എസ്എന്‍സി ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണനയില്‍....

എസ്എന്‍സി ലാവലിന്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ വീണ്ടും കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് രണ്ടാംതവണയാണ് കേസ് മാറ്റണമെന്ന് സിബിഐ ആവശ്യപ്പെടുന്നത്. കോടതിയില്‍ ചില രേഖകള്‍ നല്‍കാന്‍ സമയം വേണമെന്നാണ് സിബിഐ ആവശ്യപ്പെടുന്നത്. കേസ് മാറ്റിവെക്കാന്‍ തന്നെയാണ് സാധ്യത.
രണ്ട് കോടതികള്‍ ഒരേ തീരുമാനം എടുത്തകേസില്‍ ഹര്‍ജിയുമായി വരുമ്പോള്‍ ശക്തമായ വാദങ്ങള്‍ സിബിഐക്ക് ഉണ്ടാകണമെന്ന് കേസ് പരിഗണിച്ച ആദ്യദിവസം ജസ്റ്റിസ് യു യു ലളിത് പരാമര്‍ശം നടത്തിയിരുന്നു. സിബിഐയുടെ വാദങ്ങള്‍ ഒരു കുറിപ്പായി സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
https://www.facebook.com/Malayalivartha