തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റുവിഭജന തർക്കം; മലപ്പുറത്ത് സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സീറ്റുവിഭജനത്തിലെ തര്‍ക്കത്തില്‍ സിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. എഐടിയുസി പഞ്ചായത്ത് സെക്രട്ടറി സികെ ബാലനാണ് വെട്ടേറ്റത്. വെട്ടിയത് സിപിഎം പ്രവര്‍ത്തകരാണെന്ന് സിപിഐ നേതൃത്വം ആരോപിച്ചു. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊന്നാനി പഞ്ചായത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിപിഎം-സിപിഐ സീറ്റു വിഭജന ചര്‍ച്ച അലസി പിരിഞ്ഞിരുന്നു. ഇതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വെട്ടേറ്റതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha