പതിനെട്ടാംപടി പഞ്ചലോഹത്താല്‍ നവീകരിച്ച വ്യവസായി അശോക് കുമാര്‍ അന്തരിച്ചു

ബെംഗളൂരു ആസ്ഥാനമായുള്ള എസ്.എം. എന്റര്‍പ്രൈസസ് ആന്‍ഡ് എസ്.എം. ഫൗണ്ടേഷന്‍ സ്ഥാപകനും ശബരിമല ക്ഷേത്രത്തിലെ പ്രശസ്തമായ പതിനെട്ടാംപടി പഞ്ചലോഹമുപയോഗിച്ച് നവീകരിച്ച വ്യവസായിയുമായ അശോക് കുമാര്‍(60) അന്തരിച്ചു.
ബെംഗളൂരു സ്വദേശിയായ അശോക് കുമാര്‍ 2015-ലാണ് വഴിപാടായി പതിനെട്ടാംപടി നവീകരിച്ചത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
ശില്പി ദൊരെബാബുവാണ് അശോക് കുമാറിന്റെ മൈസൂരു റോഡിലെ ഗോഡൗണില്‍ പതിനെട്ടാംപടിക്കുള്ള പഞ്ചലോഹ ആവരണം നിര്‍മിച്ചത്. തുടര്‍ന്ന് പ്രത്യേക പൂജകള്‍ നടത്തിയശേഷം ശബരിമലയിലേക്കു കൊണ്ടുപോവുകയായിരുന്നു.
രണ്ടു വര്‍ഷം മുമ്പുവരെ ശബരിമലയില്‍ അന്നദാനം നടത്തുന്നതിനും മറ്റു സേവനങ്ങള്‍ ചെയ്യുന്നതിനും ഇദ്ദേഹം മുന്നിലുണ്ടായിരുന്നു. എല്ലാ വര്‍ഷവും മകരവിളക്കിന് പുഷ്പാലങ്കാരങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha