Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

സ്വപ്‌നാ സുരേഷ് എന്ന മാദകസുന്ദരിയും ഇന്ത്യന്‍ കമ്യൂണിസത്തെ ചരിത്രത്തിന്റെ ചവിട്ടുകൊട്ടയില്‍ ചാമ്പലാക്കി? കേരളസംസ്ഥാനം കൂടി അടിപടലം നിലംപൊത്തിയാല്‍ ദേശീയ പാര്‍ട്ടി എന്ന വിലാസം തന്നെ സിപിഎമ്മിന് നഷ്ടമായേക്കാം

26 OCTOBER 2020 05:07 PM IST
മലയാളി വാര്‍ത്ത

അടുത്ത ആറു മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളസംസ്ഥാനം കൂടി അടിപടലം നിലംപൊത്തിയാല്‍ ദേശീയ പാര്‍ട്ടി എന്ന വിലാസം തന്നെ സിപിഎമ്മിന് നഷ്ടമായേക്കാം. അത്തരത്തില്‍ പിണറായി വിജയന്‍ മറ്റൊരു മണിക് സര്‍ക്കാരായി മാറിയേക്കാം. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹത്തായ നൂറാം വാര്‍ഷികവര്‍ഷത്തില്‍ പാര്‍ട്ടിയുടെ വിലാസവും അടിവേരും രാജ്യതായി

ചരിത്രം പാര്‍ട്ടിയുടെ ചരമക്കുറിപ്പ് എഴുതുമോ എന്നതാണ് കാത്തിരുന്നു കാണേണ്ടത്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ കോവിഡ് മഹാമാരിയും സ്വപ്‌നാ സുരേഷ് എന്ന മാദകസുന്ദരിയും ഇന്ത്യന്‍ കമ്യൂണിസത്തെ ചരിത്രത്തിന്റെ ചവിട്ടുകൊട്ടയില്‍ ചാമ്പലാക്കി എന്ന് വിധിയെഴുത്തുണ്ടായാല്‍ അതിശയംവേണ്ട. അര നൂറ്റാണ്ടു മുന്‍പ്, അതായത് ഇന്ത്യയില്‍ ഇരുപതില്‍ താഴെമാത്രം സംസ്ഥാനങ്ങളുണ്ടായിരുന്ന കാലത്ത് ഒന്‍പതു സംസ്ഥാനങ്ങളില്‍ എംപിയോ എംഎല്‍എയോ ഉണ്ടായിരുന്ന കമ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഇന്ന് പേരിനെങ്കിലും വിലാസമുള്ളത് വലിപ്പത്തില്‍ തുലോം ചെറിയ സംസ്ഥാനമായ കേരളത്തില്‍ മാത്രമാണ്. തൃപുരയിലെ നായകന്‍ മണിക് സര്‍ക്കാര്‍ പാര്‍ട്ടിതാളിലെ ഓര്‍മചിത്രമായി. പശ്ചിമ ബംഗാളിലെ ജ്യോതി ബാസു, ബുദ്ധ് ദേവ് ഭട്ടാചാര്യ മഹാരഥന്‍മാരുടെ യുഗവും അസ്തമിച്ചുപോയിരിക്കുന്നു.

