അതൊക്കെ പണ്ട്... പത്മനാഭ സ്വാമിയെ രാജപ്രതിനിധി തൊഴുമ്പോഴും ഭക്തരെ കടത്തിവിടണം; തൊട്ടുകൂടായ്മ മടക്കികൊണ്ടു വരലാണ് ഈ അവകാശങ്ങള്‍

കാലാകാലങ്ങളായി പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിലനിന്നിരുന്ന കീഴ് വഴക്കത്തിന് വിരാമമിടാന്‍ ശ്രമം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ദര്‍ശനത്തിന് രാജകുടുംബാംഗങ്ങളെത്തുമ്പോള്‍ മറ്റാരേയും ക്ഷേത്ര ദര്‍ശനം അനുവദിക്കില്ല. ഈ ഒരു കീഴ് വഴക്കം മാറ്റണമെന്നാണ് ആവശ്യം. ഇതിനെ തൊട്ടുകൂടായ്മയുടെ ലക്ഷണമായാണ് ഇപ്പോഴത്തെ ഭരണ സമിതി വിലയിരുത്തുന്നത്. സുപ്രീം കോടതിയെയാണ് ഭരണ സമിതി ഇക്കാര്യം അറിയിച്ചത്.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിലെ അംഗങ്ങളായ ട്രസ്റ്റികള്‍ എത്തുമ്പോള്‍ ഭക്തരെ മാറ്റി നിറുത്തി വിവേചനം സൃഷ്ടിക്കുകയാണെന്ന് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കെ.എന്‍. സതീഷ് സുപ്രീംകോടതിയെ അറിയിച്ചു. രാമവര്‍മ്മയും രാജകുടുംബാംഗങ്ങളും ദര്‍ശനം നടത്തുമ്പോള്‍ ഭക്തജനങ്ങളെ മാറ്റിനിറുത്താന്‍ നിര്‍ബന്ധിക്കുകയാണെന്നും ഇത് സമൂഹത്തില്‍ നിന്ന് തുടച്ചു നീക്കപ്പെട്ട തൊട്ടുകൂടായ്മ മടക്കി കൊണ്ടുവരാനുള്ള ലക്ഷ്യത്തോടെയാണെന്നും സതീഷ് കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
മറ്റ് ക്ഷേത്രങ്ങളില്‍ തന്ത്രിമാര്‍ പ്രത്യേക പൂജകള്‍ പൊതു ജനങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടത്തുമ്പോള്‍ ഇവിടെ നാട്ടുകാരെ മാറ്റി നിറുത്താനാണ് രാമവര്‍മ്മയും കുടുംബാംഗങ്ങളും നിര്‍ബന്ധിക്കുന്നതെന്നും ആരോപണമുണ്ട്. ചിത്തിര തിരുനാള്‍ മരിച്ചതോടെ തിരുവിതാകൂറിന്റെ ഭരണാധികാരി ഇല്ലാതായി. നിലവിലെ മാനേജിങ് ട്രസ്റ്റിയും ആസ്പിന്‍വാള്‍ കമ്പനിയുടെ എം.ഡിയുമായ മൂലം തിരുനാള്‍ രാമവര്‍മ്മ സാധാരണ പൗരന്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ ഭരണാധികാരിയാണെന്ന് രാമവര്‍മ്മയ്ക്ക് അവകാശപ്പെടാനാവില്ല. തിരുവിതാംകൂര്‍ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗം എല്ലാ ദിവസവും ക്ഷേത്ര ദര്‍ശനത്തിന് എത്തുമെന്നതാണ് കീഴ് വഴക്കം. തിരുവിതാംകൂര്‍ രാജ ഭരണം ശ്രീപത്മനാഭ ദാസന്മാരായി ഇവര്‍ നിര്‍വ്വഹിച്ചിരുന്നു. അന്ന് രാജകാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള രാജാവിന്റെ ദര്‍ശനമാണ് ഈ പതിവിന്റെ തുടക്കം. സ്വാതന്ത്ര്യലബ്ദിക്ക് ശേഷവും ഈ പതിവ് തുടര്‍ന്നു.
ചിത്തരതിരുന്നാള്‍ മുടങ്ങാതെ ക്ഷേത്ര ദര്‍ശനം നടത്തി. മാര്‍ത്താണ്ഡവര്‍മ്മയും എത്തി. ഏന്തെങ്കിലും കാരണത്താല്‍ ക്ഷേത്ര ദര്‍ശനത്തിന് രാജപ്രതിനിധിക്ക് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ക്ഷേത്രത്തില്‍ പിഴ കെട്ടണം. മൂലംതിരുന്നാള്‍ രാജ പ്രതിനിധിയായതോടെ എന്നും വരവ് കുറഞ്ഞു. എങ്കിലും പതിവ് പോലെ രാവിലത്തെ സമയത്ത് ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കി. ഇതില്‍ പലദിവസവും രാജ പ്രതിനിധി എത്താറില്ല. ഇത് വലിയ പ്രതിഷേധവും സംഘര്‍ഷവും പോലും ഉണ്ടാക്കി. ഈ സാഹചര്യത്തിലാണ് സുപ്രീകോടതി നിയോഗിച്ച ഭരണ സമിതി കാര്യങ്ങള്‍ വിശദീകരിച്ച് സത്യവാങ്മൂലം നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha