Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

കണ്ണുതള്ളി സഖാക്കള്‍... ഈ സര്‍ക്കാര്‍ തീരാന്‍ വെറും ആറുമാസമുള്ളപ്പോള്‍ സെക്രട്ടറിയേറ്റിന് ചുറ്റും വട്ടം കരങ്ങുന്നത് 7 കേന്ദ്ര ഏജന്‍സികള്‍; ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് യാഥാര്‍ത്ഥ്യമാകുമോ എന്ന് പേടിച്ച് മലയാളികള്‍; ആദ്യദിനം തന്നെ നിര്‍ണായക തെളിവുകള്‍ പൊക്കി സിബിഐ

26 SEPTEMBER 2020 08:28 AM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...

ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് പണ്ടേ ഫേമസാണ്. ആ ചൊല്ല് ഇപ്പോള്‍ വീണ്ടും ഓര്‍ത്ത് പോകുകയാണ്. എന്‍ഐഎ, ഇഡി, കസ്റ്റംസ്, ഇന്‍കം ടാക്‌സ്, നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, ഐബി; ഒടുവില്‍ കേന്ദ്ര ഏജന്‍സികളില്‍ ഏറ്റവും പ്രഹരശേഷിയുള്ള സിബിഐയുമാണ് സെക്രട്ടേറിയറ്റിനു ചുറ്റും കറങ്ങിനടക്കുന്നത്. സിപിഎമ്മും സര്‍ക്കാരും ഏറ്റവും അകറ്റിനിര്‍ത്താന്‍ ആഗ്രഹിച്ച അന്വേഷണ ഏജന്‍സിയാണ് അവസാനമെത്തിയത്. ലൈഫ് മിഷനിലെ സിബിഐ അന്വേഷണം പാര്‍ട്ടിയെയും സര്‍ക്കാരിനെയും വല്ലാതെ വെട്ടിലാക്കുകയാണ്.

അതേസമയം കേസെടുത്ത ആദ്യ ദിനംതന്നെ സിബിഐ നിര്‍ണായക തെളിവുകളാണ് പൊക്കിയത്. വടക്കാഞ്ചേരിയിലെ ലൈഫ് ഭവന സമുച്ചയത്തിന്റെ നിര്‍മാണക്കരാര്‍ ലഭിച്ചതിന് സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ക്ക് വന്‍തുക കമ്മിഷന്‍ നല്‍കിയ യൂണിടാക് ബില്‍ഡേഴ്‌സിന്റെ തൃശൂര്‍, എറണാകുളം ഓഫീസുകളിലും സന്തോഷ് ഈപ്പന്റെ ചോറ്റാനിക്കരയിലെ വസതിയിലും സി.ബി.ഐ ഇന്നലെ രാവിലെ ഏഴു മുതല്‍ റെയ്ഡ് നടത്തിയത്. ഒട്ടേറെ രേഖകളും തെളിവുകളുമാണ് പിടിച്ചെടുത്തത്. ഇതിനു പിന്നാലെയാണ് പ്രത്യേക കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്.

ഇന്ത്യയില്‍ പ്രവര്‍ത്തനാനുമതിയില്ലാത്ത റെഡ്ക്രസന്റുമായി കരാറുണ്ടാക്കിയതാരാണ് കോടികള്‍ ആരാണ്, സമാഹരിച്ചത് ആര്‍ക്കൊക്കെ പണമെത്തിച്ചു, പ്രളയ പുനര്‍നിര്‍മ്മാണത്തിന് വിദേശത്തു നിന്ന് പിരിച്ചെടുത്ത പണമെവിടെ, കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കരാറൊപ്പിട്ടതെങ്ങനെ, നിര്‍മ്മാണക്കരാറുകാരനെ കോണ്‍സല്‍ ജനറല്‍ തീരുമാനിച്ചതെങ്ങനെ തുടങ്ങിയവയാണ് സിബിഐ അന്വേഷിക്കുന്നത്.

