Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

വിള നശിപ്പിക്കുന്ന വന്യജീവികളെ തുരത്താന്‍ തോക്ക് ലൈസന്‍സ് കിട്ടാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു

24 OCTOBER 2020 11:41 AM IST
മലയാളി വാര്‍ത്ത

കോഴിക്കോട് ജില്ലയിലെ ചക്കിട്ടപാറയില്‍ കൃഷിയിടത്തില്‍ കുരങ്ങ്,പന്നി എന്നിവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാശം വിതയ്ക്കുന്നു. കാട്ടുപന്നികളെ ഉപാധികളോടെ വെടിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കിലും അപേക്ഷകള്‍ നല്‍കി വനം വകുപ്പിന്റെ അനുമതിക്കായുള്ള കര്‍ഷകരുടെ കാത്തിരിപ്പ് നീളുന്നു.

ചക്കിട്ടപാറ പഞ്ചായത്തില്‍ 4-ാം വാര്‍ഡിലെ പൂഴിത്തോട് മൂങ്ങാംമാക്കല്‍ ജോര്‍ജ് മാത്യു എന്ന ബേബി കഴിഞ്ഞ 7 വര്‍ഷമായി തോക്ക് ലൈസന്‍സിനായി ഒട്ടേറെ തവണ വനം വകുപ്പ് ഓഫിസ് കയറിയിറങ്ങി. 1989 മുതല്‍ 2013 വരെ ഈ കര്‍ഷകന് തോക്ക് ലൈസന്‍സ് ഉണ്ടായിരുന്നു. 2013-ല്‍ ലൈസന്‍സ് പുതുക്കാന്‍ കലക്ടര്‍ക്ക് അപേക്ഷ നല്‍കി. എന്നാല്‍ വന്യജീവി സങ്കേതത്തിനു സമീപമാണ് കൃഷി ഭൂമിയെന്ന പേരില്‍ വനം വകുപ്പിന്റെ എതിര്‍പ്പും പ്രശ്‌നബാധിത മേഖലയ്ക്ക് അടുത്താണ് എന്ന പൊലീസിന്റെ റിപ്പോര്‍ട്ടും കാരണം ലൈസന്‍സ് പുതുക്കി കിട്ടിയില്ല. ബേബിയുടെ കൃഷിയിടത്തില്‍ കുരങ്ങ്,പന്നി എന്നിവ ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ നാശം വിതയ്ക്കുന്നതോടെ കാര്‍ഷിക വരുമാനം നിലച്ചിരിക്കുകയാണ്. കരിക്ക് പൂര്‍ണമായും കുരങ്ങ് നശിപ്പിച്ചു. ഇടവിള കൃഷികള്‍ കാട്ടുപന്നിക്കൂട്ടം തകര്‍ക്കുകയും ചെയ്തു.

കാര്‍ഷിക വിളകള്‍ വന്യമൃഗങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി 2017-ല്‍ കര്‍ഷകന്‍ ലൈസന്‍സിന് വേണ്ടി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കോടതി കലക്ടര്‍ക്ക് നോട്ടിസ് നല്‍കിയപ്പോള്‍ തോക്ക് ലൈസന്‍സ് റദ്ദാക്കിയതായി കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. പിന്നീട് തിരുവനന്തപുരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് പുനഃപരിശോധന ഹര്‍ജി നല്‍കുകയും 4 തവണ ഹിയറിങ്ങിനു ഹാജരാകുകയും ചെയ്തു. ലൈസന്‍സ് അപേക്ഷ പുനഃപരിശോധിക്കണമെന്ന് കോഴിക്കോട് എഡിഎമ്മിനു ഉത്തരവ് നല്‍കി. പെരുവണ്ണാമൂഴി പൊലീസ് തോക്ക് ലൈസന്‍സിന് അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എഡിഎം വനം വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അയച്ച ഫയല്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസിലാണ് ഉള്ളത്. ഡിഎഫ്ഒയുടെ ഓഫിസില്‍ നിന്നും ഫയല്‍ തീര്‍പ്പാക്കാത്തതാണു പ്രശ്‌നം.

കാട്ടുപന്നിയെ വെടിവയ്ക്കാന്‍ ചക്കിട്ടപാറ പഞ്ചായത്തില്‍ ഒരാള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയത്. വനാതിര്‍ത്തിയില്‍ നിന്നുള്ള ബഫര്‍ സോണ്‍ പ്രശ്‌നവും തടസ്സമാണെന്നു അറിയുന്നു. മലയോര മേഖലയിലെ നൂറുകണക്കിനു കര്‍ഷകര്‍ കൃഷി ഭൂമിയിലെ ആദായം പൂര്‍ണമായും നഷ്ടപ്പെടുന്ന സ്ഥിതിയിലാണ്. തെങ്ങുകളില്‍ കരിക്ക് പൂര്‍ണമായും കുരങ്ങ് നശിപ്പിക്കുകയാണ്.

കര്‍ഷകന്‍ തോക്ക് ലൈസന്‍സിനു നല്‍കിയ അപേക്ഷയിന്മേല്‍ റിപ്പോര്‍ട്ടിനായി പെരുവണ്ണാമൂഴി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ക്ക് അയച്ചിട്ടുണ്ടെന്നു ഡിഎഫ്ഒ എം.രാജീവന്‍ അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (5 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (5 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (5 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (6 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (6 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (6 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (7 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (7 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (8 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (8 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (8 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (8 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (8 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (10 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (10 hours ago)

Malayali Vartha Recommends