Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സത്യത്തില്‍ നീതു എവിടെയാണ് ? മോള്‍ക്ക് രാഷ്ട്രീയക്കാരോട് പിണക്കമാണോ ? അനില്‍ അക്കരെ കാത്തിരുന്ന ആ പെണ്‍കുട്ടി ആരാണ് ?

29 SEPTEMBER 2020 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ

വീടില്ലാത്ത പ്ലസ്ടു വിദ്യാർഥിനിയെ നേരിട്ടു കണ്ടു പരിഹാരമുണ്ടാക്കാൻ ഇന്നു രാവിലെ 9 മുതൽ അനിൽ അക്കര എംഎൽഎ എങ്കക്കാട് മങ്കര റോഡിൽ കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല. രമ്യ ഹരിദാസ് എംപിയും കോൺഗ്രസ് കൗൺസിലര്‍ സൈറാ ബാനുവും അനിലിന്റെ കൂടെ ചേർന്നു. പുറമ്പോക്കിൽ താമസിക്കുന്ന ദരിദ്രയായ താനും അമ്മയും ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വടക്കാഞ്ചേരി ഫ്ലാറ്റിൽ അപേക്ഷിച്ചിട്ടുണ്ടെന്നും ദയവു ചെയ്തു ഫ്ലാറ്റിനെതിരെ ആരോപണം ഉന്നയിച്ച് അതു പൊളിക്കരുതെന്നും നീതു ജോണ്‍സൻ എന്ന പ്ലസ് ടു വിദ്യാർഥിനി എഴുതി എന്നു പറയുന്ന കത്താണു സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. എന്നാൽ വടക്കാഞ്ചരിയില്‍ അനില്‍ അക്കര മണിക്കൂറുകള്‍ കാത്തിരുന്നിട്ടും നീതു ജോണ്‍സന്‍ എത്തിയില്ല. വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്.

സത്യത്തില്‍ നീതു എവിടെയാണ് ? മോള്‍ക്ക് രാഷ്ട്രീയക്കാരോട് പിണക്കമാണോ ? അനില്‍ അക്കരെ കാത്തിരുന്ന ആ പെണ്‍കുട്ടി ആരാണ് ? ചോദ്യങ്ങള്‍ക്ക് ഉത്തരവുമായാണ് ആലപ്പി അഷ്റഫിന്റെ പ്രതികരണം. പൊന്നു മോളേ നീതൂ വേഗം മടങ്ങി വരൂവെന്ന് അപേക്ഷിച്ച്‌ കൊണ്ടാണ് ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് കുറിപ്പ് ആരംഭിക്കുന്നത്.

ആലപ്പി അഷറഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൊന്നുമോളേ നീതൂ… വേഗം മടങ്ങി വരൂ.. പ്രിയപ്പെട്ട നിതു മോളേ… നീ എവിടെയുണ്ടങ്കിലും ഉടന്‍ മടങ്ങി വരണം. മോളുടെ പ്ലസ് ടൂ ക്ലാസ്സുകള്‍ ഓണ്‍ ലൈനില്‍ നടക്കുന്നുണ്ടന്ന് വിശ്വസിക്കുന്നു. വിവരങ്ങള്‍ ഒന്നും അറിയുന്നില്ല … സത്യത്തില്‍ നീ ഇപ്പോള്‍ എവിടെയാണ്..? മോള്‍ക്ക് രാഷ്ട്രീയക്കാരോട് പിണക്കമാണോ ..? ഒരു കാര്യം കുട്ടി മനസ്സിലാക്കണം രാഷ്ട്രീയക്കാര്‍ മോളുടെ കണ്ണീരു കണ്ടു.. മനസ്സലിഞ്ഞു കുട്ടിക്ക് താമസിക്കാന്‍ , IAS ന് എഴുതാനും, നല്ലൊരു ഭാവിക്കും ജീവിതത്തിനും വേണ്ടി അവരാല്‍ കഴിയുന്ന വിധം ഉച്ചത്തില്‍ ശബ്ദമുയര്‍ത്തി … ലോകം മുഴുവനും മോളുടെ കണ്ണീര്‍ കഥ ചര്‍ച്ചയാക്കിയത്. അത് മനസ്സിലാക്കണം. പുറംപോക്കില്‍ താമസിക്കുന്ന മോള്‍ക്ക് നല്ലൊരു ഫ്‌ലാറ്റ് ലഭിക്കേണ്ടിയിരുന്നത് നഷ്ടപ്പെടുത്തിയവരെ വെറുതെ വിടാമോ…? തീര്‍ച്ചയായും പാടില്ല… അത് കൊണ്ടല്ലേ മോളോട് എല്ലാവര്‍ക്കു സഹതാപവും സ്‌നേഹ വത്സല്യവും ഒക്കെ ഉണ്ടായത്.. എന്നാലിന്നിപ്പോള്‍ നീതുമോള്‍ ഒന്നുകൊണ്ടും വിഷമിക്കണ്ട .. തുണിക്കടയില്‍ ജോലി ചെയ്യുന്ന മോളുടെ അമ്മയോട് പറയണം, മോള്‍ക്ക് വേണ്ടി ഒരു MLA യും,MP യും അത് പോലെ മറ്റെല്ലാവരും ചേര്‍ന്ന് 5 സെന്റ് സ്ഥലവും അതില്‍ ഒരു വീടും വെച്ചു തരുമെന്നും , മാത്രമല്ല MP യുടെ രണ്ടു മാസത്തെ ശമ്ബളവും പഞ്ചായത്ത് വക വേറെ ഒട്ടെറെ സഹായങ്ങളും… അങ്ങിനെ ഒരു പൂ ചോദിച്ച നീതു മോള്‍ക്ക് ഒരു പൂക്കാലം തന്നെ ഒരുക്കി വെച്ചിരിക്കുന്നു , നന്മയുള്ള ഒരു രാഷ്ട്രീയ സമൂഹം. ഇത് സ്വീകരിക്കാന്‍ മോളൊന്നു വന്നാല്‍ മാത്രം മതി… ഞങ്ങളെ വിഷമിപ്പിക്കാതെ മോള്‍ അമ്മയെയും കൂട്ടി എത്രയും വേഗം വന്നു ഇതൊക്കെ ഏറ്റുവാങ്ങണമെന്ന് അപേക്ഷിക്കുന്നു. ഏതായാലും ഇനിയും നീതുമോള്‍ വന്നില്ലങ്കില്‍ മോളെ ആരെങ്കിലും തട്ടികൊണ്ടു പോയന്നോ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണന്നോ ഒക്കെ സംശയിക്കേണ്ടി വരും.. അങ്ങിനെയെങ്കില്‍ ബഹു.ഹൈക്കോടതിയില്‍ 'ഹേബിയസ്‌കോര്‍പ്പസ് ഹര്‍ജി ' നല്‍കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും… എന്ന് സേനഹപൂര്‍വ്വം ആലപ്പി അഷറഫ് NB (നീതൂ ജോണ്‍സനെയും അമ്മയേയും കുറിച്ച്‌ എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ദയവായി അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ലൈഫ് മിഷന്‍ ഷന്‍ ഓഫീസിലോ ഉടന്‍വിവരം അറിയിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.. )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (5 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (14 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (28 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (57 minutes ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (1 hour ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (1 hour ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (2 hours ago)

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

സെന്‍സസ് 2027: 
ഡിജിറ്റൽ സെൻസസിൽ ജനങ്ങൾക്ക് വിവരങ്ങൾ രേഖപ്പെടുത്താൻ 16 മുതൽ 30 വരെ അവസരം  (3 hours ago)

അർഹമായ ജോലി സാധ്യതയും ഭാഗ്യാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

Malayali Vartha Recommends