നാല്‍പതോളം എംപിമാരെ ലോക്‌സഭയിലും പത്തോളം പേരെ രാജ്യസഭയിലും ഒരേ സമയം ഇരുത്തിയ സിപിഎം പാര്‍ട്ടിക്ക് ഇന്ന് ലോക് സഭയിലും രാജ്യസഭയിലും കൂടിയുള്ളത് പത്തില്‍താഴെ പ്രതിനിധികള്‍. ഇടവേളയില്ലാതെ കാല്‍ നൂറ്റാണ്ടു സിപിഎം ഭരിച്ച തൃപുരയിലെ രണ്ടേ രണ്ടു ലോക്‌സഭാ സീറ്റുകളിലും കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം മൂന്നാം സ്ഥാനത്തായിരുന്നു. 2018ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപുരയിലെ 35 സീറ്റുകള്‍ ബിജെപി തനിച്ചു പിടിച്ചപ്പോള്‍ സിപിഎം കേവലം 16 സീറ്റുകളില്‍ ചുരുങ്ങി പേരിനു മാത്രം പ്രതിപക്ഷമായി. തൃപുരയിലെ പ്രാദേശിക പാര്‍ട്ടിയായ ഇന്‍ഡിജനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് തൃപുരയും പിടിച്ചെടുത്തു അവിടെ എട്ടു നിയമസഭാ സീറ്റുകള്‍.
തൃപുരയിലെ രണ്ടു ലോക്‌സഭാ സീറ്റുകളിലും താമരക്കൊടി തരംഗമായി മാറിയപ്പോള്‍ വെറുതെ കാഴ്ചക്കാരായി നിന്ന കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തി. 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളിലെ 42 ലോക്‌സഭാ സീറ്റുകളിലും പാര്‍ട്ടി അടിപടലം തകര്‍ന്നുപോയി. 20 എംപിമാരുള്ള കേരളസംസ്ഥാനത്തില്‍ കിട്ടിയത് ഒരേ ഒരു സീറ്റ്. തമിഴ് നാട്ടിലെ പ്രാദശേകസഖ്യബലത്തിലും ജയിച്ചുകയറി ഒരേയൊരാള്‍.

ഇത്രത്തോളം ദയനീയമായ നിലയിലാണ് ആറു മാസത്തിനുള്ളില്‍ സിപിഎം പശ്ചിമബംഗാളിലും കേരളത്തിലും നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും എത്തുപിടിയും കിട്ടുന്നില്ല എങ്ങനെ പിടിച്ചു നില്‍ക്കാനാകുമെന്ന്. ഏക പ്രതീക്ഷയായിരുന്ന കേരളത്തിലെ സിപിഎമ്മിന്റെ പ്രതിക്ഷീകളെ കള്ളക്കടത്തുകാരി സ്വപ്‌നാ സുരേഷ് കൊച്ചിയിലെ ഫ്‌ളാറ്റുകള്‍ വീഴ്ത്തിയതുപോലെ നിലംപരിശാക്കി. പശ്ചിമ ബംഗാളില്‍ എങ്ങനെയും കോണ്‍ഗ്രസിനെ ഒരുമിച്ചുകൂട്ടി രണ്ടക്കം കടക്കാന്‍ തത്രപ്പെടുകയാണ് അവിടത്തെ ഇടതുപക്ഷ പ്രസ്ഥാനം. അവിടെ ആര്‍എസ്പിയും സിപിഐയുമൊക്കെ പണ്ടേ മണ്ണടിഞ്ഞുപോയിരിക്കുന്നു. ബംഗാള്‍ നിയമസഭയിലെ 294 അംഗ നിയമസഭാ സീറ്റില്‍ 2015ല്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് വാരിക്കൂട്ടിയത് 221 സീറ്റുകള്‍. 24 സീറ്റുകള്‍ ലഭിച്ച കോണ്‍ഗ്രസിനും പിന്നില്‍ 21 സീറ്റുകള്‍ മാത്രമാണ് ഇന്നു സിപിഎമ്മിനു പശ്ചിമബംഗാളിലുണ്ടത്. പാര്‍ട്ടിയുടെ പത്രവും ചെങ്കൊടി പുതപ്പിച്ച പാട്ടി ഓഫീസുകളും ഏറെക്കുറെ അടച്ചുപൂട്ടലിന്റെ വക്കിലാണ്. പല ഓഫീസുകളും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ തരിപ്പണമാക്കുകയും ചെയ്തു.

കഴിഞ്ഞ നിയമസഭയിലും ബിജെക്കു ലഭിച്ചു 16 സീറ്റുകള്‍. അതേ റണ്‍വേയില്‍ നിന്നു കുതിച്ചുയര്‍ന്ന ബിജെപി 2019ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ 16 എംപിമാരെ ലോക് സഭയിലെത്തിച്ചു. 22 സീറ്റിലേക്കു ചുരുങ്ങി തിളക്കം മങ്ങിയ തൃണൂല്‍ കോണ്‍ഗ്രസിനും പിന്നില്‍ കോണ്‍ഗ്രസിനും കിട്ടി രണ്ടുസീറ്റുകള്‍. സിപിഎം പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്ന് 12 വര്‍ഷം മുന്‍പേ തൂത്തെറിയപ്പെട്ടു. അഭിഭക്തകമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തിനും ബംഗാളിനും തൃപുരയ്ക്കമപ്പുറം പഞ്ചാബിലും ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും ആന്ധ്രാ പ്രദേശിലും തമിഴ് നാട്ടിലും വേരുള്ള ഒരു കാലമുണ്ടായിരുന്നു. അതൊക്കെ പഴയ പ്രതാപ കാലമെന്നേ പറയേണ്ടതുള്ളു. പാര്‍ട്ടിയുടെ പിളര്‍പ്പിനുശേം സിപിഎമ്മും സിപിഐയുമൊക്കെ ചില സംസ്ഥാനങ്ങളില്‍ വേരുറപ്പിച്ച് പന്തലിച്ചെങ്കിലും രാഷ്ട്രീയ കൊടുങ്കാറ്റുകളില്‍ ഓരോയിടത്തും വന്‍മരങ്ങള്‍ നിലപൊത്തിക്കൊണ്ടിരുന്നു. ആ വീഴ്ച ഇക്കൊല്ലം കേരളത്തിലും യാഥാര്‍ഥ്യമായേക്കാം. അതിനിര്‍ണായകമായ മാസങ്ങളിലൂടെ, അതിനേക്കാള്‍ നിര്‍ണായകമായ ദുര്‍ഘട പ്രതിസന്ധിയിലൂടെ സിപിഐ-എം പ്രസ്ഥാനം കടന്നുപോവുകയാണ്. പശ്ചിമ ബംഗാളില്‍ വേണ്ടിവന്നാല്‍ കോണ്‍ഗ്രസിനെക്കൂട്ടി മമതാ ബാനര്‍ജിയ്ക്കു വരെ കീഴടങ്ങാന്‍ ബംഗാളില്‍ സിപിഎം തയാറാകുന്ന ഗതികേട് സിപിഎമ്മിനുവന്നുചേര്‍ന്നിരിക്കുന്നു.

ബിജെപിയുടെ ആരവം ഭയക്കുന്ന മമത ഒരു പക്ഷെ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും കൂടെ നിറുത്തിയാലും അതിശയം വേണ്ട. പക്ഷെ ബംഗാളില്‍ മമതയുടെ ഭരണം തുടരുമോ
അതോ ബിജെപി തംരഗമായി മാറുമോ എന്നതേ അറിയേണ്ടതുള്ളു. സിപിഎം പത്തില്‍ താഴെസീറ്റുകളിലേക്ക് ചുരുങ്ങാനാണ് സാധ്യത.കേരളത്തില്‍ ഇരട്ടച്ചങ്കന്‍ പിണറായി വിജയന്‍ വീമ്പിളക്കിയിരുന്ന ഭരണ തുടര്‍ച്ച ഇടയ്ക്കിടെ വിളംബരം ചെയ്തുകൊണ്ടിരുന്ന സിപിഎമ്മിന്റെ പ്രതീക്ഷകളെ തരിപ്പണമാക്കിയത് ഇവിടത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളും ഒപ്പം പിണറായി മന്ത്രിസഭയിലെ മന്ത്രിമാരായ ഇപി ജയരാജന്റെയും കടകംപള്ളിയുടെയും ജലീലിന്റെയുമൊക്കെ ചെയ്തികളാണ്. കേരളത്തില്‍ ഒരു മാദകസുന്ദരി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അടിത്തറയും അസ്തിത്വവും ആള്‍പ്രമാണിത്വവും അടുത്ത തെരഞ്ഞെടുപ്പോടെ ഇല്ലാതാക്കിയാല്‍അതൊരു ദുരന്തചരിത്രമായി എണ്ണപ്പെടും. അനേകായിരങ്ങള്‍ ജീവനും ജീവിതവും കൊടുത്തു രക്തതിലകം ചാര്‍ത്തിയമഹാപ്രസ്ഥാനം ഒരു സ്വര്‍ണക്കള്ളക്കടത്തുകാരിയിലൂടെ തീര്‍ന്നുപോകുമ്പോള്‍ കാലം എഴുതിയ കനകംമൂലം കാമിനി മൂലം കലഹം ബഹുവിധമുലകില്‍ സുലഭം എന്ന പ്രവചനം എത്രയോ ശരി എന്നു കാലം വിധിയെഴുതും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (13 minutes ago)

