വെട്ടിലാകുമോ ഈശ്വരാ... സ്വപ്നയുടെ മദ്യപാന പാര്‍ട്ടിയുടേയും സ്വപ്‌നയുടെ പുതിയ വീടിന്റെ കല്ലിടല്‍ ചടങ്ങിന്റെയും ചിത്രങ്ങളും പുറത്ത്; നിലത്തിരുന്ന് ചിയേഴ്‌സ് പറയുന്ന സ്വപ്ന; മദ്യപ സദസില്‍ വിജയചിഹ്‌നം കാട്ടി സന്ദീപ്, സ്വപ്‌നയോടൊപ്പം ശിവശങ്കര്‍ കല്ലിടല്‍ ചടങ്ങില്‍; എന്‍.ഐ.എയ്ക്കു ലഭിച്ച ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രമുഖ പത്രം

സ്വപ്നയുടെ പാതിരാത്രിവരെ നീളുന്ന മദ്യപ സദസിനെ പറ്റിയുള്ള വാര്‍ത്തകള്‍ നമ്മള്‍ സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കംമുതല്‍ കേട്ടതാണ്. ഈ പാര്‍ട്ടികളാണ് സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ജീവിതം മാറ്റി മറിച്ചതെന്ന വാര്‍ത്തകളും വന്നു. ശിവശങ്കറിന്റെ ഇത്തരത്തിലുള്ള അതിരുവിട്ട പെരുമാറ്റമാണ് സസ്‌പെന്‍ഷനിലും എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ സ്വപ്നയുടെ ചിയേഴ്‌സ് പാര്‍ട്ടിയുടെ ഫോട്ടോകള്‍ പുറത്ത് വന്നിരിക്കുകയാണ്. മലയാളത്തിലെ ഒരു പ്രമുഖ പത്രമാണ് ഫോട്ടോ സഹിതം വാര്‍ത്ത നല്‍കിയിരിക്കുന്നത്.
സ്വര്‍ണക്കടത്തു പ്രതികളായ സന്ദീപും സരിത്തുമൊന്നിച്ചുള്ള ചിത്രങ്ങള്‍ സ്വപ്‌നയുടെ ഫോണില്‍ നിന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്‍.ഐ.എയ്ക്കു ലഭിച്ച ഡിജിറ്റല്‍ തെളിവുകളിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പരിശോധിച്ചതില്‍നിന്നാണു മദ്യപസദസ് എന്നു തോന്നിക്കുന്നതടക്കമുള്ള വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും എന്‍.ഐ.എയ്ക്കു ലഭിച്ചത്.
പന്ത്രണ്ടുപേരുള്ള സദസില്‍ സ്വര്‍ണക്കടത്ത് കേസിലെ കൂട്ടുപ്രതികളായ സരിത്തും സന്ദീപുമുണ്ട്. സ്വപ്‌നയുള്‍പ്പെടെ നിലത്തിരുന്നു ചിയേഴ്‌സ് പറഞ്ഞു തുടങ്ങുന്ന ചിത്രത്തില്‍ സ്വപ്‌നയ്‌ക്കൊപ്പം രണ്ടു പെണ്‍കുട്ടികള്‍ കൂടിയുണ്ട്. സന്ദീപ് നായര്‍ വിജയചിഹ്‌നം കാണിക്കുന്ന ചിത്രം ഏതോ ഇടപാടില്‍ പങ്കാളികളായി ലാഭം പങ്കിട്ടുള്ള ആഘോഷമാണെന്നാണ് എന്‍.ഐ.എയുടെ നിഗമനം.
സ്വപ്‌നയുടെ പുതിയ വീടിന്റെ കല്ലിടല്‍ ചടങ്ങിനെത്തിയ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സ്വപ്‌നയോടു ചേര്‍ന്നു നില്‍ക്കുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്. സ്വപ്‌ന സുരേഷിന്റെ സ്വകാര്യ ചടങ്ങുകളില്‍ പോലും എം. ശിവശങ്കര്‍ ആദ്യാവസാനം പങ്കാളിയായിട്ടുണ്ടെന്നു വ്യക്തമാക്കുന്നതു കൂടിയാണ് ഈ ചിത്രങ്ങള്‍.
എന്‍.ഐ.എ, കസ്റ്റംസ്, എന്‍ഫോഴ്‌സ് ഡയറക്ടറേറ്റ് എന്നീ അന്വേഷണ ഏജന്‍സികള്‍ ഇതുള്‍പ്പെടെയുള്ള നിരവധി ഡിജിറ്റല്‍ തെളിവുകളാണു കണ്ടെത്തിയത്. ഇവരില്‍നിന്നും പിടിച്ചെടുത്ത ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കു നല്‍കിയിരുന്നു.
അതേസമയം ശിവശങ്കറിന് കൂടുതല്‍ കുരുക്ക് മുറുകുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. നയതന്ത്ര സ്വര്‍ണക്കടത്തു കേസിലെ കള്ളപ്പണ ഇടപാടില്‍ എം. ശിവശങ്കറിന്റെ മൊഴികളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലിന്റെ മൊഴികളാണ് ശിവശങ്കറിന് കുരുക്കായത്.
ഇന്നലെ കൊച്ചി ഇ.ഡി. ഓഫീസില്‍ ഇരുവരെയും ഒരുമിച്ചുള്ള ചോദ്യം ചെയ്യലിലാണ് വേണുഗോപാല്‍ ശിവശങ്കറിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ വെളിപ്പെടുത്തിയത്. ശിവശങ്കറും സ്വപ്നയും ഒരുമിച്ച് ആദ്യമായി തന്റെ വീട്ടില്‍ വരുമ്പോള്‍ കൈവശമുണ്ടായിരുന്ന ബാഗില്‍ 34 ലക്ഷം രൂപയുടെ നോട്ട് ഉണ്ടായിരുന്നതായി വേണുഗോപാല്‍ വെളിപ്പെടുത്തി. ശിവശങ്കര്‍ നിര്‍ദേശിച്ചതിനാലാണ് സംയുക്ത ഉടമസ്ഥതയിലുള്ള ലോക്കറില്‍ ഈ പണം നിക്ഷേപിക്കാന്‍ സമ്മതിച്ചത്. അതിനുശേഷം പലതവണ ലോക്കര്‍ തന്റെ പേരില്‍ നിന്നും മാറ്റണമെന്ന് ശിവശങ്കറിനോട് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഈ വെളിപ്പെടുത്തലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ശിവശങ്കര്‍ മിണ്ടിയില്ല.
കേസില്‍ വേണുഗോപാലിനെ സാക്ഷിയാക്കാനുള്ള സാധ്യതയേറി. സമാനമായ രീതിയില്‍ മുഖ്യമന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെയും ശിവശങ്കറിനൊപ്പം ചോദ്യം ചെയ്യാനുള്ള നീക്കം പരാജയപ്പെട്ടു. കൊവിഡ് ബാധിതനായതിനാല്‍ രവീന്ദ്രന്‍ ഇന്നലെ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് സ്വപ്നയുടെ മദ്യപാന പാര്‍ട്ടിയും കല്ലിടല്‍ ചടങ്ങും വെളിവാകുന്ന ചിത്രങ്ങള്‍ പുറത്ത് വന്നത്. ഇതില്‍ കൂടി അന്വേഷണം വ്യാപിപ്പിക്കുമ്പോള്‍ നിരവധി തെളിവുകള്‍ ലഭിക്കുമെന്നാണ് എന്‍ഐഎ കരുതുന്നത്.
"
https://www.facebook.com/Malayalivartha