Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ബി.ഐ ഉദ്യോഗസ്ഥർ തമിഴഗ വെട്രി കഴകം ആസ്ഥാനം സന്ദർശിച്ചു.. പാർട്ടി നടത്തിയ പ്രചാരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ..സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു..


തിരുവനന്തപുരത്തും കോഴിക്കോടും കള്ളക്കടൽ ജാഗ്രതാ നിർദ്ദേശം: കേരളത്തിൽ ഈ മാസം സാധാരണയേക്കാൾ കൂടുതൽ മഴ സാധ്യത...


പ്രഭാത നടത്തത്തിനിറങ്ങിയ യുവതിക്കു നേരേ ലൈംഗികാതിക്രമം..പിന്നില്‍ നിന്ന് മാഡം എന്ന് വിളിച്ച് യുവതി തിരിഞ്ഞുനോക്കിയപ്പോള്‍ ഇയാള്‍ നഗ്നനായി സ്വയംഭോഗം ചെയ്യുന്നു..നടുക്കം മാറാതെ യുവതി..


സ്വന്തം വർഗക്കാർ തന്നെ തോക്കും ബോംബും യുദ്ധ ടാങ്കുകളുമായി ആർത്തട്ടഹസിച്ച് വരുന്നു..സുഡാനിൽ അതിഭീകരമായ അവസ്ഥ..റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയതു കൊടിയ ക്രൂരതകൾ..


2024 ൽ ദേവസ്വം ബോർഡ് ഇറക്കിയ ഉത്തരവിലും ചെമ്പ് പരാമർശം; എന്‍ വാസുവിന് കൂടുതല്‍ കുരുക്കായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി സുധീഷ് കുമാറിന്റെ മൊഴി: അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്...

സ്വപ്ന സുരേഷും ശിവശങ്കറും തമ്മില്‍ എന്താണ് ബന്ധം ? സ്വപ്ന ശിവശങ്കരന്റെ ബിനാമിയോ അതോ കൊള്ളമുതല്‍ സൂക്ഷിപ്പുകാരിയോ.?

27 OCTOBER 2020 08:11 AM IST
മലയാളി വാര്‍ത്ത

സ്വപ്നാ സുരേഷ് ശിവശങ്കരന്റെ ബിനാമിയോ അതോ ഇയാളുടെ കൊള്ളമുതല്‍ സൂക്ഷിപ്പുകാരിയോ.? യുഎഇ കോണ്‍സുലേറ്റിലും സ്പേക്ക് പാര്‍ക്കിലും ലൈഫ് മിഷനിലുമൊക്കെ സ്വപ്ന സുരേഷ് എന്ന സുന്ദരിയെ കയറ്റി വിട്ടതും കോടികളുടെ കമ്മീഷന്‍ വാങ്ങിയെടുത്തതുമൊക്കെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരനോ. ലോക്കറില്‍ വന്നുകയറിയ കോടി കമ്മീഷനുകളും നയതന്ത്രബാഗേജില്‍ കടത്തിയ സ്വര്‍ണച്ചുരുളുകളുമൊക്കെ സ്വപ്നയും ശിവശങ്കരനും ചേര്‍ന്നു നടത്തിയ വന്‍ ഓപ്പറേഷനുകളായിരുന്നുവോ എന്നു ന്യായമായി സംശയിക്കണം.


