ബ്ലേഡ് മാഫിയയുടെ പീഡനം; പെയിന്റിങ് തൊഴിലാളിയും അധ്യാപികയും ജീവിതം അവസാനിപ്പിച്ചപ്പോൾ അനാഥനായി നാല് വയസുകാരൻ; കടമ്പാറയിലെ ഹൃദയഭേദക ദുരന്തം

ദമ്പതികൾ നാലു വയസ്സുകാരനായ മകനെ സുരക്ഷിതമായ കൈകളിൽ ഏൽപിച്ച് ജീവനൊടുക്കിയതിന്റെ ഞെട്ടലിലാണ് കടമ്പാറിലെ നാട്ടുകാരും വീട്ടുകാരും. ഇപ്പോഴും ഇവരുടെ ആത്മഹത്യയുടെ കാരണമറിയാതെ കുഴയുകയാണ് ഇവർ. സാമ്പത്തിക പ്രയാസങ്ങൾ ഉണ്ടെങ്കിലും കടമ്പാറിലെ അജിത്ത്കുമാറും ഭാര്യ ശ്വേതയും ആത്മഹത്യ ചെയ്യാനുള്ള സാഹചര്യങ്ങളൊന്നുമില്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്. എന്നാൽ ഇവരുടെ കടബാധ്യതകളെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെടുത്ത പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതിനാൽ ചിലർ ഭീഷണിപ്പെടുത്തിയതായി പറയുന്നു. പൊലീസ് ഇതു സ്ഥിരീകരിച്ചിട്ടില്ല.
കടമ്പാറിലെ സ്വകാര്യ സ്കൂളിലെ അധ്യാപികയായിരുന്നു ശ്വേത. സ്കൂളിലെ എല്ലാം പ്രവർത്തനങ്ങളിലും സജീവമായിരുന്നു. വീട്ടിലെ സാമ്പത്തിക പ്രയാസങ്ങളൊന്നും പങ്കുവയ്ക്കാറില്ലെന്നു സഹപ്രവർത്തകർ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് അജിത്ത്കുമാർ ഭാര്യ ശ്വേതയേയും മകനെയും കൂട്ടി ബന്തിയോട്ടെ സഹോദരിയുടെ വീട്ടിലെത്തിയത്.
ഇവിടെ ഏറെ സമയം ചെലവഴിച്ചിരുന്നില്ല. ഒരിടം വരാൻ പോകാനുണ്ടെന്നു പറഞ്ഞാണ് മകനെ വീട്ടിലാക്കി ഇറങ്ങിയത്. പിന്നീട് നേരെ വീട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു. ഇരുവരെയും നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ അൽപം സംസാരിച്ചിരുന്നതായി പറയുന്നു.
https://www.facebook.com/Malayalivartha