കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും ഞാൻ നാട്ടില്‍ തന്നെയുണ്ട്, ഒന്നും സംഭവിച്ചിട്ടില്ല... ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല എന്ന് തുടങ്ങുന്ന പോസ്റ്റില്‍ കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍ തിരികെ ലഭിച്ച വിവരം എല്ലാ അഭ്യുദയകാംക്ഷികളേയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു! പരിഹാസവുമായി കെ.ടി ജലീല്‍

കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും താന്‍ നാട്ടില്‍ തന്നെയുണ്ടെന്നും ഒന്നും സംഭവിച്ചില്ല എന്ന് ഓര്‍മ്മിപ്പിച്ച് മന്ത്രി കെ.ടി ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല എന്ന് തുടങ്ങുന്ന പോസ്റ്റില്‍ കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍ തിരികെ ലഭിച്ച വിവരം എല്ലാ അഭ്യുദയകാംക്ഷികളേയും സന്തോഷപൂര്‍വ്വം അറിയിക്കുന്നു എന്ന് അദ്ദേഹം പറയുന്നു. ഇഞ്ചികൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലയ്‌ക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു എന്ന പരിഹാസവും അദ്ദേഹം പങ്കുവെക്കുന്നു
ഇങ്ങനെയാണ് ആ ഫെയ്‌സ്ബുക്ക് പോസ്റ്റ്...
സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുള്‍പ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വര്‍ണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍, തിരിച്ചു ലഭിച്ച വിവരം എല്ലാ 'അഭ്യുദയകാംക്ഷികളെ'യും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണര്‍ത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു.. സത്യമേവ ജയതെ. എന്നിങ്ങനെ കുറിച്ചു.
എന്നാൽ നയതന്ത്ര ബാഗേജ് വഴിയെത്തിയ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്ത സംഭവത്തില്‍ കസ്റ്റംസ് കേസെടുത്തതിനു പിന്നാലെയായിരുന്നു കെ.ടി ജലീലൈൻ ചോദ്യം ചെയ്തത്. നേരത്തെ ഇതേ സംഭവവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും എന്‍.ഐ.എയും ചോദ്യംചെയ്തിരുന്നു. മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന്റെ മറവില്‍ ഏതെങ്കിലും തരത്തിലുള്ള കള്ളക്കടത്ത് നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനുവേണ്ടിയാണ് കസ്റ്റംസ് അന്വേഷണം നടത്തുന്നത്. സി-ആപ്റ്റിന്റെ വാഹനത്തിലാണ് മതഗ്രന്ഥങ്ങള്‍ കൊണ്ടുപോയത് എന്നതിനാല്‍ എന്‍ഐഎ സി-ആപ്റ്റിന്റെ ആസ്ഥാനത്ത് റെയ്ഡ് നടത്തിയിരുന്നു. ഖുറാന്‍ കൊണ്ടുപോയ വാഹനത്തിന്റെ ഉടമ, ഡ്രൈവര്‍ തുടങ്ങിയവരെ കസ്റ്റംസ് ചോദ്യംചെയ്യുകയും ചെയ്തിരുന്നു. 32 പാക്കറ്റുകളാണ് വാഹനത്തില്‍ കൊണ്ടുപോയത്. വാഹനത്തിന്റെ ജിപിഎസ് സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നില്ല എന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കസ്റ്റംസും ജലീലിനെ ചോദ്യം ചെയ്തത്.
എന്നാൽ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തതും കുറച്ച് ദിവസങ്ങൾക് മുൻപായിരുന്നു. ഗണ്‍മാന്‍ പ്രജീഷിന്റെ എടപ്പാളിലെ വീട്ടിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഫോൺ പിടിച്ചെടുത്തത്. വിദേശത്ത് നിന്നെത്തിയ റംസാൻ കിറ്റുകൾ സംബന്ധിച്ച് സ്വർണക്കടത്ത് കേസ് പ്രതി സരിത്ത് പ്രജീഷുമായി നടത്തിയ ടെലിഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ പരിശോധനകൾക്കാണ് മൊബൈൽ കസ്റ്റഡിയിലെടുത്തതെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.
പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിട്ടുണ്ട്. നേരത്തെ കെടി ജലീലിനെ വിളിച്ച് വരുത്തി കസ്റ്റംസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗൺമാന്റെ ഫോൺ പിടിച്ചെടുത്തത്. ഫോണിലെ വിവരങ്ങൾ ലഭിക്കാൻ കസ്റ്റംസ് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടത്തിവരുകയാണ്. മതഗ്രന്ഥം വിതരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കസ്റ്റംസും എൻഫോഴ്സ്മെന്റും എൻഐഎയും നേരത്തെ പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ജലീലിന്റെ ഗൺമാനെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നത്.
https://www.facebook.com/Malayalivartha