ലോട്ടറി വില്‍പനക്കാരനെ ആക്രമിച്ച് പണവും ടിക്കറ്റുകളും തട്ടിയെടുത്ത് കടന്ന യുവാവ് പിടിയില്‍

കറുകച്ചാല്‍-മണിമല റോഡില്‍ നെടുംകുന്നം ഗവ. സ്‌കൂളിനു സമീപം ലോട്ടറി വില്‍പനക്കാരനെ ആക്രമിച്ച് പണവും ടിക്കറ്റുകളും തട്ടിയെടുത്തു കടന്ന കേസില്‍ ഒളിവിലായിരുന്ന യുവാവിനെ കറുകച്ചാല്‍ പൊലീസ് പിടികൂടി.
പാറമ്പുഴ ഇലഞ്ഞിവേലില്‍ ടോണി(22)യെയാണ് അറസ്റ്റ് ചെയ്തത്. സെപ്റ്റംബര്‍ 9-ന് ആയിരുന്നു സംഭവം.
നടന്ന് ലോട്ടറി വില്‍പന നടത്തുന്ന നെടുംകുന്നം മോജിന്‍ ഭവനില്‍ മോഹനനെ (52) ബൈക്കിലെത്തിയ ടോണിയും സുഹൃത്തും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.
ഇദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്ന 1,500 രൂപയും 8,000 രൂപയുടെ ടിക്കറ്റുകളും തട്ടിയെടുത്ത് ഇവര്‍ ബൈക്കില്‍ കടന്നുകളഞ്ഞു. പിന്നീട് ടോണിയും സുഹൃത്തും ഒളിവില്‍ പോയി.
https://www.facebook.com/Malayalivartha