Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡോ. ടി.ഗീനാകുമാരിയെ സ്ഥാനത്തുനിന്ന് സർക്കാർ നീക്കി..അഡ്വ. സന്തോഷ് കുമാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍..ഇനി കോടതികളിൽ തീപാറുന്ന പോരാട്ടം..ഒരു 'നിയമപ്പുലി' തന്നെ..


ക്ലിഫ്ഹൗസിലേക്ക് വിളിച്ചു വരുത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥന് അന്ത്യശാസനം നൽകി വി ഡി സതീശൻ ...


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

വിജയകരമായി മുന്നേറുന്ന മില്‍മയുടെ ഓണ്‍ലൈന്‍ വിതരണ സംരംഭം ഇന്നു മുതല്‍ തൃശൂരിലും ആരംഭിക്കുന്നു

06 NOVEMBER 2020 01:46 PM IST
മലയാളി വാര്‍ത്ത

തലേന്ന് കിടക്കുന്നതിന് മുമ്പ് ഒന്നുകൂടി സ്വയം ഓര്‍മ്മിപ്പിക്കും. രാവിലെ നേരത്തേ എഴുന്നേല്‍ക്കണം, പാല്‍ വാങ്ങാന്‍ പോകണമല്ലോ എന്ന്...! എന്നാല്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലാക്കാര്‍ക്കൊന്നും അങ്ങനൊരു ടെന്‍ഷനേ ഇപ്പോഴില്ല. രാവിലെ മില്‍മ പടിക്കലെത്തും. പാല്‍ മാത്രമല്ല, പാലുല്‍പന്നങ്ങളും പച്ചക്കറിയും മുതല്‍ ഇറച്ചി വരെയും മില്‍മ വീട്ടിലെത്തിക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളില്‍ വിജയകരമായി മുന്നേറുന്ന മില്‍മയുടെ ഓണ്‍ലൈന്‍ വിതരണ സംരംഭം ഇന്നു മുതല്‍ തൃശൂരിലും ആരംഭിക്കുകയാണ്.

നഗര പരിധിയിലാണ് ആദ്യഘട്ടത്തില്‍ വിതരണം. എഎം നീഡ്‌സ് (AM Needs) എന്ന ഓണ്‍ലൈന്‍ ആപ് വഴി മില്‍മയുടെ ഉല്‍പന്നങ്ങളും പ്രമുഖ കമ്പനികളുടെ ചപ്പാത്തി, ദോശ- ഇഡ്ഡലി മാവ്, പുട്ട്-അപ്പം പൊടി എന്നിവയും ഓര്‍ഡര്‍ ചെയ്യാം.

സപ്ലൈകോ, മത്സ്യഫെഡ്, മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ, നാളികേര വികസന കോര്‍പറേഷന്‍, ഹോര്‍ട്ടികോര്‍പ്, വിഎഫ്പിസികെ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ച് മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, ചായപ്പൊടി, കാപ്പിപ്പൊടി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെയും മത്സ്യ-മാംസ ഉല്‍പന്നങ്ങളുടെയും 'കേരജം' വെളിച്ചെണ്ണ, പച്ചക്കറികള്‍ എന്നിവയുടെയും വിതരണം ഉടന്‍ ആരംഭിക്കും. വിപണി വിലയേക്കാള്‍ 20 % വരെ കുറവില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം.

ജില്ലാതല ഉദ്ഘാടനം ഇന്നു 11-നു പേള്‍ റീജന്‍സിയില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ നിര്‍വഹിക്കും. മില്‍മ എറണാകുളം മേഖലാ ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് അധ്യക്ഷത വഹിക്കും. മില്‍മ ഫെഡറേഷന്‍ ചെയര്‍മാന്‍ പി.എ.ബാലന്‍ പ്രസംഗിക്കും.

പ്ലേ സ്റ്റോര്‍, ഐഒഎസ് എന്നിവയില്‍ നിന്ന് ആപ് ഡൗണ്‍ലോഡ് ചെയ്യാം. ലോഗിന്‍ ചെയ്ത് ഓര്‍ഡറുകള്‍ നല്‍കാം. 97468 11118 എന്ന നമ്പറില്‍ വിളിച്ചും (വാട്‌സാപ് മുഖേനയും) ഓര്‍ഡര്‍ നല്‍കാം. വിതരണ സമയം 5 മുതല്‍ 8 വരെ (രാവിലെ മാത്രം).

തലേന്നു രാത്രി 8 വരെ ഓര്‍ഡര്‍ ചെയ്യാം. ഡെലിവറി ദിനങ്ങള്‍ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം. വീട്ടില്‍ ആളില്ലെങ്കില്‍ വിതരണം 'പോസ്' ചെയ്ത് മറ്റൊരു ദിവസത്തേക്കു മാറ്റാനും സൗകര്യമുണ്ട്.

തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമായി ഇതുവരെ 15 മാസത്തിനിടെ പത്തുലക്ഷം വിതരണം പൂര്‍ത്തീകരിച്ചു. ആപ് ഡൗണ്‍ലോഡ് ചെയ്തത് ഒരു ലക്ഷത്തോളം പേര്‍. റജിസ്റ്റര്‍ ചെയ്ത 35,000 ഉപഭോക്താക്കള്‍. പ്രതിദിനം 3000 വീടുകളില്‍ വിതരണം 1.5 കോടി രൂപയുടെ പ്രതിമാസ വിറ്റുവരവ്. ഇരുന്നൂറോളം വിതരണ ജീവനക്കാര്‍

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടെടീ, രജിസ്റ്റർ കീറി ദൂരെയെറിഞ്ഞു ശബരിനാഥിന്റെ ചെവികുറ്റിക്ക് അടി..! സാരി വലിച്ചൂരി..! TVM-യിൽ യുദ്ധം,പുച്ഛിച്ച് മേയർ VVR  (20 minutes ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍  (28 minutes ago)

ശബരി നാഥിന്റെ ചെവികുറ്റിക്ക് അടി...കൗൺസിലറിന്റെ സാരി വലിച്ചൂരി...അമ്പോ TVM കോർപ്പറേഷനിൽ ഘോര യുദ്ധം  (49 minutes ago)

എന്റെ വാക്കുകൾ നിങ്ങളെ വേദനിപ്പിച്ചു എങ്കിൽ പൊറുക്കുക; നടി ഹണി റോസിനോട് പരസ്യമായി മാപ്പു ചോദിച്ച് ബോച്ചെ  (2 hours ago)

രണ്ട് വണ്ടി പോലീസുകാർ നോക്കി നിൽക്കെ മതിൽ ചാടി കടന്ന് കോർപ്പറേഷന് അകത്തേക്ക്; സ്ത്രീകൾ ഉൾപ്പെടെ ഇരച്ചെത്തി, തിരുവനന്തപുരം കോർപ്പറേഷന് മുമ്പിൽ മേയർ വിവി രാജേഷിന്റെ രാജിയാവശ്വപ്പെട്ട് യുഡിഎഫിന്റെ വൻ പ്  (2 hours ago)

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ ടൂറിസ്റ്റ് ഗൈഡിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണവുമായി പ്രതിപക്ഷം...  (3 hours ago)

ആറുവരി പാതയില്‍ പിന്നിലോട്ട് എടുത്ത കാറില്‍ മറ്റൊരു വാഹനം ഇടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം... മൂന്നു പേർക്ക് പരുക്ക്  (3 hours ago)

അച്ഛന്റെ ചിത എരിഞ്ഞു തീരും മുമ്പ് 18 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു; തൊട്ടിലിൽ ചലനമറ്റ് ആ പൈതൽ  (3 hours ago)

മറ്റൊരാളുടെ ഭാര്യയായ പെൺസുഹൃത്ത്. അവളെ വീട്ടിലേക്ക് വിളിച്ചുകൊണ്ട് വരാം എന്ന് പറഞ്ഞിറങ്ങിയ സന്ദീപിനെ ജീവനോടെ ആരും കണ്ടിട്ടില്ല. യുവതിയുടെ ബന്ധുക്കൾ നായാട്ട് സംഘത്തിൽ പെട്ടവർ; യുവാവിന് സംഭവിച്ചതെന്ത്  (3 hours ago)

  ഡൽഹിയിൽ രാവും പകലും ചുട്ടുപൊള്ളുന്നു... താപസൂചിക 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ....  (3 hours ago)

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച് വഴിയാത്രക്കാരന്‌ പരിക്ക്‌...  (3 hours ago)

സെൻസെക്‌സ് 53.47 പോയിന്റ് എന്ന നിലയിലും നിഫ്റ്റി 35.65 പോയിന്റ് നിലവാരത്തിലും വ്യാപാരം.. തിരിച്ചുകയറി വിപണി  (4 hours ago)

അതിശക്തമായ മഴക്കെടുതി... നദി കരകവിഞ്ഞൊഴുകുന്നു... അരുണാചൽ പ്രദേശിലും അസമിലും കനത്ത നാശനഷ്ടങ്ങൾ  (4 hours ago)

ആലപ്പുഴയിൽ മീനപ്പള്ളി കായലിൽ ബോട്ടിൽനിന്ന് വീണ് യുവാവിനെ കാണാതായി...  (4 hours ago)

Malayali Vartha Recommends