എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ 23 ദിവസമായി തുടരുന്ന അധ്യാപക സമരം അവസാനിച്ചു

എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍, 4 വര്‍ഷമായി നിയമന അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് 23 ദിവസമായി നടത്തുന്ന സമരം ഒത്തുതീര്‍പ്പായി. സര്‍ക്കാരുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്നാണ് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡും, നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സ് അസോസിയേഷനും നടത്തിവന്ന സമരം അവസാനിപ്പിച്ചത്. കെസിബിസി വിദ്യാഭ്യാസ ട്രസ്റ്റ് ഫോര്‍ എജ്യുക്കേഷനാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തി തീരുമാനത്തിലെത്തിയത്. അംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ നിയമനങ്ങള്‍ ഉടന്‍ പാസാകുമെന്നു സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
കെപിസിസി നിര്‍വാഹകസമിതി അംഗം മമ്പറം ദിവാകരന്‍ ഇന്നലെ സമരം ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്‌സ് ഗില്‍ഡ് തലശ്ശേരി അതിരൂപത പ്രസിഡന്റ് സി.ഡി.സജീവ് അധ്യക്ഷത വഹിച്ചു. ഇന്നലെ വൈകിട്ടോടെ സമരം അവസാനിപ്പിച്ചു. കണ്ണൂര്‍ രൂപത അധ്യക്ഷന്‍ മാര്‍ അലക്‌സ് വടക്കുംതല, പി.ജെ.ജോസഫ് എംഎല്‍എ, തലശ്ശേരി അതിരൂപത കോര്‍പറേറ്റ് മാനേജര്‍ ഫാ.മാത്യു ശാസ്താം പടവില്‍ എന്നിവര്‍ പ്രസംഗിച്ചു.
എസ്‌ജെകെഎം ജില്ലാ ട്രഷറര്‍ അബ്ദുല്‍ ഷുക്കൂര്‍ ഫൈസി, പ്രധാനാധ്യാപകരായ മാത്യു ജോസഫ്, ടി.ജെ.ജോര്‍ജ്, തലശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍, മദ്യനിരോധന യുവജന സമിതി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ സമദ് മയ്യില്‍, മുഹമ്മദ് ഫസല്‍, നോണ്‍ അപ്ലോഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ ജോഷി സെബാസ്റ്റ്യന്‍, ജോമി ജോസ്, സോണി സെബാസ്റ്റ്യന്‍, ബെന്നി മാത്യു, നോണ്‍ അപ്രൂവ്ഡ് ടീച്ചേഴ്‌സ് അസോസിയേഷന്‍ തലശ്ശേരി അതിരൂപത സെക്രട്ടറി സിജോ ഡോമിനിക്, കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തലശ്ശേരി അതിരൂപത സെക്രട്ടറി ജോബി മൂലയില്‍ എന്നിവര്‍ പ്രസംഗിച്ചു.
https://www.facebook.com/Malayalivartha