നെഹ്‌റുവിന്റെ ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ശിശുദിനം കൂടി...

നെഹ്‌റുവിന്റെ ഓര്‍മ്മ പുതുക്കി വീണ്ടുമൊരു ശിശുദിനം കൂടി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബര്‍ 14. 1889 നവംബര്‍ 14നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്‌റു എന്നും ഓര്‍മ്മിക്കപ്പെടുന്നു. ആഘോഷങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നൊരു വ്യക്തിയായിരുന്നു ചാച്ചാജി. കുട്ടിക്കാലത്ത് ജന്മദിനം ആണ്ടിലൊരിക്കലേ എത്താറുള്ളല്ലോ എന്ന പരിഭവക്കാരനായിരുന്നു. അന്ന് അണിയുന്ന പ്രത്യേകതരം വസ്ത്രങ്ങളും തനിക്ക് ലഭിക്കുന്ന സമ്മാനങ്ങളും അന്നത്തെ വിശേഷപ്പെട്ട പാര്‍ട്ടിയും ഇനിയും ഒരു വര്‍ഷം കഴിഞ്ഞുമാത്രമേ എത്തുകയുള്ളല്ലോ എന്ന പരാതി കുട്ടിയായ നെഹ്‌റുവിനുണ്ടായിരുന്നു. അതിന് പിതാവ് കണ്ടുപിടിച്ച പരിഹാരമായിരുന്നു വര്‍ഷത്തില്‍ മൂന്ന് പിറന്നാള്‍ എന്നത്. ഹിജ്‌റ വര്‍ഷം, ശകവര്‍ഷം തുടങ്ങിയ കലണ്ടര്‍ അനുസരിച്ച് വരുന്ന പിറന്നാളുകളും ആഘോഷിച്ച് പരിഹാരം കണ്ടെത്തുകയായിരുന്നു പതിവ്.
ഐക്യരാഷ്ട്ര സഭ മുമ്ബ് ആഗോള ശിശു ദിനമായി കണ്ടിരുന്നത് ഈ ദിവസത്തെയാണ്. എന്നാല്‍ പണ്ഡിറ്റ്ജിയുടെ മരണ ശേഷം ശിശുദിനം നവംബര്‍ 14ന് ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കുട്ടികള്‍ക്കിടയില്‍ നെഹ്‌റുവിനുള്ള പ്രശസ്തി കൂടി കണക്കിലെടുത്തായിരുന്നു ഈ തീരുമാനം. തൊപ്പിയും നീണ്ട ജുബ്ബയും ഒപ്പം ചുവന്ന റോസാപ്പൂവും ധരിച്ച്, സദാ പുഞ്ചിരിക്കുന്ന മുഖവുമായിട്ടാണ് നെഹ്‌റു എല്ലാവരെയും കണ്ടിരുന്നത്. അധിക സമയവും കുട്ടികള്‍ക്കൊപ്പം ചെലവിടാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. കുട്ടികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഓരോ കുടുംബത്തിനും സമൂഹത്തിനും പങ്കുണ്ട്. അതുകൊണ്ട് അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും, പോസിറ്റീവായ പിന്തുണ നല്‍കാനും രക്ഷിതാക്കള്‍ക്ക് സാധിക്കണമെന്ന സന്ദേശം കൂടി ഈ ദിനം നല്‍കുന്നുണ്ട്. സാമൂഹ്യവും മാനസികവും വൈകാരികവുമായ സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ ഈ ഇടപെടല്‍ സഹായകമാകും.കുട്ടികള്‍ക്കുള്ള ആഘോഷങ്ങളും ഈ ദിവസത്തില്‍ നടത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വായനശാലകള്‍ എന്നിവ കേന്ദ്രീകരിച്ച് ഓരോ മേഖലയില്‍ വിവിധ മത്സരങ്ങള്‍ നടക്കും. അതേസമയം ഈ വേളയില്‍ നെഹ്‌റുവിന്റെ സംഭാവനകളെയും സ്മരിക്കും. ഗ്രാമങ്ങള്‍ തോറും വിദ്യാലയങ്ങളും നിര്‍മിച്ചു. ഇത്തരം നല്ല ഓര്‍മകളാണ് നമുക്ക് ചാച്ചാജിയെ കുറിച്ചുള്ളത്. ഓരോ കുട്ടിയും അദ്ദേഹത്തെ ഈ ദിനത്തില്‍ മാതൃകയാക്കട്ടെന്ന് എന്ന് കൂടി പ്രത്യാശിക്കുന്നു.
" f
https://www.facebook.com/Malayalivartha