തിരുവനന്തപുരം എസ്എടിയിലേക്ക് പൂര്‍ണ ഗര്‍ഭിണിയായ യുവതിയുമായി പോയ ആംബുലന്‍സ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു.... ഗര്‍ഭസ്ഥശിശു അപകടത്തില്‍ മരിച്ചു

തിരുവനന്തപുരം എസ്എടിയിലേക്കു പൂര്‍ണ ഗര്‍ഭിണിയായ യുവതിയുമായി പോയ ആംബുലന്‍സ് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചു ഗര്‍ഭസ്ഥശിശു അപകടത്തില്‍ മരിച്ചു. 4 പേര്‍ക്കു അപകടത്തില്‍ പരുക്കേറ്റു. മീയണ്ണൂര്‍ സ്വദേശിനി ഗീതുവിനെ (21) കൊല്ലം ഗവ. വിക്ടോറിയ ആശുപത്രിയില്‍ നിന്നു തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു കൊണ്ടു പോകുമ്പോള്‍ ദേശീയപാതയില്‍ കല്ലുവാതുക്കല്‍ ജംഗി്ഷനു സമീപം ഉച്ചയ്ക്കു 12.45ന് ആയിരുന്നു അപകടം നടന്നത്.
ആംബുലന്‍സ് ഡ്രൈവര്‍ കൊല്ലം അഞ്ചാലുംമൂട് സ്വദേശി വിഷ്ണു (28), ഗീതുവിന്റെ മാതാവ് ഉമയനല്ലൂര്‍ സ്വദേശിനി പ്രിയ (40), ബന്ധു മീയണ്ണൂര്‍ സ്വദേശി ആശ (33) എന്നിവരാണു പരുക്കേറ്റവര്‍. ആംബുലന്‍സുമായി കൂട്ടിയിടിച്ച ടിപ്പര്‍ ലോറിയുടെ പിന്നില്‍ മറ്റൊരു ടിപ്പര്‍ ലോറിയും ഇടിച്ചു.ആദ്യ ടിപ്പര്‍ ലോറിയില്‍ കരിങ്കല്ലും ഇതിനു പിന്നില്‍ ഇടിച്ച ടിപ്പര്‍ ലോറി മണ്ണ് കയറ്റി വരികയായിരുന്നു ഉണ്ടായത്. ആംബുലന്‍സിന്റെ മുന്‍ ഭാഗം പൂര്‍ണമായും തകര്‍ന്നു.
ഗര്‍ഭിണി ഉള്‍പ്പെടെ പരുക്കേറ്റവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റിയിരിക്കുന്നു.
"
https://www.facebook.com/Malayalivartha