കോവിഡ് സാഹചര്യത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ടിക്കറ്റ് നിരക്കുകളില്‍ ഇളവുമായി കെഎസ്ആര്‍ടിസി....

കോവിഡ് സാഹചര്യത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ടിക്കറ്റ് നിരക്കുകളില്‍ ഇളവുമായി കെഎസ്ആര്‍ടിസി. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് കുറഞ്ഞ നിരക്കില്‍ യാത്രചെയ്യാനാകുക.സൂപ്പര്‍ ഫാസ്റ്റ്, സൂപ്പര്‍ എക്‌സ്പ്രസ്, സൂപ്പര്‍ ഡീലക്‌സ് ബസുകളിലാണ് ഇളവ് ലഭിക്കുക. 25 ശതമാനം നിരക്കിളവ് ലഭിക്കും.
കോവിഡ് സാഹചര്യത്തില്‍ യാത്രക്കാര്‍ കുറഞ്ഞ പശ്ചാത്തലത്തിലാണ് തീരുമാനം. ദീര്‍ഘദൂര ബസുകളടക്കം സര്‍വീസ് തുടങ്ങിയെങ്കിലും യാത്രക്കാരുടെ എണ്ണം താരതമ്യേന കുറവാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ടിക്കറ്റ് നിരക്ക് കുറച്ച് തന്നെ മുന്നോട്ട് പോകാനാണ് കെഎസ്ആര്‍ടിസിയുടെ തീരുമാനം.അവധി ദിവസമല്ലാത്ത എല്ലാ ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളിലും ഇളവ് ലഭിക്കും.
"
https://www.facebook.com/Malayalivartha