കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു; ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്

കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചു . സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ച കേസിലാണ് കസ്റ്റഡി കാലാവധി ഇന്ന് തീരുന്നത് . നേരത്തെ ഏഴ് ദിവസത്തെ കസ്റ്റഡിയായിരുന്നു ശിവശങ്കറിന് അനുവദിക്കപ്പെട്ടിരുന്നത് . എന്നാൽ 14 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അത് അംഗീകരിക്കാൻ തയ്യാറായില്ല . ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലായിരുന്നു ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ ശിവശങ്കറിന്റെ ജാമ്യാപേക്ഷയും ഇന്ന് കൊച്ചി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുവാൻ ഒരുങ്ങുകുകയാണ് . ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ശക്തമായി വാദിക്കും. 2019 ഏപ്രിലില്‍ എത്തിയ നയതന്ത്ര ബാഗേജ് പരിശോധനയില്ലാതെ കടത്തിവിടാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നും ഇതില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു.സ്വര്‍ണം കടത്താന്‍ ശ്രമിച്ച നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ താന്‍ കസ്റ്റംസിനെ ബന്ധപ്പെട്ടെന്ന് ശിവശങ്കര്‍ സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് നല്‍കിയ അറസ്റ്റ് മെമ്മോയില്‍ പറഞ്ഞിരുന്നു. തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് സ്വര്‍ണക്കടത്തില്‍ ശിവശങ്കര്‍ നേരത്തെയും ഇടപെട്ടിട്ടുണ്ടോ എന്ന സംശയവും എന്‍ഫോഴ്‌സ്‌മെന്റ് ഉന്നയിക്കുന്നുണ്ട്. ഗുരുതര ആരോപണങ്ങളാണ് അറസ്റ്റ് മെമ്മോയില്‍ ശിവശങ്കറിനെതിരെയുള്ളത്.
https://www.facebook.com/Malayalivartha