ഇനി ഞങ്ങള്‍ക്ക് ആര് എന്ന ചിന്തയുമായി മൂന്ന് കുഞ്ഞോമനകള്‍  (39 minutes ago)

ഏവിയേഷൻ ഇൻഡസ്ട്രി കോർപറേഷൻ ഓഫ് ചൈന സന്ദർശിച്ച് പാക്കിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി; യുദ്ധവിമാനങ്ങൾ ഉൾപ്പെടെ അണിനിരത്തി ചൈന സൂക്ഷിക്കുന്നിടം  (50 minutes ago)

ഏഴാം വാര്‍ഷികത്തില്‍ മികച്ച ടീമംഗത്തിന് കാര്‍ സമ്മാനിച്ച് ഗവ. സൈബർപാർക്കിലെ കോഡ്എയ്സ്: മൂന്നു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപ ബിസിനസ് ലക്ഷ്യം  (1 hour ago)

ആദ്യം മുകേഷിനെ പുറത്താക്ക്, പിന്നെ രാഹുലിന് അയിത്തമുണ്ടാക്കാം...! രാഹുൽ ഗാന്ധിക്കുമുണ്ട് സ്ത്രീ ബന്ധങ്ങൾ; പൊട്ടിത്തെറിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (1 hour ago)

യു എസ് ടി ജെൻസിസ് 2025 സി ടി എഫ് മത്സരങ്ങൾ സമാപിച്ചു; എസ്ആർഎം സർവകലാശാല ടീം വിജയികളായി...  (1 hour ago)

സമാധാനമായി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാം  (1 hour ago)

വി ഡി സതീശനെ ആരോ ബ്ലാക്ക് മെയിൽ ചെയ്യുന്നു; രാഹുലിനെ എതിർക്കുന്നതിന് പിന്നിൽ 'ആ ലക്ഷ്യം' ; തുറന്നടിച്ച് ഓൾ അഖില കേരള മെൻസ് അസോസിയേഷൻ അധ്യക്ഷൻ വട്ടിയൂർക്കാവ് അജിത് കുമാർ  (1 hour ago)

പാല്‍ വില വര്‍ദ്ധന നടപ്പാക്കാത്തതില്‍ മേഖലാ യൂണിയന് ശക്തമായ പ്രതിഷേധം  (1 hour ago)

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...  (2 hours ago)

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ച പുനരാരംഭിച്ചു  (2 hours ago)

വനംവകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ സംഭാഷണം പുറത്ത്  (2 hours ago)

ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...  (2 hours ago)

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...  (2 hours ago)

മൂന്ന് പ്രതിവാര സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഡിസംബര്‍ വരെ നീട്ടി  (2 hours ago)

Malayali Vartha Recommends