ലൈഫ് മിഷന് തട്ടിപ്പ്; യു വി ജോസിന് സി ബി ഐ നോട്ടീസ്
വടക്കാഞ്ചേരി ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസിന് സി.ബി.ഐ നോട്ടീസ്. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ ഹാജരാക്കാനാണ് നോട്ടീസ്. അടുത്തമാസം അഞ്ചിന് കൊച്ചിയിലെ ഓഫീസില്‍ ഫയലുകള്‍ ഹാജരാകാനാണ് നിര്‍ദേശം. ഫയലുകളെ കുറിച്ച് വിശദീകരിക്കാന്‍ കഴിവുളള ഉദ്യോഗസ്ഥനും ഹാജരാകണം.
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നേരത്തെ ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസിനെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ ധാരണാപത്രവും മുഴുവന്‍ സര്‍ക്കാര്‍ രേഖകളും നല്‍കണം എന്നാവശ്യപ്പെട്ട് നേരത്തെ യു.വി.ജോസിന് എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കിയിരുന്നു.
ലൈഫ് മിഷനും റെഡ്ക്രസന്റും തമ്മിലുളള ധാരണാപത്രത്തില്‍ ഒപ്പുവച്ചത് യു.വി.ജോസായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണ് റെഡ് ക്രസന്റുമായി ലൈഫ് മിഷന് സി.ഇ.ഒ യു.വി ജോസ് ധാരണാപത്രം ഒപ്പിട്ടത്. ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം നാലേകാല്‍ കോടി രൂപയുടെ കമ്മീഷന് ഇടപാടുകള്‍ നടന്നതായാണ് ആരോപണം ഉയരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ നോട്ടീസ് .
https://www.facebook.com/Malayalivartha