ഏറുമാടം സ്ഥാപിച്ച് കാവലിരുന്നിട്ടും കണ്ണുവെട്ടിച്ച് ആനക്കൂട്ടം നാട്ടിലിറങ്ങുന്നു

മലപ്പുറം ജില്ലയിലെ മണിമൂളി തമ്പാന്‍പൊട്ടി, തെക്കേപാലാട്, മുന്നൂറ്, ചേലക്കടവ് പ്രദേശങ്ങളിലെത്തുന്ന ആനക്കൂട്ടത്തെ തുരത്താന്‍ വനം വകുപ്പ് തമ്പാന്‍പൊട്ടിയില്‍ ഏറുമാടം സ്ഥാപിച്ച് കാവല്‍ ആരംഭിച്ചു. ആനക്കൂട്ടം കാടിറങ്ങി പതിവായി എത്തിയിരുന്ന സ്ഥലമാണിത്.
എന്നാല്‍, ഏറുമാടം സ്ഥാപിച്ചതില്‍ പിന്നെ ഈ വഴി മാറിയാണ് ആനക്കൂട്ടത്തിന്റെ വരവ്. രാത്രിയില്‍ 2 പൊലീസുകാരും വാച്ചര്‍മാരുമാണ് കാവലുളളത്.
ആനക്കൂട്ടത്തെ തുരത്താന്‍ റബര്‍ ബുള്ളറ്റ് ഉപയോഗിക്കുന്ന തോക്കുമുണ്ട്. മിക്ക കൃഷിയിടങ്ങളിലെയും തെങ്ങും കമുകും റബറും ഉള്‍പ്പെടെ ആനക്കൂട്ടം നശിപ്പിച്ചിട്ടുണ്ട്. രാത്രിയെത്തുന്ന ആനക്കൂട്ടം നേരംപുലര്‍ന്ന് ഏറെക്കഴിഞ്ഞാണ് കാട്ടിലേക്ക് മടങ്ങുന്നത്.
https://www.facebook.com/Malayalivartha