ആശങ്കയായി തിരുവനന്തപുരം; കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിനടുത്ത്

തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പ്രതിദിന കൊവിഡ് കണക്ക് ആയിരത്തിനടുത്ത്. ഇന്ന് മാത്രം ജില്ലയില്‍ 926 പേര്‍ക്കാണ് രോഗം സ്ഥിതീകരിച്ചത്. ഇതില്‍ സമ്ബര്‍ക്കം മൂലം രോഗം ബാധിച്ചത് 893 പേര്‍ക്കാണ്. അതേസമയം ഇന്ന് 488 പേര്‍ക്ക് രോഗമുക്തിയും ഉണ്ടായിട്ടുണ്ട്.
ജില്ലയില്‍ മരണപ്പെട്ടവരില്‍ മൂന്ന് പേര്‍ക്ക് കൊവിഡ് രോഗബാധ ഉണ്ടായിരുന്നതായി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രന്‍ (75), ബാലരാമപുരം സ്വദേശി രാജന്‍ (53), പൂന്തുറ സ്വദേശിനി മേഴ്സ്ലി (72) എന്നിവര്‍ക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എന്‍.ഐ.വി സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha

























