നെഞ്ച് പൊട്ടി കോടിയേരി... നിർണ്ണായകം മണിക്കൂറുകൾ എണ്ണി കോടിയേരി ഒടുവിൽ രാജി? പകരം ഗോവിന്ദൻ എത്തുന്നു?

സിപിഎം സംസ്ഥാന സെക്രട്ടറി പദവിയില്‍ കോടിയേരി ബാലകൃഷ്ണന്‍ മണിക്കൂറുകള്‍ എണ്ണുകയാണോ? കാര്യങ്ങളുടെ പോക്ക് അങ്ങനെയാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലേക്കും ബിനീഷ് കോടിയേരിയുടെ സ്ഥാപങ്ങളിലേക്കും ബന്ധുക്കളുടെ വീടുകളിലേക്കും കടന്നുവരികയാണ്. കംപ്യൂട്ടറുകളും അലമാരമകളും ബാങ്ക് ഇടപാടുകളും ചെക്കുകളുമൊക്കെ അതിനിര്‍ണായ തെളിവാകുന്ന നിമിഷം കോടിയേരി രാജിവയ്ക്കും.
കോടിയേരിയുടെ അനിവാര്യ രാജിക്കാര്യത്തില്‍ ഏറെക്കുറെ തീരുമാനം പോളിറ്റ് ബ്യൂറോ നല്‍കിക്കഴിഞ്ഞതായാണ് സൂചന. കോടിയേരിക്കു പകരം ആര് എന്നതിലും വ്യക്തമായ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തിയിരിക്കുന്നു. ബിനീഷിനെ വിലങ്ങുവെച്ച കോടിയേരിയുടെ വീട്ടില്‍ തെളിവെടുപ്പ് നടക്കും മുന്‍പ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും കോടിയേരിയുടെ രാജി എന്നതിലേക്കാണ് നീക്കം.
കോടിയേരി രാജി വയ്ക്കുകയോ അവധിയില്‍ പോവുകയോ ചെയ്താല്‍ പിണറായുടെ വിശ്വസ്തനായ എംവി ഗോവിന്ദന്‍മാസ്റ്ററെ സെക്രട്ടറി സ്ഥാനത്ത് അവരോധിക്കാനാണ് നീക്കം. മുന്‍തൂക്കം എംവി ഗോവിന്ദനാണെങ്കിലും ഇപി ജയരാജനും എംഎം ബേബിയുമാണ് പിന്നീട് ലിസ്റ്റിലുള്ളവര്‍. കോടിയേരിയുടെ മക്കളുടെ വഴിപിഴച്ച പോക്ക് സിപിഎമ്മിന് മാനക്കേടുണ്ടാക്കിയെന്ന് ഫേസ് ബുക്കിലൂടെ എംഎ ബേബി ഈ നിര്‍ണായക വേളയില്‍ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ ബേബിയുടെ സാധ്യതകള്‍ അടഞ്ഞതുതന്നെ. ജയരാജന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യം ഇപ്പോള്‍ ഭൂഷണമല്ലെന്നും കൂടുതല്‍ ഇമേജ് ഗോവിന്ദനാണെന്നും പാര്‍ട്ടി കരുതുന്നു.
നിലവില്‍ എംവി ഗോവിന്‍മാസ്റ്റര്‍ എന്ന പഴയ കായികാധ്യാപനെത്തന്നെയാണ് പകരക്കാരനായി അവരോധിക്കാന്‍ പിണറായി വിജയന്റെ താല്‍പര്യം. കേന്ദ്ര ഏജന്‍സികള്‍ ഇവിടെ അധികം കളിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം പിണറായിക്കു പകരക്കാരനായി എംവി ഗോവിന്ദന്‍ നടത്തിയ പ്രസ്താവന സെക്രട്ടറി പദവിയിലേക്കുള്ള അരങ്ങേറ്റമായിരുന്നു.
ഗോവിന്ദനെയും ജയരാജനെയും ഉള്‍ക്കൊള്ളാനാകാത്ത സാഹചര്യത്തില്‍ ദേശാഭിമാനി ജനറല്‍ മാനേജരും മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയുമായ കെജെ തോമസും വിദൂര സാധ്യതയിലുണ്ട്. ന്യൂനപക്ഷ പ്രീണനത്തിന്റെ തന്ത്രമായി ഇങ്ങനെയും അവരോധത്തിന് സാഹചര്യമുണ്ടുതാനും.
ഗോപി കോട്ടമുറിക്കല്‍ പാര്‍ട്ടിയുടെ മാനം കെടുത്തിയപ്പോള്‍ എറണാകുളം ജില്ലാ സെക്രട്ടറിയായി പാര്‍ട്ടി കണ്ണൂരില്‍ നിന്നും അവരോധിച്ചതും ഇതേ ഗോവിന്ദനെയായിരുന്നു. പതിനെട്ടടവും പോരാതെ വരുന്നിടങ്ങളില്‍ ചിലപ്പോഴൊക്കെ പാര്‍ട്ടി പയറ്റുന്ന ആ പത്തൊന്‍പതാം അടവാണ് എം.വി. ഗോവിന്ദന്‍.തളിപ്പറമ്പ് നിയമസഭാ സീറ്റ് വിവാദത്തിലും കീഴാറ്റൂര്‍ വയല്‍ക്കിളി സമരത്തിലുമെല്ലാം ആ ദൗത്യവുമായി ഗോവിന്ദന്‍ മാഷ് എത്തിയിരുന്നു. ഇരിങ്ങല്‍ സ്‌കൂളിലെ ആ പഴയ കായികാധ്യാപകനായ ഗോവിന്ദന്‍ മാസ്റ്റര്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗവുമാണ്.
ഡിവൈഎഫ്ഐയുടെ ആദ്യത്തെ സംസ്ഥാന പ്രസിഡന്റ്, സിപിഎം കാസര്‍കോട് ഏരിയാ സെക്രട്ടറി തുടങ്ങിയ നിലകളില്‍ നിന്നും 1991ല്‍ സംസ്ഥാന കമ്മിറ്റിയിലെത്തി. 2006 മുതല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായ ഇദ്ദേഹം 1996ലും 2001ലും തളിപ്പറമ്പില്‍നിന്നു നിയമസഭയിലെത്തി. 2002 മുതല്‍ 2006 വരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. സിപിഎമ്മിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും അതിനിര്‍ണായകവും ദുര്‍ഘടവുമായ നിമിഷങ്ങളാണ് ആസന്നമാകുന്നത്.
" "
https://www.facebook.com/Malayalivartha