പോരാട്ടങ്ങള്‍ അവസാനിക്കുന്നില്ല... ജൂണ്‍ മൂന്നുവരെ റിമാന്‍ഡു ചെയ്തു; ആന്ധ്രയില്‍ നിന്നും തട്ടിക്കൊണ്ടു വന്നതാണെന്ന് രൂപേഷ്; നിരാഹാരം കിടന്നതുകൊണ്ടാണ് കോടതിയില്‍ ഹാജരാക്കിയത്

തമിഴ്‌നാട്ടില്‍ വച്ച് ഇന്നലെ പിടിയിലായ മാവോയിസ്റ്റ് നേതാവ് രൂപേഷ് അടക്കമുള്ള സംഘത്തെ കോടതിയില്‍ ഹാജരാക്കി. ഇവരെ ജൂണ്‍ മൂന്നു വരെ റിമാന്‍ഡ് ചെയ്തു. കോയമ്പത്തൂര്‍ കോടതിയാണ് മാവോയിസ്റ്റ് സംഘത്തെ റിമാന്‍ഡ് ചെയ്തത്. രൂപേഷും ഭാര്യ ഷൈനയും ഉള്‍പ്പെടെ അഞ്ചു പേരാണു കഴിഞ്ഞ ദിവസം ആന്ധ്ര പൊലീസിന്റെ പിടിയിലായത്. ഇവരെ ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കിയത്.
ക്യൂ ബ്രാഞ്ച് പൊലീസ് ആസ്ഥാനത്ത് നിന്നാണ് ഇവരെ കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതി മൂന്നിലേക്കു കൊണ്ടുവന്നത്. കനത്ത പൊലീസ് കാവലിലായിരുന്നു സംഘത്തെ കൊണ്ടുപോയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
തങ്ങളെ ആന്ധ്രയില്‍ നിന്നും പൊലീസ് തട്ടിക്കൊണ്ടു പോവുകയായിരുന്നു എന്ന് കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടെ രൂപേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. രൂപേഷിന്റെ പ്രതികരണമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകരെ പൊലീസ് കയ്യേറ്റം ചെയ്യുകയും രംഗങ്ങള്‍ ചിത്രീകരിക്കുന്നത് തടസപ്പെടുത്തുകയും ചെയ്തു.
നിരാഹാര സമരത്തിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കുന്നതെന്നും രൂപേഷ് പറഞ്ഞു. അതേസമയം മുട്ടുവേദനയ്ക്കുള്ള ചികിത്സയ്‌ക്കെത്തിയപ്പോള്‍ അറസ്റ്റു ചെയ്തുവെന്നാണ് ഷൈന മാദ്ധ്യമങ്ങളോട് പറഞ്ഞത്. മുദ്രാവാക്യം മുഴക്കിയാണ് ഇവര്‍ കോടതിയിലേക്ക് പോകുന്നതിനുള്ള വാഹനത്തില്‍ കയറിയത്.
ഇന്നലെ വൈകുന്നേരം കോയമ്പത്തൂരിലെ കരുമത്താംപെട്ടിയില്‍ നിന്നുമാണ് രൂപേഷ്, ഭാര്യ, ഷൈന, അനൂപ്, വീരമണി, ഭൂവനചന്ദ്രന്‍ തുടങ്ങി അഞ്ചുപേര്‍ പ്രത്യേകപൊലീസ് സംഘത്തെ അറസ്റ്റ് ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ബസ് സ്റ്റാന്‍ഡിനുള്ളിലെ ബേക്കറിയില്‍ നിന്നും ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു ഇവര്‍. ഇവരെ പൊലീസ് അറസ്റ്റു ചെയ്തത് കണ്ടുവെന്ന് ദൃകസാക്ഷികളും പറഞ്ഞിരുന്നു.
ഇന്ന് കാലത്ത് എത്തിയ രണ്ട് ഡി.വൈ.എസ്പിമാരുടെ നേതൃത്വത്തിലുള്ള കേരള പൊലീസ് സംഘം ഇവരെ ചോദ്യം ചെയ്തിരുന്നു. രൂപേഷ്, ഭാര്യ ഷൈന, ഒപ്പമുള്ള മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. ഇന്നലെ രാത്രി തുടങ്ങിയ ചോദ്യം ചെയ്യല്‍ തുടരുന്നതിനിടെ, ഇവര്‍ പൊലീസിനോട് സഹകരിക്കുന്നതായാണ് വിവരം. തങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ സമ്മതിച്ചതായാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, ഇവരില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി വിവരമില്ല. അതേസമയം 27 മൊബൈല്‍ഫോണുകളും ഒരു ടാബും രണ്ട് പെന്‍്രൈഡവുകളും 30,000 രൂപയും ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു. അറസ്റ്റിലാകുന്ന സമയത്ത് രൂപേഷ് വലിച്ചെറിഞ്ഞ സിം കാര്‍ഡുകളും ഡയറിയും നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ഇത് പൊലീസ് പരിശോധിച്ച് വരികയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha