ഗജരാജന്‍ വിജയകൃഷ്ണന്റെ കാലില്‍ കുരുങ്ങി വ്രണത്തിന് കാരണമായ ചങ്ങലയും റോപ്പും നീക്കം ചെയ്തു

ഗജരാജന്‍ വിജയകൃഷ്ണന്റെ കാലില്‍ കുരുങ്ങി വ്രണത്തിനു കാരണമായ ചങ്ങലയും റോപ്പും നീക്കം ചെയ്തു. പത്രവാര്‍ത്തയെത്തുടര്‍ന്ന് ഇന്നലെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് വിജയകൃഷ്ണന്റെ ചങ്ങലയും റോപ്പും നീക്കം ചെയ്യാന്‍ കഴിഞ്ഞത്.
അമ്പലപ്പുഴ വിജയകൃഷ്ണന്റെ കാലില്‍ ചങ്ങല മുറുകി വ്രണമായതോടെ ജീവിതം ഏതാനും മാസക്കാലമായി ദുരിതത്തിലായിരുന്നു. വാര്‍ത്ത വന്നതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവിന്റെ നിര്‍ദേശപ്രകാരം ഇന്നലെ വനം വകുപ്പ്, ദേവസ്വം ബോര്‍ഡ് അധികൃതര്‍ ക്ഷേത്രത്തിലെത്തി.
ദേവസ്വം ബോര്‍ഡ് വെറ്ററിനറി ഡോക്ടര്‍ ശശീന്ദ്ര ദേവ്, കോന്നി ഫോറസ്റ്റ് അസിസ്റ്റന്റ് വെറ്ററിനറി ഡോക്ടര്‍ ശ്യാം ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചോളം പാപ്പാന്‍മാരുടെ നേതൃത്വത്തിലാണ് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വിജയകൃഷ്ണന്റെ കാലില്‍ നിന്നു ചങ്ങലയും റോപ്പും അഴിച്ചു മാറ്റിയത്.
ചങ്ങലയും റോപ്പും മാറ്റാനുള്ള നടപടികളുടെ ഭാഗമായി രാവിലെ കുത്തിവയ്പിലൂടെ ആനയെ മയക്കിയിരുന്നു. പിന്നീട് മുറിവ് പറ്റിയ കാല്‍ കഴുകിയ ശേഷം മരുന്നുകള്‍ വച്ചു. പുതിയ റോപ്പുമിട്ടു. വിജയകൃഷ്ണന്റെ ദുരിതമറിഞ്ഞ് ഒരാഴ്ച മുന്‍പ് ഇവിടെയെത്തി മരുന്നുകള്‍ നല്‍കിയിരുന്നുവെന്നു ഡോ. ശശീന്ദ്ര ദേവ് പറഞ്ഞു.
മദപ്പാടിലായതിനാലാണ് ചികിത്സ കൃത്യമായി നടക്കാഞ്ഞത്. ആനയെ അഴിച്ചു മാറ്റാനും കഴിയില്ല. എല്ലാ വര്‍ഷവും ആനയ്ക്ക് കാലില്‍ ഈ രീതിയില്‍ മുറിവുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha