ഇന്ധനച്ചെലവിലെ നഷ്ടം നികത്താന്‍ കെ.എസ്.ആര്‍.ടി.സി പമ്പുകളില്‍ ഓട്ടോമേഷന്‍ സംവിധാനം വരുന്നു

കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമായ കെ.എസ്.ആര്‍.ടി.സിയില്‍ ഓരോ ബസിന്റെയും ഡീസല്‍ ചെലവ് കാര്യക്ഷമമായി നിയന്ത്രിക്കുന്നതിന്പമ്പുകളില്‍ ഓട്ടോമേഷന്‍ സംവിധാനം വരുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ(ഐ.ഒ.സി) സഹകരണത്തോടെയാണ് ഓട്ടോമേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ കെ.എസ്.ആര്‍.ടി.സി മാനേജിങ് ഡയറ്കടര്‍ എല്ലാ യൂണിറ്റ് അധികാരികള്‍ക്കും കൈമാറി.
ഓരോ ബസിലും നിറയ്ക്കുന്ന ഡീസലിന്റെ അളവ്, ഓടിയ ദൂരം, മൈലേജ് തുടങ്ങിയ വിവരങ്ങള്‍ ഐ.ഒ.സിയുടെ ഇന്റഗ്രേറ്റഡ് കണ്‍സ്യൂമര്‍ പമ്പ് ഓട്ടോമേഷന്‍ സിസ്റ്റം വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി ചീഫ് ഓഫീസിലും ഡിപ്പോയിലും ലഭ്യമാക്കി വിശകലനം ചെയ്യുകയാണ് ലക്ഷ്യം. ഇവ കൃത്യമായി ഐ.സി.പി.എ.എസ് വെബ്സൈറ്റില്‍ തത്സമയം ലഭിക്കുന്നതിന് യൂണിറ്റ് ഓഫീസര്‍മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കി.
ഓട്ടോമേഷന്‍ ചെയ്യുന്നതിനുള്ള വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് ബസുകളില്‍ ഡീസല്‍ നിറയ്ക്കുമ്പോഴുള്ള ഓഡോമീറ്റര്‍ റീഡിങ് ഉള്‍പ്പെടുത്തണം. അതിനാല്‍ എല്ലാ ബസുകളുടെയും ഓഡോമീറ്റര്‍ പ്രവര്‍ത്തന സജ്ജമാക്കണം. ഇത് നടപ്പാകുംവരെ ഓരോ ബസിന്റെയും സഞ്ചിത കിലോമീറ്റര്‍ ഡീസല്‍ നിറയ്ക്കുമ്പോള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തണം. ഇതിനായി പമ്പില്‍ പ്രത്യേകം രജിസ്റ്ററില്‍ ഓരോ ബസിന്റെയും ഓടിയദൂരം രേഖപ്പെടുത്തി ഡീസല്‍ നിറയ്ക്കുന്ന സമയം, ഓടിയ ദൂരം ഉള്‍പ്പെടെ തയാറാക്കി അത്് വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തണം.
വെബ് സൈറ്റിലൂടെ ബസുകളില്‍ നിറയ്ക്കുന്ന ഡീസലിന്റെ അളവ്, ഓടിയ ദൂരം, കെ.എം.പി.എല്‍ എന്നിവ ദിവസവും പരിശോധിച്ച് വ്യതിയാനം ഉണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കുന്നതിന് യൂണിറ്റ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കണമെന്ന് എം.ഡി. നിര്‍ദ്ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സിയില്‍ നിലവില്‍ ശമ്പള ഇനത്തിലുള്ള ചെലവിനേക്കാള്‍ കൂടുതലാണ് ഡീസല്‍ വാങ്ങാന്‍ മാത്രം ചെലവാകുന്നത്. ഈ സാഹചര്യത്തിലാണ് ഡീസല്‍ ചെലവ് കുറയ്ക്കാനുള്ള കര്‍ശന നടപടി തുടങ്ങിയത്.
ദീര്‍ഘദൂര ബസുകളില്‍ ഇപ്പോഴും യാത്രക്കാര്‍ കുറവാണ്. കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിനായി ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സൂപ്പര്‍ ക്ലാസ് സര്‍വീസുകളില്‍ ടിക്കറ്റ് നിരക്കില്‍ 25 ശതമാനം ഇളവ് അനുവദിച്ച് കോവിഡിന് മുമ്പുണ്ടായിരുന്ന ഫെയര്‍ സ്റ്റേജ് നിരക്കുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുന: സ്ഥാപിക്കാനും ഇന്നലെ ഉത്തവായിട്ടുണ്ട്.
https://www.facebook.com/Malayalivartha