ലോക്ക്ഡൗണ്‍ കാലത്തിനു മുന്‍പും ശേഷവുമുള്ള വൈദ്യുതി ബില്‍ കുടിശിക അടക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുമെന്ന് ബോര്‍ഡ്

പല ഉപയോക്താക്കളും ലോക്ക് ഡൗണ്‍ കാലയളവിന് മുന്‍പും അതിന് ശേഷവും ബില്ലുകള്‍ അടക്കാത്തത് ബോര്‍ഡിനെ സാമ്ബത്തികമായി പ്രതിസന്ധിയിലാക്കുന്നതായി ചൂണ്ടിക്കാട്ടി ലോക്ക്ഡൗണ്‍ കാലത്തിനു മുന്‍പും ശേഷവുമുള്ള വൈദ്യുതി ബില്‍ കുടിശിക അടക്കാത്തവരുടെ വൈദ്യുതി വിച്ഛേദിക്കുമെന്ന് ബോര്‍ഡ്.
ഏപ്രില്‍ 20 മുതല്‍ ജൂണ്‍ 19 വരെ നല്‍കിയ ബില്ലുകള്‍ ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു ഡിസംബര്‍ 31 വരെ സര്‍ചാര്‍ജും പലിശയും ഇല്ലാതെ അടയ്ക്കാം. ഇത് തവണകളായും അടയ്ക്കാനുള്ള സാഹചര്യമുണ്ട്. 175 കോടിയോളം രൂപയുടെ സബ്സിഡി ഗാര്‍ഹിക ഉപയോക്താക്കള്‍ക്കു നല്‍കിയിരുന്നു.അതേസമയം എല്ലാ വ്യവസായ വാണിജ്യ ഉപയോക്താക്കള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മാര്‍ച്ച് , ഏപ്രില്‍ ,മെയ് മാസങ്ങളില്‍ ബാധകമായ ഫിക്‌സഡ് ചാര്‍ജില്‍ 25% കിഴിവ് നല്‍കുകയും ബാക്കിയുള്ള ഫിക്‌സഡ് ചാര്‍ജ് പിഴ പലിശ കൂടാതെ ഡിസംബര്‍ 15 നകം അടക്കുന്നതിനുള്ള സൗകര്യവും നല്‍കിയിരുന്നു.
"
https://www.facebook.com/Malayalivartha


























