത്ത്...  (3 hours ago)

Malayali Vartha Recommends