Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്റ്റേറ്റ് കോവിഡ് ഔട്ട്ബ്രേക്ക് കണ്‍ട്രോള്‍ സെല്ലിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി

06 NOVEMBER 2020 02:02 PM IST
മലയാളി വാര്‍ത്ത

കോവിഡ്-19 വര്‍ധിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്റ്റേറ്റ് കോവിഡ് ഔട്ട്ബ്രേക്ക് കണ്‍ട്രോള്‍ സെല്ലിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ബോധവല്‍ക്കരണവും പരിശീല പരിപാടികളും കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കുന്നതാണ്. ട്രെയിനിംഗ് നീഡ് അസസ്മെന്റ്, ഫീഡ്ബാക്ക് ആന്റ് ഇവാലുവേഷന്‍ ഓഫ് ട്രെയിനിംഗ്, ഡെയ്ലി കോളം എന്‍ഗേജ്മെന്റ് എന്നിങ്ങനെ വളരെ ചിട്ടയായും ദീര്‍ഘ വീക്ഷണത്തോടെയുമാണ് സ്റ്റേറ്റ് കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ജില്ലകളിലെ കോവിഡ് പ്രതിരോധ വോളണ്ടിയര്‍മാര്‍ക്കായുള്ള പ്രത്യേക പാഠ്യപദ്ധതി തയ്യാറാക്കി വരികയാണ്. ദീര്‍ഘകാല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനുള്ള പരിശീലനം വിവിധ വകുപ്പുകള്‍ക്ക് നല്‍കാനും പദ്ധതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

പല ഘട്ടങ്ങളിലായാണ് കോവിഡ് കണ്‍ട്രോള്‍ സെല്‍ കോവിഡ് പ്രതിരോധത്തിന് പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. ഒന്നാം ഘട്ടത്തില്‍ പ്രധാനമായും ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനുതകുന്ന വീഡിയോകള്‍, നവമാധ്യമങ്ങള്‍ക്കായുള്ള ഡിജിറ്റല്‍ പോസ്റ്ററുകള്‍ എന്നിവ തയ്യാറാക്കി. ആരോഗ്യ വകുപ്പിലെയും പോലീസ്, റവന്യു, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെയും ജീവനക്കാരെയും ആരോഗ്യ വോളണ്ടിയര്‍മാരെയും പൊതുജനങ്ങളെയും ബോധവല്‍ക്കരിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള പാഠ്യപദ്ധതി രൂപകല്‍പന ചെയ്യുകയും അവര്‍ക്കായി സംസ്ഥാന തലത്തില്‍ പരിശീലനം നല്‍കുകയും ചെയ്തു. വിദഗ്ധരുടെ സഹായത്തോടെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേഷണല്‍ പ്രൊസീജറുകള്‍, പൊതുജനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ തുടങ്ങിയവ തയ്യാറാക്കി.

രണ്ടാം ഘട്ടത്തില്‍ സി-ഡിറ്റിന്റെ സഹായത്തോടെ ലൈവ് ഓണ്‍ലൈന്‍ സ്ട്രീമിംഗ്, സെല്‍ഫ് പെയ്സ്ഡ് ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം എന്നിവ നടപ്പിലാക്കി. ഇതിന്റെ ഭാഗമായി 30 ടൂള്‍ കിറ്റുകള്‍ തയ്യാറാക്കുകയും വിവിധ വിഭാഗം ജീവനക്കാരുടെ പരിശീലനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്തു.

കോവിഡ് ഐ.സി.യു, കോവിഡ് ബ്രിഗേഡ്, നോണ്‍ കോവിഡ് എന്നിവയുടെ പരിശീലനങ്ങള്‍ക്കും കപ്പാസിറ്റി ബില്‍ഡിംഗിനും ഓണ്‍ലൈന്‍ പാര്‍ട്ടിസിപ്പേറ്ററി മെത്തേഡ് ഏറെ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞു. സംസ്ഥാന, ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ക്കും സംസ്ഥാന, ജില്ലാതല വാര്‍ റൂമുകളിലെ ഓഫീസര്‍മാര്‍ക്കും യഥാസമയം നിര്‍ദ്ദേശവും പരിശീലനവും നല്‍കി. വിവിധ ഡാഷ് ബോര്‍ഡുകളുടെ ദൈനംദിന അവലോകനത്തില്‍ കണ്‍ട്രോള്‍ റൂമുകളെ സഹായിക്കുകയും ചെയ്യുന്നു. യു ട്യൂബ് ചാനലിലൂടെ ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും അതാതു സമയം ബോധവല്‍ക്കരണവും പരിശീലനവും നല്‍കി വരുന്നു. ദിശ കോള്‍ സെന്റര്‍, ജില്ലാ കോള്‍ സെന്ററുകള്‍, ഇ-സഞ്ജീവനി എന്നിവയ്ക്കുള്ള പിന്തുണയും ഫലപ്രദമായി നല്‍കി വരുന്നുണ്ട്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (2 minutes ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (10 minutes ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (36 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (1 hour ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (2 hours ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (2 hours ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (3 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends