ആലുവയിലെ ഡോക്ടർ സംഗീത വെറും ഫാർമസിസ്റ്റ്..! മെഡിക്കൽ കോളേജിന്റെ പടി കയറിയിട്ടില്ലാത്ത സംഗീത ചികിത്സ വിധിച്ചത് മാരക രോഗങ്ങൾക്കും... കൂടിയ അളവിൽ ആന്റിബയോട്ടിക് മരുന്നുകൾ കുറിച്ചു; കുറിപ്പുകണ്ട മെഡിക്കൽ ഷോപ്പ് ജീവനക്കാരന്റെ സംശയം സത്യമായപ്പോൾ സംഭവിച്ചത്

മരുന്ന് എടുത്തു കൊടുക്കാനുള്ള പരിചയം വച്ച് മാരക രോഗങ്ങൾക്കു വരെ മരുന്നു കുറിച്ച് നൽകി ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുടുക്കിയത് മെഡിക്കൽ ഷോപ്പ് ജീവനക്കാരനു തോന്നിയ സംശയം .മെഡിക്കൽ ഷോപ്പിൽ സ്ഥിരമായി കൂടിയ അളവിൽ ആന്റിബയോട്ടിക് മരുന്നുകൾ ആവശ്യപ്പെട്ട് രോഗികൾ എത്താൻ തുടങ്ങിയതോടെയാണ് മെഡിക്കൽ ഷോപ്പ് ജീവനക്കാരാണ് സംശയം ഉണ്ടായത്.
സമീപത്തെ മെഡിക്കൽ ഷോപ്പ് ജീവനക്കാരനു തോന്നിയ ഈ സംശയമാണ് ഒടുവിൽ വ്യാജ ഡോക്ടറുടെ അറസ്റ്റിൽ കലാശിച്ചത്.
പരിശോധനക്കെത്തിയ എടത്തല പോലീസ് എംബിബിഎസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോൾ ആണ് വ്യാജ ഡോക്ടർ കുടുങ്ങിയത്.. ആകെ കയ്യിൽ ഉണ്ടായിരുന്നത് ഡിപ്ലോമ സർട്ടിഫിക്കറ്റ് മാത്രമായിരുന്നു .
ആലുവ കോമ്പാറയിൽ പ്രവർത്തിക്കുന്ന മരിയ ക്ലിനിക്കിൽ രോഗികളെ ചികിത്സിച്ചിരുന്ന വ്യാജ ഡോക്ടർ റാന്നി വടശേരി ചെറുപുളഞ്ഞി ശ്രീഭവനിൽ സംഗീത ബാലകൃഷ്ണൻ (45) ആണ് പിടിയിലായത്.
രണ്ടു മാസമായി ഇവർ ഇവിടെ ചികിത്സ നടത്തി വരുന്നു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
പോലീസ് എത്തിയപ്പോൾ സംഗീത രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു. രജിസ്ടേഷൻ സർട്ടിഫിക്കറ്റുകൾ പരിശോധിച്ചപ്പോൾ ആണ് സംഗീതയ്ക്ക് ഡോക്ടർ സർട്ടിഫിക്കറ്റ് ഇല്ലെന്നു തെളിഞ്ഞത്
ഫാർമസി ഡിപ്ലോമ സർട്ടിഫിക്കറ്റ് മാത്രമാണ് ഇവർക്കുള്ളതെന്നും പോലീസിനോട് സമ്മതിച്ചു. ഫാർമസി ഡിപ്ലോമ കോഴ്സ് പഠിച്ചതിന്റെ അറിവിലായിരുന്നു ചികിത്സ.
എടത്തല പോലീസ് ഇൻസ്പെക്ടർ പി.ജെ. നോബിളിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. കോവിഡ് പരിശോധനക്ക് ശേഷം ഇവരെ കോടതിയിൽ ഹാജരാക്കി. തട്ടിപ്പിനെക്കുറിച്ച് കൂടുതൽ പരിശോധനകൾ നടത്തുമെന്ന് റൂറൽ എസ്പി കെ. കാർത്തിക് അറിയിച്ചു.
https://www.facebook.com/Malayalivartha