ഒരു വാക്കിനായി കേന്ദ്രസേന... ഇഡിയെ പുകച്ച് പുറത്ത് ചാടിപ്പിച്ച് തടഞ്ഞ് വച്ച് നാണം കെടുത്തി കേസെടുപ്പിച്ച് കോടതിയില്‍ കയറ്റി കയ്യടിവാങ്ങാമെന്നുള്ള സഖാക്കളുടെ മോഹം വെറും മോഹമായി; ഇഡിയെ വിറപ്പിക്കാന്‍ ലോക്കല്‍ പോലീസ് മുതല്‍ കമ്മിഷന്‍ വരെ കോടിയേരി വീട്ടിലെത്തിയിട്ടും അവരെല്ലാം ഗേറ്റിന് പുറത്ത്; കരുതലോടെ കേന്ദ്രസേന

ലഹരിമരുന്ന് കേസിലെ കള്ളപ്പണ, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ കോടിയേരി വീട്ടില്‍ നടന്ന 26 മണിക്കൂര്‍ നീണ്ട റെയ്ഡില്‍ നാടകീയ നീക്കങ്ങള്‍. എന്‍ഫോഴ്‌സ്‌മെന്റിനെ ബംഗാളി സ്റ്റൈലില്‍ പുകച്ച് പുറത്ത് ചാടിക്കാമെന്നാണ് സഖാക്കള്‍ പലരും കണ്ടത്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് കേരള പോലീസിന്റെ സഹായം തേടാതെ പട്ടാളമേന്തിയ കേന്ദ്ര സേനയോടൊപ്പം ഇഡി റെയ്ഡിനെത്തിയത്. റെയ്ഡ് 24 മണിക്കൂര്‍ നീണ്ടതോടെ ആദ്യം പ്രതിഷേധവുമായി കുത്തിയിരിപ്പ് സമരവുമായി ബിനീഷിന്റെ ബന്ധുക്കളെത്തി. അവരെ നീക്കം ചെയ്യാതെ കേരള പോലീസ് നിന്നപ്പോള്‍ ചാനലുകാര്‍ ലൈവോട് ലൈവായി. പിന്നീട് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെത്തി പറഞ്ഞിട്ടും ഇഡി റെയ്ഡ് നിര്‍ത്തിയില്ല. പിന്നീട് ബാലാവകാശ കമ്മീഷന്‍ വന്ന് കുട്ടിയെ ഇറക്കിവിടെന്ന് അലറിയിട്ടും ഗേറ്റ് തുറന്നില്ല. അവസാനം കുട്ടിയേയും അമ്മമാരേയും ഇറക്കിവിട്ട് ഗേറ്റിനിപ്പുറം നിര്‍ത്തി. കളിച്ച് ചിരിച്ച കുട്ടി വന്നതോടെ കേസെടുത്ത് അവരും പോയി.
റെയ്ഡ് അവസാനിപ്പിച്ച് പുറത്തിറങ്ങിയ ഇഡിയുടെ വണ്ടി പോലീസ് തടഞ്ഞ് നിര്‍ത്തി ആരാണ് എന്താണെന്ന് ചോദിച്ചു. എന്തിനും തയ്യാറായി കേന്ദ്ര സേനയും കര്‍ണാടക പോലീസും നിന്നു. ബംഗാളില്‍ പോലെ ഇഡിയെ പിടിച്ച് അകത്തിടുമോന്ന് ശങ്കിച്ചു. സഖാക്കള്‍ കൈയ്യടി തുടങ്ങി. തങ്ങളുടെ തോക്ക് കാണാനല്ലെന്നുറച്ച് കേന്ദ്ര സേനയും. എല്ലാ റിപ്പോര്‍ട്ടും തരാമെന്ന് ഇഡി പറഞ്ഞതോടെ തടഞ്ഞ പോലീസുകാര്‍ താനെ മാറി. അവസാനം പോലീസും കേസെടുത്തു. എന്നാല്‍ ഇഡിയുടെ മെയില്‍ കണ്ട് പോലീസുകാരും സഖാക്കളും ഞെട്ടിപ്പോയി. ഇഡി വന്നത് കോടതിയുടെ റെയ്ഡ് റിപ്പോര്‍ട്ടുമായി. ഇതോടെ പോലീസ് കേസ് സ്വാഹ, കോടതി കേസ് സ്വാഹ. കുട്ടിയുടെ ബാലാവകാശ കേസ് മാത്രം ആയി. അവസാനം വൈകുന്നേരം മുഖ്യമന്ത്രി കൂടി തള്ളി പറഞ്ഞ് ഇഡിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതോടെ എല്ലാം ഓക്കെ.