ഓരോ ഇടപാടിലും ബിനിനസിലും ശിവശങ്കരന്‍ സ്വപ്നയ്ക്ക് വിഹിതം കൊടുക്കുകയും സംരക്ഷണം ഒരുക്കുകയും ചെയ്തുവെന്നുവേണം ഇന്നും ഇന്നലെയും പുറത്തു വരുന്ന തെളിവുകളില്‍ നിന്നു മനസിലാക്കാന്‍. കാരണം സ്വപ്നക്കു കിട്ടിയതായി പറയുന്ന കോടികളുടെ പകുതി പോലും സ്വപ്നയുടെ ലോക്കറിലും ബാങ്ക് ഇടപാടുകളിലും കണ്ടിട്ടില്ല. ഒരു കിലോ സ്വര്‍ണവും കോടി രൂപയുമൊന്നുമല്ല അതിന്റെ പതിന്‍മടങ്ങ് ഇടപാടുകള്‍ സ്വപ്നയുടെ തലയില്‍ കെട്ടിവെച്ചിട്ടുണ്ട്. തുടര്‍ച്ചയായ ചോദ്യം ചെയ്യലിലും സ്വപ്നാ സുരേഷ് ശിവശങ്കരനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ഇതിനാല്‍ തന്നെയാണ്,
നയതന്ത്രബാഗേജില്‍നിന്നു സ്വര്‍ണക്കട്ടികള്‍ പിടികൂടുകയും പിടിവീഴുമെന്നായപ്പോള്‍ ഒളിവില്‍പോവുകയും പിന്നീട് ബാംഗളൂരില്‍ പിടിക്കപ്പെടുകയും ചെയ്തതോടെ പരുങ്ങലിലായത് ശിവശങ്കരനാണ്. ശിവശങ്കരന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലുമായി ചേര്‍ന്നു ഇതേ ദിവസങ്ങളില്‍ ലോക്കര്‍ വിഷയത്തില്‍ നടത്തിയ ആശയവിനിമയങ്ങളും കോഡ് ഭാഷകളുമൊക്കെ ഇതിനു തെളിവു തരുന്നു.
ശിവശങ്കരന്റെയും രാഷ്ട്രീയ ബിനാമികളുടെയും സംരക്ഷണമില്ലാതെ പത്താം ക്ലാസ് പോലും പാസാകാത്ത സ്വപ്നയ്ക്ക് ബഹുഭാഷാവരം ഉണ്ടെന്ന കേമത്തരത്തിന്റെ പേരില്‍ യുഎഇ കോണ്‍സുലേറ്റ് അടക്കി വാഴാന്‍ പറ്റുമോ.

സ്വപ്നറാണിയ്ക്ക് മഹാരാഷ്ട്രയിലെ അംബദ്കര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് വ്യാജ ബികോം ബിരുദം നേടിക്കൊടുത്തതിനു പിന്നിലുമുണ്ടായിരുന്നിരിക്കണം ഈ തലനരച്ച ഐഎഎസുകാരന്റെ ബുദ്ധിയും മുതല്‍മുടക്കും. കേവലം മൂന്നേ മൂന്നു വര്‍ഷത്തിനുള്ളില്‍ തിരുവനന്തപുരം നഗരത്തിലും കേരള സെക്രട്ടറിയേറ്റിലും വന്‍സ്വാധീനവും സ്വത്തുവകകളുമുള്ള സ്വപ്നതാരമായി ഒരു യുവതിക്കെങ്ങനെ ശരവേഗത്തില്‍ വളരാന്‍ സാധിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീനടത്തുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മുറിയില്‍ ഓടിവരികയും ഓടിപ്പോവുകയും ചെയ്യുമ്പോഴൊക്കെ പോലീസുകാര്‍ സല്യൂട്ട് അടിച്ച് വന്ദിക്കാനോളം ഈ സ്വപ്നയ്ക്കെങ്ങനെ സ്വാധാനമുണ്ടായി.
നാലു വര്‍ഷം മുന്‍പുവരെ കടബാധ്യതകളില്‍ നട്ടംതിരിയുകയും വാടകവീട്ടില്‍ കഴിയുകയും ചെയ്തിരുന്ന സ്വപ്ന മൂന്നു വര്‍ഷത്തിനുനുള്ളില്‍ സമ്പാദിച്ച കോടികളുടെ കണക്കറിയുമ്പോഴാണ് സാമാന്യബുദ്ധിയുള്ളവര്‍ക്കൊക്കെ പല സംശയങ്ങളും ഉയരുന്നത്.

കേരളം പ്രളയത്തില്‍ മുടിഞ്ഞുപോയപ്പോള്‍ പ്രളയം രക്ഷപ്പെടുത്തിയ ഏക മലയാളിയാണ് ഈ സ്വപ്ന സുരേഷ് എന്നു പറയാതെ വയ്യ.
മൂന്നര വര്‍ഷം മുമ്പ് തിരുവനന്തപുരം എയര്‍ ഇന്ത്യ സ്റ്റാറ്റ്സ്സില്‍ മാസം 25,000 രൂ മാത്രം ശമ്പളത്തില്‍ ജോലി ചെയ്തിരുന്ന സ്വപ്നാ സുരേഷ്, യുഎഇ എക്സ്ചേഞ്ചില്‍ എത്തിയതിനുശേഷം കെട്ടിപ്പൊക്കിയ ആസ്തി വകകള്‍ക്കു പിന്നിലെ കരുത്തന്‍ ഈ ഐഎസഎസുകാരന്‍ തന്നെയാണോ.നോക്കണേ സ്വപ്ന വാരിക്കൂട്ടിയ ആസ്തിയുടെ കണക്കുകള്‍. കടത്തില്‍ കടവും കണ്ണീരുമായി കയറിവന്ന സ്വപ്നയെ കൈപിടിച്ചു കയറ്റിയ ആ കൈകളെ നമിക്കണം.

തിരുവനന്തപുരത്ത് കണ്ണേറ്റുമുക്കില്‍ 9.7 സെന്റും കരമനയില്‍ 1.5 സെന്റ് സ്ഥലം വാങ്ങാന്‍ ഇക്കാലത്ത് സിനിമകളിലെ സൂപ്പര്‍ താരങ്ങള്‍ക്ക് സാധിക്കില്ല. പക്ഷെ സ്വപ്നയ്ക്കത് സാധിച്ചു. യുഎഇ കോണ്‍ലുലേറ്റില്‍ സ്വപ്നയ്ക്ക് 65,000 രൂപ മാത്രമായിരുന്നു ശമ്പളമെങ്കിലും ഇവിടെ വന്നവര്‍ സ്വപ്നയ്ക്ക് സമ്മാനിച്ചുപോയത് ഡോളര്‍ കെട്ടുകള്‍.

20 തവണയും പിടിക്കപ്പെടാതെ തവണ നയതന്ത്രബാഗേജിലൂടെ കിലോ കണക്കിനു സ്വര്‍ണക്കട്ടികള്‍ പുറത്തു ചാടിക്കുന്നതിന് അത്യുന്നതരുടെ സ്വാധീനമുണ്ടായേ തീരു. ഓരോ സ്വര്‍ണക്കടത്തിലും കിട്ടിയിരുന്ന കമ്മീഷനുകളുടെ ഒരു പങ്ക് സ്വപ്ന മറ്റൊരാള്‍ക്കുകൂടി പങ്കുവച്ചിട്ടുണ്ടാകും എന്നുതന്നെയാണ് സംശയം ഉയരുന്നത്. കോണ്‍സലിനു മുന്നില്‍ ചിരിച്ചുനിന്നതിനും മറ്റും മാത്രമായി കിട്ടുമോ 24 ലക്ഷം രൂപയുടെ സമ്മാനങ്ങളും വജ്ര ആഭരണങ്ങളും മറ്റും.

കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദും കൊടത്തു സ്വപ്നയ്ക്ക് 50,000 ഡോളര്‍ അഥവാ 35 ലക്ഷം രൂപ. 2018 ഓഗസ്റ്റിലെ പ്രളയ സമയത്ത് കോണ്‍സല്‍ ജനറലിന്റെ സമ്മാനം കിട്ടിയത്രെ 20,000 ഡോളര്‍ അഥവാ 14 ലക്ഷം രൂപ. സംസ്ഥാനത്തെ ഏറ്റവും ശംബളം പറ്റുന്ന ഐഎഎസുകാരനായിരുന്നു ശിവശങ്കറിനെക്കാള്‍ കൂടുതല്‍ വരുമാനമായിരുന്നു സ്വപ്നയുടെ പേഴ്സണാലിറ്റിക്കു കിട്ടിയിരുന്ന വരുമാനം.
ഇന്ത്യയിലെത്തിയ ഷാര്‍ജ ഭരണാധികാരിയും സ്വപ്നയ്ക്ക് കൊടുത്തുപോയി 50,000 ഡോളര്‍. സ്വപ്നയ്ക്ക് ഈ തുക മുടക്കി ആഡംബര കാര്‍ വാങ്ങാനുള്ള സഹായ നടപടികള്‍ ചെയ്തതിനും ശിവശങ്കരനു പങ്കുള്ളതായാണ് സൂചന. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെയും പ്രമുഖ രാഷ്ട്രീയ ബിനാമികളുടെയും തട്ടിപ്പു കമ്പനികളുടെ മറവിലും സ്വപ്നയ്ക്ക് കിട്ടിപോലും കോടികള്‍.
കോണ്‍സുലേറ്റിന്റെ വീസ സ്റ്റാംപിങ് സ്ഥാപനമായ യുഎഎഫ്എക്സ് സൊലൂഷന്‍സ് 35,000 ഡോളറും കാര്‍ പാലസ് ഗ്രൂപ്പ് 70,000 ഡോളറും യൂണിടാക് , സേന്‍വെഞ്ച്വേഴ്സ് കമ്പനികള്‍ 1.08 കോടിയും ഫോര്‍ത്ത് ഫോഴ്സ് കമ്പനിയുടെ 30,000 ഡോളറും ... കേള്‍ക്കുമ്പോള്‍ രോമാഞ്ചം തോന്നുന്നു. വന്നവരും പോയവരുമൊക്കെ കൊടുത്തുപോയത് കോടികള്‍ കോടികള്‍.

