കോട്ടയത്ത് ആഡംബര ബൈക്ക് കാറില്‍ ഇടിച്ചുകയറി ഇരുപതുകാരന് ദാരുണാന്ത്യം

കോട്ടയത്ത് ആഡംബര ബൈക്ക് കാറില്‍ ഇടിച്ചുകയറി ഇരുപതുകാരന് ദാരുണാന്ത്യം. പനച്ചിക്കാട് വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥന്‍ പുതുപ്പള്ളി ഇരവിനല്ലൂര്‍ ഗോകുലത്തില്‍ (കടവില്‍പറമ്പില്‍) ഗോപാലകൃഷ്ണന്‍ നായരുടെ മകന്‍ ജി. ഗോകുലാണ് മരിച്ചത്. മണര്‍കാട് സെന്റ് മേരീസ് ഐ.ടി.ഐ. വിദ്യാര്‍ഥിയാണ്.ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഈരയില്‍ക്കടവ് വികസന ഇടനാഴിയിലാണ് അപകടം നടന്നത്.
മണിപ്പുഴ ഭാഗത്തുനിന്നു ഗോകുലും സുഹൃത്തും രണ്ടു ബൈക്കുകളില്‍ പുറപ്പെട്ടതാണ്. മുന്നില്‍ പോയ കാര്‍ നാലുവരിപ്പാതയുടെ മധ്യത്തില്‍ തിരിയ്ക്കാന്‍ ശ്രമിച്ചതും കിട്ടിയ പഴുതിലൂടെ ഗോകുലിനു മുന്നിലുണ്ടായിരുന്ന ബൈക്ക് പാഞ്ഞുനീങ്ങി. ഇതേവിധം കാറിനെ മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ് ഗോകുലിന്റെ ബൈക്ക് കാറിന്റെ മുന്‍ഭാഗത്ത് ഇടിച്ചുകയറിയത്. ഗോകുല്‍ ദൂരേയ്ക്ക് തെറിച്ചു. സ്വന്തം ബൈക്ക് തകരാറിലായതിനാല്‍ സുഹൃത്തിന്റെ ബൈക്കിലാണ് ഗോകുല്‍ എത്തിയത്. അപകടത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. നാട്ടുകാര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്നു വൈകുന്നേരം മൂന്നിനു വീട്ടുവളപ്പില്‍.
" f
https://www.facebook.com/Malayalivartha