Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളെ ചെറുക്കാനായി സൃഷ്ടിച്ച അന്വേഷണ ഏജൻസിയാണ് ഇഡി ; ഇന്നലെ സംഭവിച്ചത് നാടകീമായ കാര്യങ്ങൾ; നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത് ഇങ്ങനെ

06 NOVEMBER 2020 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു

പുതിയ നവഗ്രഹ ശ്രീകോവിലില്‍ പ്രതിഷ്ഠയോടനുബന്ധിച്ചുള്ള പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു

ഗുരുവായൂരില്‍ ഇന്നും നാളെയും ദര്‍ശന നിയന്ത്രണം... ഭക്തര്‍ സഹകരിക്കണമെന്ന് ഗുരുവായൂര്‍ദേവസ്വം ബോര്‍ഡ്

പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴക്ക് സാധ്യത... വിവിധ ജില്ലകളില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഇഡി കുറച്ചധികം മാസങ്ങളായി തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.സ്വര്ണക്കടത്തിന്റെ അന്വേഷണവുമായി ഇഡി മുന്നോട്ട് പോകുകയാണ് . എന്നാൽ കഴിഞ്ഞ ദിവസമായിരുന്നു അതി നാടകീയമായ രംഗങ്ങൾ നമ്മുടെ നാട്ടിൽ അരങ്ങേറിയത് . കേരളത്തെ സംബന്ധിച്ച് ഇഡിയുടെ ഇടപെടൽ ആദ്യമാണ്. . രാഷ്ട്രീയ സാമൂഹിക മേഖലകളിൽ പ്രവർത്തിക്കുന്നവർക്കെതിരെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നോക്കിയാൽ ചുരുക്കം കേസുകൾ മാത്രമാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത് . നിയമപരമായി വളരെയധികം പവർഫുള്ളായ അന്വേഷണ ഏജൻസിയാണ് ഇഡി. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം വരുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങളെ ചെറുക്കാനായി സൃഷ്ടിച്ച അന്വേഷണ ഏജൻസി.ഇവർക്ക് ധാരാ ളം അധികാരങ്ങളും നൽകിയിട്ടുണ്ട്. എന്നാൽ അറിവില്ലായ്‌മ കൊണ്ടോ , എടുത്തുചാട്ടം കൊണ്ടോ കഴിഞ്ഞ ദിവസം ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ അവരുടെ പ്രവർത്തിയിൽ തടസ്സം സൃഷ്ടിക്കുവാനാണ് സംസ്ഥാനത്തെ പൊലീസുൾപ്പടെ ശ്രമിച്ചത്. ഈ സംഭവത്തെ നിയമമേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ വിലയിരുത്തുന്നത് മറ്റൊരു തരത്തിലാണ്. ബാലാവകാശ കമ്മിഷന്റെ ഇന്നലത്തെ നടപടികൾ അപക്വമായി പോയി എന്നാണ് അവർ പറയുന്നത് .

ബംഗളൂരുവിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിൽ എൻഫോഴ്സ് മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ ഇടപെടാൻ ശ്രമിച്ച സംസ്ഥാന ബാലാവകാശ കമ്മിഷന്റെ നടപടി അപക്വമെന്ന് നിയമവിദഗ്ദ്ധർ. ഈ ശ്രമം കേസിൽ ബിനീഷിന് തിരിച്ചടിയാവാനും സാധ്യത. ഇന്ത്യൻ മണിലോണ്ടറിംഗ് ആൻഡ് സെർച്ച് ആക്ട് 2005 അനുസരിച്ചുള്ള നിയമപരിരക്ഷയോടെയാണ് ഇ.ഡി റെയ്ഡ് നടത്തുന്നത് .സഹകരിക്കണമെന്നത് വീട്ടുകാരുടെ നിയമപരമായ ബാധ്യതയാണ്. പുറത്തുള്ള ആർക്കും ഇടപെടാനാവില്ല.കുട്ടി അമ്മയോടൊപ്പമായിരുന്നു. ഭക്ഷണമോ, മരുന്നോ,അമ്മയുടെ സാമിപ്യമോ നിഷേധിച്ചുവെന്ന് പരാതിപ്പെടാൻ അമ്മയ്ക്ക് മാത്രമേ അവകാശമുള്ളു. പരാതി നൽകേണ്ടത് ഇ.ഡിക്കാണ്. മറ്റാരെങ്കിലും നൽകിയ പരാതിയുമായി ബാലാവകാശ കമ്മിഷൻ എത്തിയാൽ അത് നിയമപരമായി തെറ്റാണ്.ഇ.ഡി ഉദ്യോഗസ്ഥർ അസി.ഡയറക്ടർക്ക് നൽകുന്ന 17എ ഓൺ ആക്ഷൻ റിപ്പോർട്ടിൽ ഇത് പരാമർശിച്ചാൽ സെർച്ചിനെ തടസപ്പെടുത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ബാലാവാകാശ കമ്മിഷൻ വിചാരണ നേരിടേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇഡിയെ തൊടാൻ ലോക്കൽ പൊലീസിന് കഴിയില്ല. ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാൻ ലോക്കൽ പൊലീസിനാകില്ലെന്ന് പ്രമുഖ അഭിഭാഷകൻ അജകുമാർ അഭിപ്രായപ്പെട്ടു. റെയ്ഡ് എത്രനേരം വേണമെങ്കിലും തുടരാം. വീട്ടിലുള്ള ആർക്കും പുറത്തേക്ക് പോകാനാവില്ല. സെർച്ച് നടത്തുമ്പോൾ നടപടികൾ പാലിച്ചിട്ടുണ്ടെങ്കിൽ എൻഫോഴ്സ്‌മെന്റിനെ ഒന്നും ചെയ്യാൻ പൊലീസിനോ മറ്റാർക്കെങ്കിലുമോ കഴിയില്ലെന്ന് പ്രമുഖ നിയമവിദഗ്ദ്ധൻ ചെറുന്നിയൂർ പി. ശശിധരൻ നായർ പറഞ്ഞു. മനുഷ്യാവകാശം ലംഘിക്കാൻ എൻഫോഴ്സ്‌മെന്റിന് അധികാരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. വീട്ടുകാരുടെ നിസഹരണം എതിരാകുന്നത് ബിനീഷിന്വീട്ടിൽ നിന്ന് കണ്ടെടുത്ത പർസ്യു ബിനാമി വസ്തുവായ ക്രെഡിറ്റ് കാർഡുണ്ടെന്ന് പറഞ്ഞ് ഫോറം 2ൽ വീട്ടുകാർ ഒപ്പിടാതിരുന്നാൽ അത് നിയമനടപടികളെ ബാധിക്കില്ലെന്ന് മാത്രമല്ല പ്രതിക്ക് എതിരായി തീരുകയും ചെയ്യും. വസ്തുക്കൾ വീട്ടുകാരുടെ സാന്നിധ്യത്തിൽ കണ്ടെടുക്കണമെന്ന് വ്യവസ്ഥയില്ല. വീട്ടുകാർ ഒപ്പിട്ടില്ലെങ്കിൽ ഇ.ഡി. ടീമിലില്ലാത്ത ഒന്നോ രണ്ടോ പേർ ഒപ്പിട്ടാൽ മതി. കണ്ടെടുത്തത് വീട്ടിൽ നിന്ന് അല്ലെന്ന് സ്ഥാപിക്കേണ്ട ഉത്തരവാദിത്വം പ്രതിക്കാണ് അഡ്വ.അജകുമാർ പറഞ്ഞു.വീട്ടിലെ സംഭവങ്ങൾ ബിനീഷിന് എതിരാകുമെന്ന് അഭിഭാഷകയായ സെലിൻ വിൽഫ്രഡും പറഞ്ഞു. സാധനങ്ങളുടെ പട്ടിക ഒപ്പിടാതിരുന്നാൽ എതിർവിശദീകരണം വിചാരണവേളയിൽ നൽകാനുള്ള സാധ്യതയാണ് ഇല്ലാതാകുന്നത്. ഇ.ഡിക്കെതിരെ പരാതി കിട്ടിയാൽ വാങ്ങിവയ്ക്കാമെന്നല്ലാതെ നിയമപരമായി ഒന്നും ചെയ്യാൻ ബാലാവകാശ കമ്മിഷനും പൊലീസിനും കഴിയില്ല.അപ്പോളിതൊക്കെയാണ് നിയമപരമായി നടക്കുന്നത് .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'പിണറായിയുടെ ഒരു തേങ്ങയും വേണ്ട,കോടതി ചതിച്ച് സാറെ'.. അപ്പന്റെയും അമ്മയുടെയും കല്ലറ പൊളിച്ച് വസന്തയ്ക്ക് മുന്നിലെറിഞ്ഞു  (6 minutes ago)

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (18 minutes ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (44 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (1 hour ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (2 hours ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (2 hours ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (2 hours ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (3 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (3 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (9 hours ago)

Malayali Vartha Recommends