പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി 55കാരന് ദാരുണാന്ത്യം

പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി 55കാരന്‍ മരിച്ചു. കൊച്ചി പാലാതുരുത്ത് മാത്തുപറമ്ബില്‍ മുരളിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍വെച്ച് പൊറോട്ട കഴിക്കുന്നതിനിടെയാണ് ശ്വാസനാളത്തില്‍ കുടുങ്ങിയത്. ശ്വാസം കിട്ടാതെ ബുദ്ധിമുട്ടിയ മുരളിയെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അതിനോടകംതന്നെ മരണം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഇന്നു പോസ്റ്റുമോര്‍ട്ടം നടത്തിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈകിട്ടോടെ സംസ്ക്കാരം ശ്മശാനത്തില്‍ നടന്നു. അംബികയാണ് മുരളിയുടെ ഭാര്യ. അരുണ്‍, അഖില്‍ എന്നിവര്‍ മക്കളാണ്.
https://www.facebook.com/Malayalivartha