കേരളത്തിലെ ശരാശരി മനുഷ്യര്‍ അസൂയപ്പെട്ടുപോകും ഈ കോടികളുടെ വരവും നിക്ഷേപവുമൊക്കെ അറിയുമ്പോള്‍. ഇത്രയും കോടികള്‍ വന്നു കുന്നുകൂടിയപ്പോള്‍ കവലം ഒരു ലോക്കര്‍ കൊണ്ടൊന്നും സൂക്ഷിപ്പു തീരാനിടയില്ല. സ്വപ്നയ്ക്ക് എത്രയുണ്ടായിരുന്നു ലോക്കറുകളെന്നു കൃത്യമായി അറിയാവുന്നതും ശിവശങ്കരനു മാത്രമായിരിക്കും. ഇക്കാര്യത്തില്‍ ഇനിയും വേണ്ടിവരും വിശദമായി അന്വേഷണങ്ങള്‍. സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി തനിക്കൊരു വിവരവുമില്ലെന്ന പച്ചക്കള്ളം പറഞ്ഞുതുടങ്ങിയ ശിവങ്കരന്‍ ഇപ്പോള്‍ തുടരെ വെള്ളം കുടിക്കുന്നു. 28-ാം തീയതി അകത്തുപോകേണ്ടിവന്നാല്‍ അന്നു കേരളം ഞെട്ടും.

നാലു ഘട്ടത്തിലായി 90 മണിക്കൂര്‍ വിവിധ അന്വേഷണ ഏജന്‍സികളുടെ ചോദ്യം ചെയ്യലുകളിലെല്ലാം നിരത്തിയ മൊഴികള്‍ പച്ചക്കള്ളമായിരുന്നുവെന്നുവേണം കരുതാന്‍.21 ഘട്ടത്തിലായി 166 കിലോ സ്വര്‍ണം കടക്കാന്‍ സ്വപ്നയോടൊപ്പം ശിവശങ്കരന്റെ കൈയും തലയും ഇടപെട്ടിരുന്നുവോ എന്നതാണ് പുറത്തുവരാനുള്ളത്. സ്വപ്നയ്ക്ക് വന്‍കമ്മീഷന്‍ കിട്ടിയ ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ഇതേ ശിവശങ്കരന്‍ ഇടപെട്ടിരുന്നുവെന്ന് വ്യക്തമായിരിക്കുന്നു. ഈ ഇടപാടില്‍ ഒരു കോടിയില്‍ പരം രൂപയുടെ കമ്മീഷന്‍ സ്വപ്നയ്ക്ക് ലഭിച്ചെങ്കില്‍ അതില്‍ ഒരു വിഹിതം ശിവശങ്കരനും ലഭിച്ചിട്ടിട്ടുണ്ടാകും.

