ഇ.ഡിക്കെതിരെ സർക്കാർ ; നീക്കങ്ങൾ ശക്തമാക്കി;പുതിയ മാർഗം ഇങ്ങനെ

ഇ.ഡിക്കെതിരായ നീക്കങ്ങൾ ശക്തമായി തന്നെ കൊണ്ട് പോകുകയാണ് സർക്കാർ,. എന്നാൽ ഇപ്പോൾ ബിനീഷിന്റെ കുടുംബവും ആ നീക്കം നടത്തുന്നു . എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന് തടയാൻ സർക്കാർ ഒരുങ്ങുന്നതിന് നിരവധി കാരണങ്ങൾ ഉണ്ട്. ഇത് വരെ അവർ നടത്തിയ പ്രവർത്തനങ്ങൾ ചെറുതല്ല. ലഹരിമരുന്ന് കേസിലെ കള്ളപ്പണ, ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയുടെ വീട്ടിൽ 26 മണിക്കൂർ റെയ്ഡ് നടത്തി, ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും അന്വേഷണ പരിധിയിലാക്കി. മുഖ്യമന്ത്രിയുടെ വലംകൈയും അഡി. പ്രൈവറ്റ് സെക്രട്ടറിയുമായ സി.എം.രവീന്ദ്രനിലേക്ക് അന്വേഷണം തിരിച്ചു ...ഈ നീക്കങ്ങൾ അവരെ അസ്വസ്ഥമാക്കുന്നു . .കേസും അന്വേഷണങ്ങളും പരാതികളുമായി ഇ.ഡിക്ക് തടയിടാൻ ബഹുമുഖ തന്ത്രങ്ങളുമായാണ് സർക്കാരിന്റെയും ബിനീഷിന്റെ കുടുംബത്തിന്റെയും നീക്കം . എന്നാൽ വാറണ്ടുള്ള റെയ്ഡ് പൂർത്തിയാക്കാൻ ബിനീഷിന്റെ കുടുംബം സഹകരിച്ചില്ലെന്നും ഒളിക്കാൻ കാര്യമുള്ളതിനാലാണ് പ്രതിഷേധമെന്നും ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാൻ ഇ.ഡിയും തീരുമാനിക്കുകയും ചെയ്തു
ഇ.ഡിക്കെതിരായ നീക്കങ്ങൾഇതൊക്കെയാണ്. . ബാലാവകാശ കമ്മിഷൻബിനീഷിന്റെ ഭാര്യ റെനീറ്റയ്ക്കൊപ്പം രണ്ടര വയസുള്ള മകളെയും വീട്ടുതടങ്കലിലാക്കിയെന്ന പരാതിയിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ ഇ.ഡിക്കെതിരെ കേസെടുത്തു. റെനീറ്റയുടെ മൊഴിയെടുത്ത ശേഷം കേസെടുക്കാൻ പൊലീസിന് കമ്മിഷൻ നിർദ്ദേശം നൽകി. പൂജപ്പുര പൊലീസ്ബിനീഷിന്റെ ഭാര്യാപിതാവിന്റെ പരാതിയിൽ പൂജപ്പുര പൊലീസ് ഇ.ഡിയോട് വിശദീകരണം തേടി. നിയമസഭാ കമ്മിറ്റിലൈഫ് പദ്ധതിയുടെ ഫയലുകൾ ആവശ്യപ്പെട്ടതിന് നിയമസഭാ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി വിശദീകരണം തേടുകയും ചെയ്തു .
റെനീറ്ററെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ ശാരീരികമായും മാനസികമായും ഉപദ്രവിച്ചെന്ന് ആരോപിച്ച് ബിനീഷിന്റെ ഭാര്യ റെനീറ്റ ഇ.ഡി ഡയറക്ടർക്ക് പരാതി നൽകുകയും ചെയ്തു . റെയ്ഡിനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതിയിലും ഹർജിയെത്തി. എന്നാൽ ഇ. ഡിസർക്കാരിന്റെ നീക്കങ്ങൾ വകവയ്ക്കാതെ പരിശോധനകളുമായി മുന്നോട്ടു പോകുകയാണ്. ഇ.ഡി. ബിനീഷിന്റെ ബിനാമിയും ആഡംബരവാഹനങ്ങളുടെ സൂക്ഷിപ്പുകാരനുമായ അൽജസാമിന്റെ നെടുമങ്ങാട് യൂണിയൻ ബാങ്കിലെ ലോക്കർ പരിശോധിച്ച് സീൽചെയ്തു. മൂന്ന് മൊബൈൽ ഫോണുകളും പാസ്ബുക്കുകളും പിടിച്ചെടുത്തു.ബിനാമി ഇടപാട് സംശയിക്കുന്ന വർക്കലയിലെ മൂന്ന് റിസോർട്ടുകൾ പരിശോധിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha