അമ്മ മക്കളെ തട്ടിക്കൊണ്ടു പോയി... മുങ്ങിയത് കോടതി സംരക്ഷണയിലുള്ള കുട്ടികള്‍ ഒപ്പംവരാന്‍ വിസമ്മതിച്ചതിനാല്‍

കുടുംബകോടതിയുടെ നിര്‍ദ്ദേശം അവഗണിച്ച് കുട്ടികളുമായി അമ്മ മുങ്ങി. കട്ടപ്പന കുടംബ കോടതിയിലാണ് നാടകീയമായ സംഭവം നടന്നത്. കോടതിയുടെ സംരക്ഷണയിലായിരുന്ന രണ്ടു കുട്ടികളെയും കൊണ്ടാണ് അമ്മ മുങ്ങിയത്.
കോടതിയുടെ നിര്‍ദ്ദേശാനുസരണം ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ കൂട്ടിക്കൊണ്ടുപോയ കുട്ടികളെയും കൊണ്ടാണ് മാതാവ് സ്ഥലംവിട്ടത്. തുടര്‍ന്ന് കോടതിയുടെ നിര്‍ദ്ദേശപ്രകാരം പൊലീസ് കേസെടുത്തു. മാതാപിതാക്കളുടെ വിവാഹ മോചനവും കുട്ടികളുടെ സംരക്ഷണ ചുമതല ആര്‍ക്കാണെന്നതു സംബന്ധിച്ചുമുള്ള കേസ് ഒരുവര്‍ഷമായി കുടുംബ കോടതിയുടെ പരിഗണനയിലാണ്.
12 വയസുള്ള പെണ്‍കുട്ടിയും എട്ടുവയസുള്ള ആണ്‍കുട്ടിയും ഇവരുടെ ഇഷ്ടപ്രകാരം പിതൃസഹോദരിയോടൊപ്പം റാന്നിയിലാണ് കഴിഞ്ഞിരുന്നത്. മാതാവിനോടൊപ്പം പോകാന്‍ കുട്ടികള്‍ വിസമ്മതിച്ചതോടെ ഇവര്‍ കോടതിയുടെ സംരക്ഷണയിലായിരുന്നു.
തുടര്‍ന്ന് ഇസ്രയേലില്‍ ജോലി ചെയ്യുന്ന എഴുകുംവയല്‍ സ്വദേശിനിയായ മാതാവ് നാട്ടിലെത്തുകയും കുട്ടികളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയും ചെയ്തു. അങ്ങനെ മാതാവിനൊപ്പം കുട്ടികളെ അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ തുറക്കുന്നതും മാതാവ് തിരിച്ചു പോകുന്നതും കണക്കിലെടുത്ത് ഇതില്‍ ഏതു സാഹചര്യമാണോ ആദ്യം ഉണ്ടാകുന്നത് അതുവരെ കുട്ടികളെ അമ്മയ്‌ക്കൊപ്പം അയയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ അമ്മയ്‌ക്കൊപ്പം കഴിയാന്‍ കുട്ടികള്‍ തയാറായില്ല. ഇതിനാല്‍ മാതാവും കുട്ടികളുമായി ഇടപഴകാന്‍ സാഹചര്യമൊരുക്കാന്‍ കോടതി തീരുമാനിച്ചു.
ഭക്ഷണം വാങ്ങിക്കൊടുത്ത് രണ്ടുമണിക്കൂറിനകം കുട്ടികളുമായി തിരികെ കോടതിയില്‍ എത്തണമെന്ന വ്യവസ്ഥയോടെയാണു മാതാവിനൊപ്പം ഇവരെ പറഞ്ഞയച്ചത്. ഉച്ചകഴിഞ്ഞ് മൂന്നായിട്ടും കുട്ടികളും മാതാവും കോടതിയില്‍ തിരിച്ചെത്താതിരുന്നതിനാല്‍ കോടതി സേര്‍ച്ച് വാറന്റ് പുറപ്പെടുവിച്ചു. കൂടാതെ മാതാവിന്റെ പാസ്‌പോര്‍ട്ട് തടഞ്ഞുവയ്ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha