കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ;അഭിപ്രായം പറയാനില്ലനില്ലെന്നും കാനം

സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണൻ പടിയിറങ്ങുമ്പോൾ ഇടതു സർക്കാർ അക്ഷരാർത്ഥത്തിൽ അങ്കലാപ്പിലാണ് .ചികിത്സക്കായി അവധി എടുത്തു പോകുന്നു എന്നാണ് പൊതുവെ പറയുന്നത് എങ്കിലും .ബിനീഷ് കോടിയേരി വിഷയം പാർട്ടിയെയും സർക്കാരിനെയും നന്നായി പ്രതിരോധത്തിൽ ആഴ്ത്തിയിട്ടുണ്ട് എന്നത് ഒരു സത്യമാണ് .അത് പുറത്തു പ്രകടിപ്പിക്കുന്നില്ല എങ്കിലും പാർട്ടിക്കകത്ത് സജീവ ചർച്ചകൾ നടക്കുന്നുണ്ട് .വരാനിരിക്കുന്ന തദ്ദേശീയ തെരെഞ്ഞെടുപ്പിൽ അടിപതറിയാൽ അത് എല്ലാ രീതിയിലും പാർട്ടിയെ കാര്യമായി തന്നെ ബാധിക്കും .ഈ സാഹചര്യത്തിൽ കോടിയേരിയുടെ പടിയിറക്കത്തെ സംബന്ധിച്ച് കാര്യമായ പ്രതികരണങ്ങളും പാർട്ടി നടത്തുന്നില്ല .എന്നാൽ ഈ വിഷയത്തിൽ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത് പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത് .‘കോടിയേരി മാറിയതിനെപ്പറ്റി അഭിപ്രായം പറയാനില്ല. അത് ആ പാര്‍ട്ടിയുടെ ആഭ്യന്തരപ്രശ്‌നമാണ്. ഒരാള്‍ക്ക് അസുഖം വന്നാല്‍ ലീവെടുക്കണ്ടേ?’ കാനം പ്രതികരിച്ചു.അതേസമയം ചികിത്സ മുന്‍നിര്‍ത്തി മാത്രമാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പദവി ഒഴിഞ്ഞതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നു.തുടര്‍ച്ചയായ ചികിത്സ വേണമെന്ന കാര്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ അദ്ദേഹം പറഞ്ഞെന്നും അവധി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അത് അനുവദിക്കുകയായിരുന്നെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ബിനീഷ് കോടിയേരിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഇതിന് ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. മകന്റെ കാര്യത്തില്‍ പാര്‍ട്ടിയും അദ്ദേഹവും നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.കോടിയേരിയുടേത് താത്ക്കാലിക മാറ്റമാണെന്നും അവധി കഴിഞ്ഞ് കോടിയേരി തിരിച്ചുവരുമെന്നുമാണ് സി.പി.ഐ.എം നേതാവ് ആനത്തലവട്ടം ആനന്ദന്‍ പ്രതികരിച്ചത്.ഇന്ന് രാവിലെയാണ് കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. ഇടത് മുന്നണി കണ്‍വീനര്‍ എ. വിജയരാഘവനാണ് പകരം ചുമതല.ചികിത്സാര്‍ത്ഥം തനിക്ക് മാറിനില്‍ക്കേണ്ടതുണ്ടെന്ന കാര്യം കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിനെ അറിയിക്കുകയായിരുന്നു.‘സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. സെക്രട്ടറിയുടെ ചുമതല എ. വിജയരാഘവന്‍ നിര്‍വ്വഹിക്കുന്നതാണ്.’ ഇതാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.തുടര്‍ ചികിത്സയ്ക്കായാണ് അവധി ചോദിച്ചിരിക്കുന്നത്. എത്രകാലത്തേക്കാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല.തദ്ദേശ തെരഞ്ഞെടുപ്പ് അടക്കം നിര്‍ണ്ണായക ഘട്ടത്തിലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ നിന്ന് മാറി നില്‍ക്കാന്‍ തീരുമാനിക്കുന്നത്.
ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുക്കുകയും ബിനീഷ് ജയിലാവുകയും ചെയ്തതിന് പിന്നാലെയാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കുന്നത്.അതേസമയം, കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം പറഞ്ഞിരുന്നു. ബിനീഷ് കോടിയേരിയുടെ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു.അതെ സമയം കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നൊഴിഞ്ഞ് പകരം എ. വിജയരാഘവന്‍ ചുമതലയേറ്റ നടപടിയില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദീഖ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സിദ്ദീഖിന്റെ പ്രതികരണം.ബി.ജെ.പിയ്ക്ക് കേരളത്തില്‍ പ്രസിഡണ്ട് മാത്രമല്ല. ഇപ്പോള്‍ സെക്രട്ടറിയേയും ലഭിച്ചിരിക്കുന്നുവെന്നാണ് സിദ്ദീഖ് ഫേസ്ബുക്കിലെഴുതിയത്.‘സ്ത്രീവിരുദ്ധതയിലും ന്യൂനപക്ഷ വിരുദ്ധതയിലും പി.എച്ച്.ഡി എടുത്ത നേതാവിനെ ഉന്നതമായ പാര്‍ട്ടി സ്ഥാനത്ത് അവരോധിക്കുമ്പോള്‍ സൈബര്‍ സഖാക്കള്‍ക്ക് വേണ്ടത്ര ക്യാപ്‌സൂളുകള്‍ നിര്‍മ്മിച്ച് നല്‍കട്ടെയെന്ന് വിശ്വസിക്കട്ടെ’- സിദ്ദീഖ് പറഞ്ഞു.
https://www.facebook.com/Malayalivartha