ജനുവരി ഒന്നിനു ശേഷം 15 വര്‍ഷം കഴിഞ്ഞ ഡീസല്‍ ഓട്ടോകള്‍ക്ക് നിരോധനം

ജനുവരി ഒന്നിന് ശേഷം 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകള്‍ക്കു നിരോധനം ഏര്‍പ്പെടുത്തി കേരള മോട്ടര്‍വാഹന ചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തു.
പൊതു ഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കാണ് നിയമം ബാധകം.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം കണക്കിലെടുത്ത് വായു മലിനീകരണം നിയന്ത്രിക്കുന്നതിനാണ് നടപടി.
എന്നാല്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ വൈദ്യുതി, എല്‍പിജി, സിഎന്‍ജി, എല്‍എന്‍ജി എന്നീ ഇന്ധനങ്ങളിലേക്കു മാറിയാല്‍ തുടര്‍ന്നും സര്‍വീസ് നടത്താം.
https://www.facebook.com/Malayalivartha