വീട്ടില്‍ 26 മണിക്കൂര്‍ റെയ്ഡ് നടത്തുകയും, ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അന്വേഷണ പരിധിയിലാക്കുകയും, മുഖ്യമന്ത്രിയുടെ വലംകൈയും അഡി. െ്രെപവറ്റ് സെക്രട്ടറിയുമായ സി.എം.രവീന്ദ്രനിലേക്ക് അന്വേഷണം തിരിക്കുകയും ചെയ്തതോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൂച്ചുവിലങ്ങിടാന്‍ പാര്‍ട്ടിയുടെ ചടുലനീക്കമാണ് ഇന്നലെ കണ്ടത്.
കേസും അന്വേഷണങ്ങളും പരാതികളുമായി ഇ.ഡിക്ക് തടയിടാന്‍ ബഹുമുഖ തന്ത്രങ്ങളുമായാണ് സര്‍ക്കാരിന്റെയും ബിനീഷിന്റെ കുടുംബത്തിന്റെയും പടയൊരുക്കം. അതേസമയം, വാറണ്ടുള്ള റെയ്ഡ് പൂര്‍ത്തിയാക്കാന്‍ ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്നും ഒളിക്കാന്‍ കാര്യമുള്ളതിനാലാണ് പ്രതിഷേധമെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാന്‍ ഇ.ഡിയും തീരുമാനിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. വലിയ നീക്കമാണ് ഇഡിക്കെതിരെ ഇന്നലെ നടന്നത്.
ബിനീഷിന്റെ ഭാര്യ റെനീറ്റയ്‌ക്കൊപ്പം രണ്ടര വയസുള്ള മകളെയും വീട്ടുതടങ്കലിലാക്കിയെന്ന പരാതിയില്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ഇ.ഡിക്കെതിരെ കേസെടുത്തു. റെനീറ്റയുടെ മൊഴിയെടുത്ത ശേഷം കേസെടുക്കാന്‍ പൊലീസിന് കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി.
ബിനീഷിന്റെ ഭാര്യാ പിതാവിന്റെ പരാതിയില്‍ പൂജപ്പുര പൊലീസ് ഇ.ഡിയോട് വിശദീകരണം തേടി. അനധികൃത കസ്റ്റഡിയെക്കുറിച്ച് ഉടന്‍ മറുപടി നല്‍കിയില്ലെങ്കില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കുമെന്നാണ് മുന്നറിയിപ്പ്. ഇമെയിലില്‍ നോട്ടീസ് അയച്ചു. അത് നിലനിന്നില്ല
ലൈഫ് പദ്ധതിയുടെ ഫയലുകള്‍ ആവശ്യപ്പെട്ടതിന് നിയമസഭാ പ്രിവിലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി വിശദീകരണം തേടി. ഏഴു ദിവസത്തിനകം മറുപടി നല്‍കണം. തൃപ്തികരമല്ലെങ്കില്‍ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും. അഴിമതി അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സിയോട് സഭാസമിതി വിശദീകരണം തേടുന്നത് അപൂര്‍വം.
റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് ആരോപിച്ച് ബിനീഷിന്റെ ഭാര്യ റെനീറ്റ ഇ.ഡി ഡയറക്ടര്‍ക്ക് പരാതി നല്‍കി. റെയ്ഡിനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതിയിലും ഹര്‍ജിയെത്തി. അവസാനം കോടതി വാറണ്ടുണ്ടെന്ന് കണ്ടതോടെ പിന്‍വലിച്ചു. അതേസമയം സര്‍ക്കാരിന്റെ നീക്കങ്ങള്‍ വകവയ്ക്കാതെ പരിശോധനകളുമായി മുന്നോട്ടു തന്നെയാണ് ഇ.ഡി. അവസാനം മുഖ്യമന്ത്രി കൂടി ഇഡിയ്ക്ക് പിന്തുണ നല്‍കിയതോടെ തടഞ്ഞവര്‍ ശൂ.
"
https://www.facebook.com/Malayalivartha