മുഖ്യമന്ത്രി തന്നെ ലൈഫ് മിഷന്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിരിക്കെയാണ് സിബിഐ അന്വേഷണം വരുന്നത്. അന്നു കണ്‍സല്‍റ്റന്റായ ടെക്‌നിക്കാലിയയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞുവെങ്കില്‍ ഇന്നു കരാറുകാരായ യുണിടാക്കാണ് കേന്ദ്രബിന്ദു. വിദേശകരാറിലെ വീഴ്ചയും ഫണ്ട് വിനിയോഗവുമാണു രണ്ടിലും അന്വേഷണ വിഷയം. കേരളത്തെ സഹായിക്കാനായി യുഎഇയില്‍ നിന്നു സമാഹരിച്ച ഫണ്ട് കുറെ ഇടനിലക്കാരും തട്ടിപ്പുകാരും കൈകാര്യം ചെയ്യുകയും കമ്മിഷന്‍ പറ്റുകയും ചെയ്തുവെന്നത് ഇടതുസര്‍ക്കാരിന് അംഗീകരിക്കാവുന്നതല്ല.

സ്വര്‍ണക്കടത്തു കേസില്‍ യുക്തമായ അന്വേഷണം പ്രഖ്യാപിക്കണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെടാനുള്ള ആര്‍ജവം മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി. അതാണിപ്പോള്‍ വിനയായത്. ലൈഫ് മിഷനിലെ സിബിഐ അന്വേഷത്തിനെതിരെ സിപിഎം ശക്തമായി രംഗത്തുവന്നിട്ടുണ്ട്. കേന്ദ്ര ഏജന്‍സികളുടെ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയമുണ്ടെന്നു പാര്‍ട്ടി തുറന്നടിക്കുന്നു. മറ്റ് അന്വേഷണങ്ങള്‍ക്കെതിരെയും ഇനി സിപിഎം ശബ്ദിച്ചു തുടങ്ങും.

സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിന് കാര്യമായ പരിക്കേല്‍ക്കില്ലെന്ന സൂചന എം. ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്തശേഷം ഉരുത്തിരിഞ്ഞെങ്കിലും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിടപാട് അന്വേഷിക്കാനുള്ള സി.ബി.ഐയുടെ വരവാണ് ഇടതുമുന്നണിക്ക് വീണ്ടും തിരിച്ചടിയാകുന്നത്. തിരഞ്ഞെടുപ്പിലേക്കടുക്കുമ്പോഴുള്ള രാഷ്ട്രീയാക്രമണത്തിന് യു.ഡി.എഫിന് ഇത് കൂടുതല്‍ ബലമേകും.

ലൈഫ് മിഷനെതിരായ ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് പ്രതിപക്ഷത്തിന് വാദിക്കാന്‍ അവസരവുമൊരുങ്ങും. ലൈഫ് മിഷന്‍ ക്രമക്കേട് സി.ബി.ഐ അന്വേഷിക്കാതിരിക്കാനാണ് സര്‍ക്കാര്‍ പെട്ടെന്ന് വിജിലന്‍സിനെ കൊണ്ടുവന്നതെന്ന പ്രതിപക്ഷ ആരോപണത്തിനും ഇത് കരുത്താകും. ഇതു മുതലെടുത്ത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ രാഷ്ട്രീയാക്രമണം വരുംദിവസങ്ങളില്‍ പ്രതിപക്ഷം കടുപ്പിക്കും. എന്നാല്‍ ഒന്നില്‍ പിഴച്ചാല്‍ ഏഴെന്ന ചൊല്ല് നടക്കുമോന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (6 minutes ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (8 minutes ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (31 minutes ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (36 minutes ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (46 minutes ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (53 minutes ago)

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (1 hour ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (2 hours ago)

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (2 hours ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (3 hours ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (3 hours ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (3 hours ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (7 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (7 hours ago)

Malayali Vartha Recommends