എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐയാണ്....സിപിഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ലെന്ന് വ്യക്തമാക്കി കാനം

തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിയിലെ സീറ്റ് വിഭജനത്തില്‍ മുന്നണിക്കുള്ളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫില്‍ രണ്ടാം കക്ഷി സിപിഐയാണ്. കേരളത്തില്‍ സിപിഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് ആയിട്ടില്ല. കോട്ടയത്ത് കേരളാ കോണഗ്രസാണ് ഒന്നാം കക്ഷിയെന്ന അഭിപ്രായം സിപിഐയ്ക്കില്ല. എല്‍.ഡി.എഫിലെ രണ്ടാമത്തെ കക്ഷി സിപിഐ ആണെന്നും കാനം പറഞ്ഞു. അഭിപ്രായവ്യത്യാസമുണ്ടാകും, ഏത് മുന്നണിയായാലും അഭിപ്രായവ്യത്യാസം ഉണ്ടാകും. അതെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് മുന്നണി നേതൃത്വത്തിന്റെ ചുമതല. അതിന് എല്‍ഡിഎഫ് മറ്റ് ഏത് മുന്നണിയെക്കാള്‍ കൂടുതല്‍ വേഗം അതൊക്കെ പരിഹരിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും കാനം വ്യക്തമാക്കി.
സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ തര്‍ക്കങ്ങളുണ്ടെന്ന് നേരത്തെ കേരള കോണ്‍ഗ്രസ് എം ജോസ് പക്ഷം പരസ്യമായി അംഗീകരിച്ചിരുന്നു. അവകാശപ്പെട്ട സീറ്റ് ജോസ് പക്ഷത്തിന് നല്‍കിയാല്‍ എല്‍ഡിഎഫ് വിട്ട് പാലാ നഗരസഭയില്‍ അടക്കം തനിച്ച് മത്സരിക്കുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്. 19ാം തിയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചാല്‍ 23ാം തിയതി നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം. കുറേദിവസങ്ങളുണ്ട് കാനം പറഞ്ഞു. എല്‍ഡിഎഫിന്റെ പ്രതിച്ഛായക്ക് കോട്ടംതട്ടിയോ എന്ന കാര്യത്തില്‍ വിധി എഴുതേണ്ടത് മാധ്യമങ്ങളല്ല, ജനങ്ങളാണെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ജില്ലാ പഞ്ചായത്തില്‍ സിപിഐ മത്സരിക്കുന്ന അഞ്ച് സീറ്റുകളില്‍ രണ്ട് സീറ്റുകള്‍ ജോസ് കെ. മാണി വിഭാഗത്തിനായി ഒഴിഞ്ഞു കൊടുക്കണമെന്നാണ് സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ അതിന് സിപിഐ തയ്യാറല്ല. സമാനമായ തര്‍ക്കങ്ങള്‍ പഞ്ചായത്തുകള്‍, നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവയിലുമുണ്ട്.
https://www.facebook.com/Malayalivartha