ഇത്തരത്തില്‍ കോടികളുടെ വരവും വീതം വയ്പും നടന്ന കാലങ്ങളില്‍ ഇതേ ശിവശങ്കരന്‍ സ്വപ്നയ്ക്ക ഫ്ളാറ്റ് എടുത്തു കൊടുക്കുകയും അവിടെ ഇടയ്ക്കിടെ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നതിന് സെക്യൂരിയും കാമറയും സാക്ഷിയാണുതാനും. സ്വപ്നയുടെ ബാങ്ക് ലോക്കറിലും അക്കൗണ്ടുകളിലും കണ്ടെത്തിയ പണത്തിന്റെയും സ്വര്‍ണത്തിന്റെയും ഉറവിടം രേഖാമൂലം വെളിപ്പെടുത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ശിവശങ്കരന്‍ അറസ്റ്റിലായശേഷം പുറത്തുവരാനിരിക്കുന്ന വിവരങ്ങള്‍ കേരളം കണ്ട ഏറ്റവും വലിയ കൊള്ളക്കഥയായി മാറിയേക്കാം. എന്തായാലും സ്വപ്ന ശിവശങ്കരന്റെ ദത്തുപുത്രിയൊന്നുമല്ലെന്ന് തീര്‍ച്ച. അതിനപ്പുറം എന്തായിരുന്നുവെന്ന് കാത്തിരുന്നു കാണുക തന്നെ.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിസി വനിതാ ടീമിനെ പ്രധാനമന്ത്രി നാളെ കാണും  (6 hours ago)

യുഎഇയിലെ കാറപകടത്തില്‍ 29 കാരന് ദാരുണാന്ത്യം  (6 hours ago)

പാല്‍ വില കൂട്ടുന്നത് തിരഞ്ഞെടുപ്പിന് ശേഷം പരിഗണിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി  (9 hours ago)

ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് പേര്‍ മരിച്ചു  (9 hours ago)

ശബരിമല പൂജകള്‍ നാളെ മുതല്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം  (10 hours ago)

ക്ലാസ് സമയത്ത് കുട്ടികളെ കൊണ്ട് കാല്‍ മസാജ് ചെയ്യിച്ച അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍  (10 hours ago)

സീരിയല്‍ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ മലയാളി യുവാവ് അറസ്റ്റില്‍  (10 hours ago)

അബദ്ധത്തില്‍ രണ്ടുമാസം പ്രായമുള്ള കുഞ്ഞ് കിണറ്റില്‍ വീണ സംഭവം: ഗ്രില്ലും ആള്‍മറയും ഉള്ള കിണറ്റില്‍ കുട്ടി എങ്ങനെ വീണുയെന്ന് പൊലീസ്  (11 hours ago)

ജോണ്‍ട്യൂറിംഗ് വാട്‌സണ്‍ സോഫ്റ്റ്വെയര്‍ സൊല്യൂഷന്‍സ് ഇന്‍ഫോപാര്‍ക്കില്‍ പുതിയ ഓഫീസ് തുറന്നു...  (11 hours ago)

ഇടതുപക്ഷസർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളെ പ്രതിപക്ഷം ഭയക്കുന്നു: മുഹമ്മദ് മൊഹിസിൻ എം.എൽ.എ...  (11 hours ago)

ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക; ഡിവൈഎഫ്ഐ...  (11 hours ago)

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ലെന്ന് വി ശിവന്‍കുട്ടി  (12 hours ago)

ആഗോള നിക്ഷേപകരായ ആന്റ്‌ലറിന്റെ പ്രീ-സീഡ് ഫണ്ടിംഗ് സ്വന്തമാക്കി മലയാളി എ.ഐ സംരംഭം...  (12 hours ago)

ശൈത്യ ചെയ്തതിലും എത്രയോ വലിയ തെറ്റുകൾ കുണുമോൾ അവിടെ ചെയ്തിട്ടുണ്ട്; അനുമോളെ വലിച്ച് കീറി കുറിപ്പ്  (12 hours ago)

3 മെഡിക്കല്‍ കോളേജുകള്‍ക്ക് പുതിയ കാത്ത് ലാബുകള്‍: അത്യാധുനിക സംവിധാനങ്ങള്‍ക്ക് 44.30 കോടിയുടെ ഭരണാനുമതി...  (12 hours ago)

Malayali Vartha Recommends